എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയാണ്, ലേഡി സൂപ്പർ സാറ്ററിന് പിറന്നാൾ ആശംസ നൽകി വിഘ്‌നേഷ് ശിവൻ

Vignesh Shiven Wishes Nayanthara

തെന്നിന്ത്യയിലും ഇപ്പോൾ ബോളിവുഡിലും താരമായ ലേഡി സൂപ്പർ സ്റ്റാർ നയൻസിന് ഇന്ന് 39 വയസ്സ് തികഞ്ഞിരിക്കുകയാണ്. സംവിധായകൻ വിഘ്‌നേഷ് ശിവൻ അദ്ദേഹത്തിന്റെ പ്രിയതമയ്ക്ക് മനോഹരമായ പിറന്നാൾ ആശംസയാണ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.

Vignesh Shiven Wishes Nayanthara

‘ ലവ് യു മൈ ഉയിർ & ഉലഗം നയൻ‌താര ജന്മദിനാശംസകൾ, എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയും നിന്റെ സന്തോഷവുമാണ്’ എന്ന കുറിപ്പോടെ വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ജന്മദിന ആഘോഷങ്ങളുടെ ഒരു കേക്കിന്റെ ദൃശ്യത്തിൽ പങ്കു വച്ചു.

വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൌഡി താൻ’ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിക്കിയും പ്രണയത്തിലാകുന്നത്. പിന്നീട് നീണ്ട 7 വർഷങ്ങൾക്ക് ശേഷം 2022-ൽ ചെന്നൈയിൽ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇരുവരും വിവാഹിതരായി.

2022 ഒക്ടോബറിലാണ് വിഘ്‌നേഷ് ശിവനും നയൻ‌താരയ്ക്കും ഇരട്ടകുട്ടികൾ ജനിക്കുന്നത്. ഉയിർ ഉലഗ് എന്നി പേരിൽ അറിയപ്പെടുന്ന ഇവരുടെ യഥാർത്ഥ പേര് ഉയിർ രുദ്രോനീൽ.എൻ. ശിവൻ , ഉലഗ് ദൈവിക്. എൻ. ശിവൻ എന്നാണ്. ഈ അടുത്തിടെയാണ് മലേഷ്യയിൽ വച്ച് ഉയിരിന്റെയും ഉലഗത്തിന്റെയും ഒന്നാം പിറന്നാൾ ആഘോഷമാക്കിയത്.

സിനിമ മേഖലയ്ക്ക് പുറമെ നയൻ‌താര ബിസിനസ്സ് രംഗത്തും താരം നിറ സജീവമാണ്. ‘9സ്കിൻ’ എന്ന ബ്രാൻഡും അതുപോലെതന്നെ ലിപ് ബ്ലാം കമ്പനിയും നിലവിലുണ്ട്. കൂടാതെ ഡോ.ഗോമതിയുമായി ചേർന്ന് നയൻ‌താര സ്ത്രീകളുടെ ആരോഗ്യത്തിനും ശാക്തീകരണത്തിനും വേണ്ടി, ‘ഫെമി9’ എന്ന പേരിൽ സാനിറ്ററി നാപ്കിൻ സംരംഭം ഈ അടുത്തിടെയാണ് തുടങ്ങിയത്.

നയൻ‌താരയുടെ 75-ാമത്തെ ചിത്രം കൂടിയായ ‘അന്നപൂരണി’യാണ് ഇനി വരാനിരിക്കുന്ന ചിത്രം. നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോ, ട്രൈഡന്റ് ആർട്സ്, നാദ് എസ്.എസ് ചേർന്നാണ് ‘അന്നപൂരണി’ നിർമ്മിക്കുന്നത്.

നയൻ‌താരയെ കൂടാതെ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, അച്യുത് കുമാർ, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്കരവർത്തി എന്നിവരാണ് അഭിനയിക്കുന്നത്.

Other Related News

ബിസിനെസ്സ് ലോജിസ്റ്റിക്സ് എസ്.സി.എം വിദ്യാർത്ഥിനിയായി നയൻ‌താര

nayanthara as college student in Annapoorani

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ വരാനിരിക്കുന്ന ‘അന്നപൂരണി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ പുറത്തിറങ്ങി. വിജയദശ്മി ദിനത്തിൽ നയൻ‌താരയുടെ 75-ാമത്തെ ചിത്രം കൂടിയായ ‘അന്നപൂരണി’ ഗ്ലിംപസ് വീഡിയോയിൽ നയൻ‌താര കോളേജ് വിദ്യാർത്ഥിനിയായിട്ടാണ് എത്തുന്നത്.

nayanthara as college student in Annapoorani

നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ‌താര തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ബിസിനെസ്സ് ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റ് വിദ്യാർത്ഥിനിയായിട്ടാണ് വീഡിയോ നയൻ‌താരയെ കാണിക്കുന്നത്. എന്നാൽ ബുക്കിനുള്ളിൽ ചിക്കൻ റെസിപ്പി എഴുതിയെടുക്കുന്നുന്ന രസകരമായ കാഴ്ച്ച വീഡിയോ കാണാം. ചിത്രത്തിൽ പൂർണി എന്ന കഥാപാത്രമായിട്ടാണ് നയൻ‌താര അവതരിപ്പിക്കുന്നത്.

സീ സ്റ്റുഡിയോ, ട്രൈഡന്റ് ആർട്സ്, നാദ് എസ്.എസ് ചേർന്നാണ് ‘അന്നപൂരണി’ നിർമ്മിക്കുന്നത്, ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കൂടാതെ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, അച്യുത് കുമാർ, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്കരവർത്തി എന്നിവർ അഭിനയിക്കുന്നു.