മലയാളികൾക്ക് ഏറെ ജനപ്രിയ നടനാണ് ജയറാം, നിരവധി കുടുംബപശ്ചാത്തലത്തിലുള്ള ജയറാമിന്റെ സിനിമ കാണാൻ ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ ഉച്ചക്കുള്ള കൂട്ടന്നായി ഒരു കൂട്ടം മീൻ പിടിച്ചുള്ള ജയറാമിന്റെ വീഡിയോയാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
മനസ്സിനക്കരെ എന്ന ചിത്രത്തിലെ ‘ചെണ്ടെക്കൊരു കൊലുണ്ടെട ‘എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്, വീഡിയോടെ അവസാനം ആരാധകരോട് കറി വച്ചട്ട് അറിയിക്കാം എന്ന് രസകരമായ അറിയിപ്പ് ജയറാം നൽകുന്നുണ്ട്.
“ഇത് കണ്ടപ്പോ മനസ്സിനക്കരെ സിനിമയിൽ കോഴിനെ പിടിക്കുന്ന സീൻ ഓർമ്മ വന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയപ്പോൾ, കറി വച്ചട്ട് അറിയിക്കണേ ചേട്ടാ ” തുടങ്ങിയ കമന്റാണ് ആരാധകർ വിഡിയോയ്ക്ക് താഴെ എഴുതിടുന്നത്.
ജയറാമിന്റെ അടുത്ത പ്രൊജക്റ്റാണ് അബ്രഹാം ഓസലറിൻ, അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് അബ്രഹാം ഓസലറിൻ.
ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടിരുന്നു, മാസ്സ് ലുക്കിലുള്ള ജയറാമിനെയാണ് പോസ്റ്റിൽ കാണുന്നത്. ചിത്രത്തിൽ അഥിതി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട് എന്ന് റിപ്പോർട്ടുണ്ട്, 15 മിനിറ്റ് നീളുന്ന നിർണായക കഥാപാത്രമായിട്ടായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക.