‘നമ്മൾ’ എന്ന സിനിമയിൽ കൂടെ കമൽ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ താരമാണ്, ഷൈൻ ടോം ചാക്കോ എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. സിനിമയിൽ അഭിനയിക്കണം എന്ന് ഒരൊറ്റ ലക്ഷ്യം കൊണ്ട്, സിനിമയിൽ എത്തിയ താരമാണ് ഷൈൻ. കമൽ സാർ സംവിധാനം ചെയ്ത ‘ഗദ്ദാമ’ എന്ന സിനിമയിലൂടെ ആണ്, താരം അഭിനയത്തിലേക്ക് ആദ്യ അരങ്ങേറ്റം കുറിച്ചത്. സിനിമയുടെ തുടക്കം തൊട്ട് ചെറിയ വേഷത്തിൽ എത്തി എങ്കിലും, പിന്നീട് നായകൻ ആയി താരം മാറി. ഇന്ന് ഇതുവരെ ഷൈൻ ടോം ചാക്കോയുടെ 27 വർഷത്തെ അഭിനയജീവിതത്തിൽ 100 സിനിമകൾ ആണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇതാ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് നടക്കുക ഉണ്ടായിരുന്നു. പരിപാടിയിൽ വച്ച് സിനിമയിലേക്ക് കയറി പറ്റിയതിന്റെ ജീവിതയാത്ര സംസാരിക്കുക ഉണ്ടായി ഷൈൻ.
“പ്ലസ് 2 പഠനം കഴിയുന്നത് കൂടി മമ്മിയ്ക്ക് ഏകദേശം മനസ്സിൽ ആയി, ഞാൻ പഠിച്ച് മുന്നോട്ട് പോകാനുള്ള താല്പര്യം ഇല്ല എന്ന്. പ്ലസ് 2 പരീക്ഷ കഴിഞ്ഞ് അവധിയ്ക്ക് മമ്മി എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘ നീ സാറിനെ പോയിട്ട് കണ്ടോ കാരണം സിനിമയിൽ എന്തെങ്കിലും പണി കിട്ടാതെ ഇരിക്കില്ല’. ഞാൻ മമ്മിയോട് ഒക്കെ പറഞ്ഞട്ട്, മമ്മി അറിയാതെ കറുപ്പ് പാഡിൽ മോണാക്റ്റിന് ഫസ്റ്റും കഥാപ്രസംഗത്തിന് ഫസ്റ്റും കിട്ടിയ പേപ്പർ കട്ടിങ് എടുത്ത് കൊണ്ട് ഞാൻ കൊടുങ്ങല്ലൂരിലേക്ക് വണ്ടി കയറി. അവിടെ ചെന്നപ്പോൾ കമൽ സാറിന്റെ വീട്, എവിടെ നിന്ന് ഓട്ടോറിഷക്കാരൻ എന്നെ സാറിന്റെ വീട്ടിൽ കൊണ്ട് ആക്കി തന്നു. അവിടെ ചെന്നപ്പോൾ സബുറ ആന്റിനെ കണ്ട് ആന്റിയോട് കാര്യം പറഞ്ഞു, ‘ഞാൻ ചാക്കോച്ചേട്ടന്റെയും മരിയ ടീച്ചറുടെ മോൻ പൊന്നാണിയിൽ ഉള്ളത്’. അപ്പോൾ ടീച്ചർക്ക് ഓർമ്മ വന്നു, ‘ഞാൻ സാറിനെ കാണാൻ വന്നത് ആണ് എനിക്ക് മോണക്റ്റിന് ഫസ്റ്റ് കിട്ടിയത് ആണ് നാടകം കളിക്കണ്ട് അതിനൊക്കെ ഫസ്റ്റ് ആണ് സിനിമയിൽ എന്തെങ്കിലും അഭിനയിക്കാൻ’. ‘അയ്യോ സാർ ഇവിടെ ഇല്ലാലോ സാർ എറണാകുളത്ത് ഷൂട്ടിങ്ങിൽ ആണ്’, ഞാൻ പറഞ്ഞ് ‘നമ്പർ എന്തെങ്കിലും തന്നാൽ ഞാൻ വിളിച്ച് നോക്കിക്കോളാം’. അപ്പോൾ വീട്ടിലെ നമ്പർ തന്നു, പിന്നീട് ഞാൻ തിരിച്ച് പോയി ഇടയ്ക്ക് ഇടയ്ക്ക് ഈ നമ്പറിലേക്ക് വിളിച്ച് നോക്കും. വിളിക്കുമ്പോൾ സബുറ ആന്റി ആണ് എടുക്കുന്നത് അല്ലെങ്കിൽ വീട്ടിലെ വേറെ ആരെങ്കിലും, എന്നിട്ട് സാർ ഇവിടെ ഇല്ല സാർ ഇവിടെ ഇല്ല എന്ന് തന്നെയാണ് പറയുന്നത്. പരീക്ഷ ആണെങ്കിൽ തുടങ്ങാറുമായി പരീക്ഷയ്ക്ക് പാസ്സ് അകൊന്ന് ഉറപ്പില്ല, കാരണം ഞാൻ എല്ലാ കൊല്ലവർഷ അവസാനം പരീക്ഷ തുടങ്ങാറാകുമ്പോൾ ആലോചിക്കുന്നത് സാറിനെയാണ്. സിനിമയിൽ കമൽ സാറുണ്ട് അതിന്റെ ഉള്ളിലേക്ക് കടക്കണം, കാരണം നമ്മുക്ക് പൊന്നാണിയിൽ ജനിച്ചു വളർന്ന ഒരു പയ്യനെ സംബന്ധിച്ച് കൊച്ചി അല്ലെങ്കിൽ മദ്രാസിലുള്ള എന്നി സിനിമ എപ്പോഴും തിയറ്ററിൽ അടുത്ത് വരിക അല്ലാണ്ട് സിനിമ ലോകത്തിലേക്ക് കടക്കുന്നത് എങ്ങനെ ആണ് എന്ന് അറിയില്ല. അപ്പോഴാണ് ചെറിയ ചെറിയ ഇന്റർവ്യൂസ് ഒക്കെ ഗ്രഹലക്ഷ്മി, വനിതാ, മഹിളാരത്നത്തിൽ വരുന്ന ലാൽ ചേട്ടന്റെ ദിലീപ് ചേട്ടന്റെയും കാണുന്നത്. അങ്ങനെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് സിനിമയിൽ കേറിയാലോ എന്നൊരു ഐഡിയ വന്നു. കമൽ സാർ ആണല്ലോ എന്റെ ചെറുപ്പത്തിൽ എന്റെ വീടിന്റെ അടുത്ത് ആനപ്പടിയിൽ താമസിച്ചത്. വെറുതെ ഗുഡ് ഡേ ബിസ്കറ്റ് ആയിട്ട് വരും, അന്ന് ഞാൻ വാപ്പിച്ചി ഉമ്മച്ചി എന്നാണ് വിളിച്ചിരുന്നത്. ഞാൻ നോക്കുമ്പോൾ സാർ ഇടയ്ക്ക് വരുന്നുണ്ട് കൈയിൽ ഗുഡ്ഡേ ബിസ്കറ്റ് ഉണ്ട്, പിന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ ചെന്നപ്പോൾ മനസ്സിൽ ആയി ഗുഡ്ഡേ ബിസ്കറ്റ് അല്ലെ അവിടെ കൊടുക്കുന്നത്”.
” ഡയറക്ടർ ആവാൻ വേണ്ടി അസിസ്റ്റന്റ് ഡയറക്ടർ ആവാം, പക്ഷെ എനിക്ക് ഉള്ളിൽ ആഗ്രഹം അഭിനയിക്കുക എന്നുള്ളത് ആണ്. ഞാൻ നോക്കിട്ട് സിനിമയിൽ ആക്ടർ ആവാൻ, ചാൻസ് ചോദിക്യാ അല്ലാതെ വേറെ ഒരു വഴി കാണുന്നില്ല. ആ ഇടയ്ക്ക് ആണ് ദിലീപ് ച്ചേട്ടന്റെ ഇന്റർവ്യൂസ് കണ്ട് തുടങ്ങിയത്, കമൽ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് കേറി പറ്റി നടൻ ആയി നായകൻ ആയത്. അപ്പോഴാണ് ഈ ഐഡിയ എനിക്ക് കിട്ടിയത്, ഡയറക്ടർ മാത്രം അല്ല കമൽ സാറിന്റെ അസിസ്റ്റന്റ് ആയാൽ നടൻ ആകാം. അപ്പോൾ അതൊക്കെയാണ് കൊല്ല പരീക്ഷയിൽ ഇരുന്ന് ആലോചിക്കുന്നതും എനിക്ക് ഉർജ്ജം തരുന്നതും. അങ്ങനെ കഷ്ട്ടിച്ച് ജയ്ച്ച് ജയ്ച്ച് ഒൻപതാം ക്ലാസ്സിൽ മാത്രം രണ്ട് വർഷം പഠിച്ചു. അതായത് ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് എന്നെ മാറ്റി മലയാളം മീഡിത്തിലേക്ക് ആക്കി, അപ്പോൾ മലയാളം അറിയില്ല എന്ന് മനസ്സിൽ ആയി ഇംഗ്ലീഷും അറിയില്ല എന്ന് മനസ്സിൽ ആയി. അങ്ങനെ പത്താം ക്ലാസ്സ് കഴിഞ്ഞ് പ്ലസ് വൺ പ്ലസ് 2 കഴിഞ്ഞ്, ഇതിന്റെ ഇടയിൽ നവരക്തന ജെല്ലവറി കടയുടെ ഉൽഘാടനത്തിന് പൊന്നാണിയിൽ വീണ്ടും സാർ വന്നിട്ടുണ്ടായിരുന്നു. ഞാൻ സാറിനെ കാണാൻ സ്റ്റേജിന്റെ ബാക്കിൽ പോയി സാറിനോട് ഞാൻ, ‘ചാക്കോ ചേട്ടന്റെയും മരിയ ടീച്ചരുടെയും മോൻ ആണ് ഡാഡിടെ കാലിൽ ആണി കുത്തി കയറി പൊയ്സൻ ആയി കിടക്കേണ് സാറിനെ ഒന്ന് കാണണോന്ന്’ പറഞ്ഞു. ചെറിയ പയ്യൻ ആയതോണ്ട് സാർ വീട്ടിലേക്ക് വന്ന്, പക്ഷെ വീട്ടിലേക്ക് കൊണ്ട് വരുന്നത് എനിക്ക് സിനിമയിൽ അഭിനയിക്കാൻ വേണ്ടി മമ്മിയോട് പറയാൻ വേണ്ടി ആണ്. അന്ന് അഴകിയ രാവണൻ റിലീസ് ചെയ്തിരിക്കുക ആണ്, പിന്നെ സാറിന്റെ മിക്ക സിനിമയിലും എല്ലാം കുട്ടികൾ ആണ്. അപ്പോൾ കുട്ടികൾക്ക് അവസരം കൊടുക്കുന്ന സിനിമയാണ് സാർ എടുക്കുന്നത് എന്ന് മനസ്സിൽ ആയി. അന്ന് മമ്മൂക്ക ഒരു ഉമ്മ വച്ചിട്ട് ആണലോ നാട് വിടുന്നത്, അപ്പോൾ അങ്ങനെത്തെ സീൻസ് കുട്ടികൾക്ക് കിട്ടും. എന്റെ പ്രോഗ്രാമിന്റെ കാർഡിൽ സാർ അന്ന് സ്നേഹം പൂർവ്വം കമൽ എന്ന് എഴുതി. ഞാൻ ഇന്നും ഓട്ടോഗ്രാഫ് എഴുതുന്നത് സ്നേഹം പൂർവ്വം ഷൈൻ എന്നാണ്, പേര് മാത്രം മാറ്റും. സാർ വണ്ടി എടുത്ത് പോകാൻ തുടങ്ങിയപ്പോൾ ഞാൻ മമ്മിയിടെ പറഞ്ഞു സാറിനോട് ചോദിക്കി എന്ന്. ഒന്നും നോക്കില്ല ഗിയർ ഇട്ടത് പോലെ ഞാൻ സാറിനോട് പറഞ്ഞ് ‘സാറെ എനിക്ക് സിനിമയിൽ അഭിനയിക്കണം’. സാർ ‘ആഹ്ഹ്’, സാർ റിവേഴ്‌സ് ഗിയർ എടുത്ത് സാർ പോയി. സാധാരണ വിളിക്കാട്ടോ എന്ന് അല്ലെ പറയുക, ഇത് ഒന്നും പറഞ്ഞില്ല. അങ്ങനെ മമ്മിയോട് കള്ളം പറഞ്ഞ് സാറിനെ കാണാൻ എറണാകുളത്തേക്ക് പോയി, അങ്ങനെ എറണാകുളത്ത് ലൊക്കേഷനിൽ എത്തി അന്ന് ദിലീപ് ചേട്ടന്റെ ഗ്രാമഫോണിന്റെ ഷൂട്ട് നടന്നോണ്ട് ഇരിക്കണ്. അവിടെ ചെന്നപ്പോൾ ആദ്യമായിട്ട് കാണുന്നത് കൊണ്ട്, ഡാൻസ് കളിക്കുന്നത് പോലെയോ മോണാക്റ്റ് കളിക്കുന്നത് പോലെയോ ഇന്നും അല്ല. ഇത്രയും ആൾക്കാരും ലൈറ്റും ബഹളവും ഇതിൽ എന്ത് അഭിനയിക്കാൻ ആണ്, ഞാൻ നോക്കിയപ്പോൾ സാർ ഒരു കൂട്ടം ആൾക്കാരുടെ കൂടെ ലിഫ്റ്റിന്റെ മുകളിൽ പോണ്. ഞാൻ അവരുടെ കൂടെ പോയി, ഹൈറ്റ് കുറഞ്ഞത് കൊണ്ട് അവരുടെ കൂടെ വേഗം കേറാൻ പറ്റി. ലിഫ്റ്റ് അടച്ച് നോക്കുമ്പോൾ സുഗുചേട്ടനും വേറെ കുറെ പേരും, ഞാൻ ‘സാറെ ചാക്കോ ചേട്ടന്റെ മോൻ’. ‘നീ എന്താ ഇവടെ’ എന്ന് സാർ, ‘അല്ല സാറെ എനിക്ക് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്യണം’. സാർ പറഞ്ഞ് പ്ലസ് 2 വിലെ പരീക്ഷ അല്ലെ പരീക്ഷ കഴിഞ്ഞാട്ട് വരാൻ പറഞ്ഞു. പിന്നെ ഞാൻ അവിടെ നിന്നില്ല, പോയി പരീക്ഷ എഴുതി വാ എന്നു പറഞ്ഞ വാക്കിൽ ആണ് എഴുതിയത്. ആ പോക്കിൽ വീട്ടിൽ ചെന്ന് മമ്മിയോട്, റെഡി ആയിട്ടുണ്ട് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് സാർ എന്നെ സിനിമയിൽ എടുത്തിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് വരാൻ പറഞ്ഞിട്ടുണ്ട്, പിന്നീട് കാത്തിരിപ്പോടെ കാത്തിരിപ്പ് കാരണം അടുത്ത സിനിമയ്ക്ക് വേണ്ടി. അങ്ങനെ പത്രത്തിൽ കമൽ സിനിമ തുടങ്ങുന്നു തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ ലൊക്കേഷൻ, അപ്പോൾ തന്നെ മമ്മിയോട് പറഞ്ഞു അങ്ങനെ അമ്മ വീട് തൃശൂർ ആണ് ഒരു കവറിൽ ആവശ്യത്തിന് ഡ്രെസ്സ് എടുത്ത് എഞ്ചിനീയറിംഗ് കോളേജിലേക്ക്. അവിടെ എത്തി ‘നമ്മൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആർന്നു, പ്ലസ് 2 കഴിഞ്ഞ് ചെന്ന് എത്തുന്ന സ്ഥലമാണ് കോളേജ്. അവിടെ ചെന്നപ്പോൾ ഒരുപാട് പിള്ളേർ, ഞാൻ കരുതി വെക്കേഷൻ ആയതോണ്ട് അഭിനയിക്കാൻ വന്നത് ആയിരിക്കും. സാർ അപ്പോൾ കാന്റീൻ വരുന്ന ഷോട്ട് ആണ് എടുത്ത് കൊണ്ടിരിക്കുന്നത്, രണ്ട് പേരും കാന്റീനിൽ ഇറങ്ങി വരുന്ന ഷോട്ട് ആണ് ആദ്യം എടുത്തത്”.
“ആ ഷൂട്ട് കഴിഞ്ഞ് പിന്നീട് ട്രാക്കിൽ വച്ചുള്ള ഷൂട്ട് ആയിരുന്നു, അപ്പോൾ മനോരൻ ചേട്ടൻ അവിടെ കുട പിടിച്ചിട്ടുണ്ടായിരുന്നു. അതിൽ പാച്ച് വിഴുന്നുണ്ടായിരുന്നു 2, 3 ടേക്ക് കഴിഞ്ഞപ്പോൾ മനോരൻ ചേട്ടൻ കുട വച്ചിട്ട് ബാക്കിൽ പോയി, അതിന്റെ ഇടയിൽ സാർ 3, 4 വിളിച്ചപ്പോൾ ഞാൻ പെട്ടന്ന് കുട എടുത്ത് അവിടെ നിന്ന്. സാർ ‘റെഡി അല്ലെ’ എന്ന് പറഞ്ഞപ്പോൾ ഞാൻ ആഹ്ഹ് ഒക്കെ എന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് സാർ പോയപ്പോൾ, ‘സാറെ ഞാൻ ചാക്കോ ചേട്ടന്റെ മോൻ സാർ അടുത്ത പടത്തിൽ വരാൻ പറഞ്ഞിരുന്നു ഞാൻ ജോയിൻ ചെയ്തു ഞാൻ ആണ് കുട പിടിച്ചത്’. എന്നോട് ഹോട്ടലിലേക്ക് വരാൻ പറഞ്ഞു, എന്നെ റൂമിൽ വിളിച്ച് എനിക്ക് അറിയാം എന്തോ ഒഴിവ് കേട് പറയാൻ ആയിരിക്കും എന്ന്. ഞാൻ സാറിനോട് പറഞ്ഞു ‘സാറെ ഒന്നും ടെൻഷൻ അടിക്കേണ്ട താമസിക്കാൻ ഞാൻ അമ്മേടെ വീട്ടിൽ നിന്നാണ് വരുന്നത് പിന്നെ ഭക്ഷണം ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം’. അങ്ങനെ സാർ പറഞ്ഞു ‘ഷൈൻ ഇപ്പോൾ ആളുകൾ കൂടുതൽ ആണ് ഒരാൾ കൂടി പുതിയത് ആയിട്ട് വന്നിട്ടുണ്ട് സൗബിൻ പറഞ്ഞ ഷംജൂൺ’. അടുത്ത പടം എന്ന് പറഞ്ഞപ്പോൾ ഞാൻ എങ്ങനെ എങ്കിലും ചെയ്തോളാം കാരണം, ഇത്തിരി ബോധമുള്ള ആളാണെങ്കിൽ മനസ്സിൽ ആക്കി വിടാം ഇത് പയ്യൻ ആയി പോയി. ഇനി ഇപ്പോൾ വിളിച്ച് ചോദിച്ചാൽ സാർ അടുത്ത പടം എന്ന് പറയും, വേണ്ട അതുകൊണ്ട് സാറിനോട് ചോദിക്കാതെ തന്നെ ജോയിൻ ചെയ്തു. സാർ പറഞ്ഞു ‘സലിംമിനെ കണ്ടാതി എന്ന്’, പിറ്റേദിവസം ഞാൻ ലൊക്കേഷൻ സലിംമിനെ അന്വേക്ഷിച്ചു നടന്നു. അതിന്റെ ഇടയിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആണെന്ന് കരുതി അവിടെ ഇവടെ നിൽക്കാൻ പറഞ്ഞു. ഞാൻ വിചാരിച്ച് അസിസ്റ്റന്റ് ഡയറക്ടറുടെ പണി അങ്ങോട്ട് ഇങ്ങോട്ട് നടക്കുക എന്നതായിരിക്കും. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വന്നതാണ് എന്ന് പറഞ്ഞു. അപ്പോഴാണ് നീ ആണോ പുതിയത് ആയിട്ട് വന്നത്, നിന്നെ ഞാൻ രണ്ട് മൂന്ന് ദിവസമായി അന്വേക്ഷിച്ചു നടക്കുന്നത്. അങ്ങനെ അന്ന് മുതൽ തുടങ്ങിയത് ആണ്, അന്ന് ആദ്യമായിട്ട് സ്ക്രിപ്റ്റ് ബോക്സ് ഞാനും ഷംജൂൺ ആണ്. ഞാൻ തമാശയ്ക്ക് പറയും ഇവരൊക്കെയാണ് അഭിനയിക്കുന്നത് എങ്കിൽ കഥ കൊണ്ട് പോകുന്നത് നമ്മൾ ആണ്. ഇതുവരെ ഉള്ളത് ആയിരുന്നു എന്റെ സിനിമയിലേക്കുള്ള കാത്തിരിപ്പ്, അത്രയും സമയം എടുത്ത് നൂറിൽ എത്താൻ ” ഷൈൻ ടോം ചാക്കോ പറഞ്ഞു.
Other Related Articles Are :
- പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി
- ടോക്കിയോയിൽ നിന്നുള്ള തൻ്റെ പ്രിയപ്പെട്ട ഡയറി നിമിഷങ്ങൾ പങ്കു വച്ച് രശ്മിക മന്ദന്ന
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം, അനുപമയുടെ നായകനായി ധ്രുവ വിക്രം
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി
- വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത് സോണി മ്യൂസിക്
- വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത് സോണി മ്യൂസിക്
- ദൃശ്യം സിനിമയ്ക്ക് ആ പേര് അല്ല ആദ്യം വച്ചത്, പിന്നീട് മാറ്റിയതാണ്; ജീത്തു ജോസഫ്