സൂര്യയുടെ 44-മത്തെ ചിത്രം വരുന്നു, തലൈവാർ 171 ടൈറ്റിൽ പുറത്ത്, കുരിശിൽ ഏറ്റ ടോവിനോയുടെ പുതിയ പോസ്റ്റർ

ഒരു കാർത്തിക് സുബ്ബരാജ് അടുത്ത ചിത്രം പ്രഖ്യാപിച്ചു, നായകൻ സൂര്യ

‘കങ്കുവ’യ്ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വീണ്ടും ഒരു കാത്തിരിപ്പിന് തുടക്കം കുറച്ചിരിക്കുകയാണ്, നടൻ സൂര്യയുടെ 44-ാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. കാർത്തിക് സുബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, സൂര്യ അദ്ദേഹത്തോടൊപ്പമുള്ള തൻ്റെ ഫോട്ടോയ്ക്കൊപ്പം പുതിയ തുടക്കത്തിന് നിങ്ങളുടെ എല്ലാ ആശംസകളും വേണം എന്നാണ് പോസ്റ്റിനു താഴെ കുറിച്ചു.

2D എൻ്റർടെയ്ൻമെന്റും സ്റ്റോൺ ബെഞ്ച് ഫിലിംസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ഇത് സൂര്യയുടെ അടുത്ത ഉടനടി പ്രൊജക്റ്റ് ആയിരിക്കുമെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഷൂട്ട് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

കൂടാതെ ഒരു പോസ്റ്റർ പുറത്ത് ഇറക്കിട്ടുണ്ട്, അതിൽ മരതടിയിൽ ആംമ്പ് തുളച്ചു കയറിട്ടുണ്ട് ഒപ്പം പിന്നിൽ തീയിൽ കത്തുന്ന കാറും കാണാം. സ്നേഹം, ചിരി, യുദ്ധം എന്നി ടാഗ് ലൈൻ ആണ് മരത്തിൽ എഴുതിയിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്നത്, അത് കൊണ്ട് ഏറെ പ്രതിക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

‘തലൈവാർ 171′ ടൈറ്റിൽ പുറത്ത്’

ലിയോ’യ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘തലൈവാർ 171’ ന്റെ, ടൈറ്റിൽ പോസ്റ്റർ പുറത്ത് ഇറങ്ങി ഇരിക്കുകയാണ്. ഒരു ടൈം ട്രാവൽ സിനിമയെ പോലെയാണ് എന്നാണ് പോസ്റ്ററിൽ കാണുന്നത്, തലൈവർ 171 എന്നാണ് പേര് നൽകിയിരിക്കുന്നത്.

പോസ്റ്ററിൽ രാജിനികാന്ത് കൂളിംഗ് ഗ്ലാസ്‌ ധരിച്ച്, രണ്ട് കൈയ്യിലും വിലങ്ങ് പോലെ സ്വർണവാച്ചുകൾ കൊണ്ട് ബന്ധിപ്പിച്ച് ചിരിക്കുന്നതാണ് കാണുന്നത്. ഈ അടുത്തിടെ ലോകേഷ് കനഗരാജിന്റെ അഭിമുഖത്തിൽ പറഞ്ഞത്, സൂപ്പർസ്റ്റാറിൻ്റെ നെഗറ്റീവ് ഷേഡിന് സാക്ഷ്യം വഹിക്കാൻ പോകുന്നു എന്നാണ്. ചിത്രം സൺ പിക്‌ചേഴ്‌സ് ബാനറിൽ നിർമ്മിക്കുന്നത്.

കുരിശിൽ ഏറ്റ ടോവിനോയുടെ പുതിയ പോസ്റ്റർ പുറത്ത്

ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ, ‘നടികർ ‘എന്ന സിനിമയിലെ പോസ്റ്റർ ആണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. ദു:ഖവെള്ളിയാഴ്ച്ചയിൽ റിലീസ് ചെയ്ത പോസ്റ്റർ വളരെ വ്യത്യസ്തമായിട്ടുള്ളതാണ് അണിയറ പ്രവർത്തകർ ഇറക്കിയിരിക്കുന്നത്.

യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അടിസ്ഥാനമാക്കിയാണ് ടോവിനോയുടെ കുരിശിൽ നിൽക്കുന്ന പോസ്റ്റർ, നായകൻ്റെ പോരാട്ടത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും യാത്രയെക്കുറിച്ച് പോസ്റ്റർ സൂചന നൽകുന്നത്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, സൗബിൻ ഷഹീർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ഗണപതി, വിജയ് ബാബു, ദിവ്യ പിള്ളായ്, മണിക്കുട്ടൻ ടി.ജെ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ ആണ് അഭിനയിക്കുന്നത്. മൈത്രി മൂവി മാക്കേഴ്സും, ഗോഡ് സ്പീഡ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സ്പൈ യൂണിവേഴ്സ് വില്ലനായി ഇനി ബോബി ഡിയോൾ, റിപ്പോർട്ട്

‘ അനിമൽ’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ, വില്ലൻ വേഷത്തിൽ ശ്രദ്ധ നേടിയെടുത്ത താരമാണ് ബോബി ഡിയോൾ. ഇപ്പോൾ ഇതാ വീണ്ടും വില്ലൻ വേഷത്തിൽ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ് താരം.

ശിവ് റാവയിൽ സംവിധാനം ചെയ്ത് ഇതുവരെ പേരിട്ടിട്ടില്ലാത്ത, ആലിയ ഭട്ടിലെ എതിരാളിയായി അഭിനയിക്കാൻ വില്ലനായി ബോബി ഡിയോൾ സ്‌പൈ യൂണിവേഴ്‌സിൽ ചേരുന്നു. പേപ്പർ വർക്ക് പൂർത്തിയായി ചിത്രം, 2024-ൻ്റെ രണ്ടാം പകുതിയിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതാണ്.

എസ്.എൻ സ്വാമിയുടെ ചിത്രം വരുന്നു, സെക്കന്റ്‌ പോസ്റ്റർ പുറത്ത്

പ്രശസ്ത തിരക്കഥാകൃത്തായ എസ് എൻ സ്വാമിയുടെ ആദ്യമായി സംവിധാനം ചെയ്ത് ഒരുക്കുന്ന, ‘സീക്രട്ട്’ സിനിമയുടെ സെക്കന്റ്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ അപർണ ദാസ്, കലേഷ് രാമാനന്ദ്, ഗ്രിഗറി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലക്ഷ്മി പാർവതി വിഷൻസ് ബാനറിൽ രാജേന്ദ്രൻ പ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്, ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പുതിയ ചിത്രം പ്രഖ്യാപിച്ചുആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകൾക്ക് ശേഷം ക്രിഷാന്ത് ഒരുക്കുന്ന പുതിയ ചിത്രം വരുന്നു. ‘സുങ് ത്സുവിന്റെ സംഘർഷ ഘടന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു അഗസ്ത്യ, സനൂപ് പടവീടൻ, രാഹുൽ രാജഗോപാൽ, മൃദുല മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഭൂൽ ഭുലയ്യ 3’ ആദ്യ ഷെഡ്യൂൾ അവസാനിച്ചു, ചിത്രവുമായി കാർത്തിക്

2007-ൽ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ചിത്രം ആയിരുന്നു ഭൂൽ ഭുലയ്യ, എന്നാൽ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ‘ഭൂൽ ഭുലയ്യ’ രണ്ടാം ഭാഗം 2022-ൽ പുറത്തിറങ്ങി. എന്നാൽ ചിത്രത്തിൽ അക്ഷയ് കുമാറിന് പകരം കാർത്തിക് ആര്യൻ ആയിരുന്നു നായകനായി എത്തിയിരുന്നത്.

2022-ലെ ‘ഭൂൽ ഭുലയ്യ 2’ തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി, അതേസമയം ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇപ്പോൾ ഒരുങ്ങുകയാണ്. ‘ഭൂൽ ഭുലയ്യ 3’-യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നുള്ള വിവരം, കാർത്തിക് അദ്ദേഹത്തിന്റെ സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

ട്രിപ്‌റ്റിയും ക്ലാപ്പർബോർഡുമായി സെൽഫി എടുത്ത് കൊണ്ട്, ‘ ടിംഗ് ടിംഗ് ടിംഗ് ടൈഡിംഗ് ടിംഗ് ടിംഗ് ഞങ്ങൾ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി, ഷെഡ്യൂളുകൾക്കിടയിലുള്ള ഈ ചെറിയ ഇടവേള എന്നെ അക്ഷമനാക്കും… റൂഹ് ബാബയുടെ കേപ്പിന് വ്യത്യസ്തമായ ചില മാജിക് ഉണ്ട് ‘ എന്ന് ക്യാപ്‌ഷൻ നൽകി കൊണ്ട് അറിയിച്ചത്. അനീസ് ബാസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റൂഹ് ബാബ ആയിട്ടാണ് കാർത്തിക് ആര്യൻ വേഷമിടുന്നത്.

ഫാമിലി സ്റ്റാർ ട്രൈലെർ പുറത്ത്

‘ഗീതാ ഗോവിന്ദം ‘ എന്ന ചിത്രത്തിന് ശേഷം വിജയ് ദേവരകൊണ്ട, മൃണാൽ താക്കൂർ എന്നിവരെ കഥാപാത്രമാക്കി പരശുറാം ഒരുക്കുന്ന ‘ഫാമിലി സ്റ്റാർ’ ന്റെ ട്രൈലെർ പുറത്തിറങ്ങി.ഏപ്രിൽ 5 തിയതി തിയറ്ററിൽ റിലീസ് ചെയ്യുന്നത്, ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങളും ടീസറും വളരെ അധികം ശ്രദ്ധ നേടിയിരുന്നു.

ആക്ഷൻ ചിത്രവുമായി സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും, ഫസ്റ്റ് ലുക്ക് പോസ്റ്റർ

നവാസ് സുലൈമാന്റെ സംവിധാനത്തിലും തിരക്കഥയിലും ഒരുങ്ങുന്ന ഒരു ആക്ഷൻ പായ്ക്ക്ഡ് ചിത്രം വരുന്നു. സണ്ണി വെയ്‌ൻ , ലുക്‌മാൻ അവറാൻ, ഹരിശ്രീ അശോകൻ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. ‘ടർക്കിഷ് തർക്കം’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി, ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു.

ബിഗ് പിക്ചർസ് ബാനറിൽ നാദിർ ഖാലിദും , അഡ്വ. പ്രദീപ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴും ചിത്രികരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഇഫ്തിയാണ്.

അനിമൽ പാർക്കിനായി രൺവീറുമായി സന്ദീപ് റെഡ്ഡി ഒന്നിക്കുന്നു

രൺവീർ കപൂറിന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു ‘അനിമൽ’, പ്രശംസയ്ക്ക് ഒപ്പം വിമർശനം ലഭിച്ചെങ്കിലും ബോക്സ്‌ ഓഫീസിൽ വൻ കളക്ഷൻ റെക്കോർഡ് ആണ് സിനിമ വാരികൂട്ടിയത്.

സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ‘അനിമൽ’ന്റെ’ന്റെ ആദ്യ ഭാഗത്ത്, രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള സൂചനയിൽ ആണ് സിനിമ അവസാനിക്കുന്നത്. ഇപ്പോൾ ഇതാ രണ്ടാം ഭാഗം ആരംഭിക്കുന്നുള്ള വാർത്തയാണ് വരുന്നത്, പ്രഭാസിന്റെ ‘സ്പിരിറ്റി’ എന്ന സിനിമയ്ക്ക് ശേഷം ‘അനിമൽ’ ആരംഭിക്കുന്നതാണ്.

അതേസമയം 2026-ൽ രൺബീർ കപൂറിനൊപ്പം ‘അനിമൽ പാർക്ക്’ ആരംഭിക്കും, അതും രൺബീർ കപൂറിന്റെ ‘രാമായണം’, ‘ലവ് ആൻഡ് വാർ’ എന്നിവയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ശേഷം മാത്രമായിരിക്കും.

സീതാമാഹാലക്ഷ്മി ഇനി വരുൺ ധവാന്റെ നായിക, അടുത്ത സിനിമ

വരുൺ ധവാനെ നായകനാക്കി ഡേവിഡ് ധവാൻ സംവിധാനം ചെയ്ത്, ഇതുവരെ പേരിട്ടിട്ടില്ലാത്ത കോമഡി എൻ്റർടെയ്‌നർ ചിത്രം ഒരുങ്ങുന്നു. വരുൺ ധവാന്റെ നായികയായി മൃണാൽ ഠാക്കൂർ ആണ് എത്തുന്ന റിപ്പോർട്ട്, രമേഷ് തൗറാണി ചിത്രം നിർമ്മിക്കുന്നത്. 2024 മെയ് അല്ലെങ്കിൽ ജൂണിൽ ചിത്രം പുറത്തിറങ്ങും.

വിജയ് ദേവരകൊണ്ടയെ നായകനാക്കി പരശുറാം ഒരുക്കിയ ‘ഫാമിലി സ്റ്റാർ ‘ ചിത്രം ആണ്, മൃണാൽ ഠാക്കൂറിന്റെ അടുത്തതായി തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങി ഇരിക്കുന്നത്.

More From Flixmalayalam :

Share Now