ആ ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്തത് ആയിരുന്നില്ല, നിത്യ മേനോൻ

Chinna Chinna Song From Urumi Is Not Planned Choreography

2011 ൽ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് പൃഥിരാജ്, ജനലിയ, പ്രഭു ദേവ്, നിത്യ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ഉറുമി’. ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ‘ഉറുമി’ ചിത്രത്തിൽ നിത്യ, പ്രഭു ദേവ കോംമ്പോയിൽ തകർത്താഭിനയിച്ച ‘ചിന്ന ചിന്ന’ എന്ന ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത് ചെയ്തിരുന്നല്ല എന്ന് നിത്യ മേനോൻ.

” എന്റെ മനസ്സിൽ വരുന്ന ആ ഗാനം കോറിഗ്രാഫ് ചെയ്തതായിരുന്നില്ല അത് ഓൺ ദി സ്പോട്ടിൽ എടുത്ത ഗാനമാണ്. സന്തോഷം അധികം സംവിധാനം ചെയ്യുന്ന ഒരാളെയല്ല വളരെ യാദൃശ്ചികയൊരു ഗാനം. ഭയങ്കര സ്പോൺടാണെസായിട്ടും ഫ്ലൂവേഡായിട്ടും ചെയ്ത ഗാനമായിരുന്നു, അത് ഒരിക്കലും പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത ഗാനമല്ലായിരുന്നു.”

” ഷൂട്ട്‌ സമയത്ത് ഗാനത്തിന്റെ ലിറിക്സ് തന്നു, ഷൂട്ട്‌ ചെയ്യുന്നിടയിൽ എന്റെ കൈയിൽ നിന്നാണ് ഗാനത്തിൽ അഭിനയിച്ചത്” നിത്യ മേനോൻ പറഞ്ഞു.

തെക്കൻ തല്ലുകേസ് ചിത്രത്തിനു ശേഷം ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ‘മാസ്റ്റർ പീസ്’ വെബ് സിരീസ് ആണ് നിത്യ മേനോനന്റെ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്ററിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

നിത്യ മേനോനെ കൂടാതെ ഷറഫുദീൻ, രഞ്ജി പണിക്കർ, മല പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.സെൻട്രൽ അഡ്വർസിങ് ബാനറിൽ മാത്യു ജോർജ് നിർമ്മിച്ചിരിക്കുന്ന മാസ്റ്റർ പീസ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷയിൽ ലഭിക്കും, കേരത്തിലെ രണ്ടാത്തെ വെബ് സിരീസ് ചിത്രം കൂടിയാണ് മാസ്റ്റർ പീസ്.

ബിസിനെസ്സ് ലോജിസ്റ്റിക്സ് എസ്.സി.എം വിദ്യാർത്ഥിനിയായി നയൻ‌താര

nayanthara as college student in Annapoorani

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ വരാനിരിക്കുന്ന ‘അന്നപൂരണി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ പുറത്തിറങ്ങി. വിജയദശ്മി ദിനത്തിൽ നയൻ‌താരയുടെ 75-ാമത്തെ ചിത്രം കൂടിയായ ‘അന്നപൂരണി’ ഗ്ലിംപസ് വീഡിയോയിൽ നയൻ‌താര കോളേജ് വിദ്യാർത്ഥിനിയായിട്ടാണ് എത്തുന്നത്.

nayanthara as college student in Annapoorani

നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ‌താര തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ബിസിനെസ്സ് ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റ് വിദ്യാർത്ഥിനിയായിട്ടാണ് വീഡിയോ നയൻ‌താരയെ കാണിക്കുന്നത്. എന്നാൽ ബുക്കിനുള്ളിൽ ചിക്കൻ റെസിപ്പി എഴുതിയെടുക്കുന്നുന്ന രസകരമായ കാഴ്ച്ച വീഡിയോ കാണാം. ചിത്രത്തിൽ പൂർണി എന്ന കഥാപാത്രമായിട്ടാണ് നയൻ‌താര അവതരിപ്പിക്കുന്നത്.

സീ സ്റ്റുഡിയോ, ട്രൈഡന്റ് ആർട്സ്, നാദ് എസ്.എസ് ചേർന്നാണ് ‘അന്നപൂരണി’ നിർമ്മിക്കുന്നത്, ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കൂടാതെ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, അച്യുത് കുമാർ, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്കരവർത്തി എന്നിവർ അഭിനയിക്കുന്നു.

മോഹൻലാൽ മുംബൈയിൽ, വൃഷഭ രണ്ടാം ഷെഡ്യൂളിന് തുടക്കം; വൈറലായ വീഡിയോ

മോഹൻലാലിനെ നായകനാക്കി നന്ദ് കിഷോർ സംവിധാനം സംവിധാനം ചെയ്യുന്ന വൃഷഭയുടെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്, മോഹൻലാൽ മുംബൈയിൽ എയർപോർട്ടിൽ എത്തിയതിന്റെ വീഡിയോ സോഷ്യൽ മിഡിയായിൽ വൈറലാണ്.

പാൻ ഇന്ത്യയിൽ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ,റോഷൻ, ഷാനയ കപൂർ, ശ്രീകാന്ത് എന്നിവർ അഭിനയിക്കുന്നു, എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ഒരു അച്ഛന്റെയും മകന്റെയും കഥയാണ് വൃഷഭ.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ 4500-ലധികം സ്‌ക്രീനുകളിൽ 2024 ൽ റിലീസ് ചെയ്യാനിരിക്കുന്ന വൃഷഭയുടെ റിലീസ് തിയതി ദസറ നാളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിടുന്നതാണ്.

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ നേര് ചിത്രമാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രം, 2023 ഡിസംബർ 21 റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് പ്രിയാമണിയാണ്.

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലൈക്കോട്ടയ് വാലിബൻ ചിത്രമാണ് മോഹൻലാലിന്റെ അടുത്തതായി റിലിസിന് വരാനിരിക്കുന്ന ചിത്രം, ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രീയേറ്റീവും മാക്സ് ലാബ് സിനിമാസ് സെഞ്ച്വറി ഫിലിംസും ചേർന്നാണ് മലൈക്കോട്ടയ് വാലിബൻ നിർമ്മിക്കുന്നത്.

കിങ് ഖാന്റെ ഡങ്കി റിലീഫ് തിയതി മാറ്റി, പുതിയ തിയതി പുറത്ത്

ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാന്റെ ഡിസംബർ 22 ൽ റിലിസ് ചെയ്യാനിരുന്ന ഡങ്കി ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതിനെ തുടർന്ന് പുതിയ റിലിസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്, രാജ്കുമാർ ഹിരാനിയാണ് ഡങ്കി സംവിധാനം ചെയ്യുന്ന ഡങ്കി 2023 ക്രിസ്മസിന് ലോക്ക് ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു.

പ്രശാന്ത് നീല സംവിധാനം ചെയ്ത് പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിന്റെ റിലീസ് തിയതി ഡിസംബർ 22 ന് ആയതിനാൽ ഷാരൂഖ് ഖാന്റെ ഡങ്കി ചിത്രവുമായി ഒരു ഏറ്റുമുട്ടാനുള്ള സാധ്യതയാണ് ഇതിന്റെ സൂചന, എന്നാൽ പോസ്റ്റ്-പ്രൊഡക്ഷൻ ടൈംലൈനുകൾ വൈകിയതിനാൽ ഡങ്കി ഡിസംബർ 22 മുതൽ മാറ്റിവെച്ചേക്കാമെന്നാണ് ഫിലിം അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തത്.

തമിഴ് സംവിധായകൻ അറ്റ്ലീയുടെ ആദ്യ ബോളിവുഡ് സംവിധാനത്തിൽ പുറത്തിറങ്ങിയ ജവാൻ ചിത്രമാണ് ഷാരുഖ് ഖാന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ബോക്സ്‌ ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ജവാൻ മൊത്തം 1125.20 കോടി രൂപയാണ് ഇതുവരെ നേടിയ റിപ്പോർട്ട്.

ഷാരുഖ് ഖാനെ കൂടാതെ തെന്നിന്ത്യൻ ലേഡി സൂപ്പർ നയൻ‌താരയായിരുന്നു ചിത്രത്തിലെ നായിക, വിജയ് സേതുപതി, ദീപികപടുകൊൺ എന്നിവരാണ് മറ്റ് അഭിനയതാക്കൾ. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ജവാന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്, റിപ്പോർട്ട് പ്രകാരം ഷാരുഖ് ഖാന്റെ പിറന്നാൾ ദിനമായ നവംബർ 2 ന് നെറ്റ്ഫ്ലിക്സിൽ റിലിസ് ചെയ്യുന്നതാണ്.

ഇതിഹാസത്തിന്റെ തണലിൽ ഒരു നേതാവായി മമ്മൂട്ടി കൂടെ ജീവയും, യാത്ര2 ന്റെ ഫസ്റ്റ് ലുക്ക്‌

മലയാളത്തിനു പുറമെ അന്യഭാഷയിൽ അഭിനയത്തിന്റെ മികച്ച കഴിവ് തെളിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി, 2019 ൽ മഹി വി രാഘവ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു യാത്ര. വീണ്ടും വർഷങ്ങൾക്ക് ശേഷം മഹി വി രാഘവ് യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം വരവിനെ അറിയിച്ചു കൊണ്ട് യാത്ര 2 വിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.

യാത്ര-2വിൽ മമ്മൂട്ടിയും കൂടെ തമിഴ് സൂപ്പർ സ്റ്റാർ ജീവയും എത്തുന്നു, മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2009 മുതൽ 2019 വരെയുള്ള ആന്ധ്രാപ്രദേശിലെ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി യാത്രയിൽ ചെയ്തിരുന്നത്. അതിന്റെ തുടർച്ചയിൽ നടൻ ജീവ യാത്ര രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈ എസ് ജഗന്റെ വേഷത്തിലാണ് എത്തുക.യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2.

യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2, യാത്ര-2ലെ വൈ എസ് രാജശേഖർ റെഡ്ഡിയുടെ വേഷത്തിനായി മമ്മൂട്ടി 14 കോടി രൂപയാണ് പ്രതിഫലം വാങ്ങിച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, യാത്ര 2ൽ വൈ എസ് ജഗന്റെ വേഷത്തിനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ സമീപിച്ചതായി പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഓഫർ നിരസിച്ചുരുന്നു.

വി സെല്ലുലോയിഡും ത്രീ ഓട്ടം ലീവ്‌സിന്റെ ബാനറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.

ദൈവം എന്നോട് പറഞ്ഞു.. എല്ലാ അനുഗ്രഹങ്ങളും നമുക്കായി തുടരും, ബിസിനസ്സ് പങ്കാളിക്കൊപ്പമുള്ള ചിത്രവുമായി വിഘ്‌നേഷ് ശിവൻ

തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവൻ ജീവിത പങ്കാളിയും അത് പോലെത്തന്നെ ബിസിനസ്സ് പങ്കാളിയുമായ ഭാര്യയും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയ്‌ക്കോപ്പമുള്ള ഒരു പിടി നിരവധി മനോഹരമായ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ ആരാധകരിൽ ശ്രദ്ധ നേടുന്നത്, നയൻ‌താരയുടെ പുതിയ ചർമ്മസംരക്ഷണ ബ്രാൻഡായ 9സ്കിൻ എന്ന് പേരുള്ള ബ്രാൻഡ് സെപ്റ്റംബർ 29 നാണ് പുറത്തിറക്കിയത്.

9സ്കിൻ ബ്രാൻഡിന്റെ ലോഞ്ചിൽ നിന്നുള്ള നിരവധി വീഡിയോസും ചിത്രങ്ങളും ആരാധകരുടെ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു, നയൻസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് വിഘ്‌നേഷ് ശിവൻ കുറിച്ചത് ഇങ്ങനെ.

” ഞങ്ങൾക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, അതിനെ കാര്യങ്ങൾ ചെയ്യുന്നത് എന്ന് വിളിക്കുന്നു! എന്റെ തിരക്കുള്ള പങ്കാളി, എന്റെ ജീവിത പങ്കാളി, എന്റെ ബിസിനസ്സ് പങ്കാളി എന്നിവരോട് വലിയ സ്നേഹം! ലവ് യു മൈ തങ്കം @നയന്തരദൈവം എന്നോട് പറഞ്ഞു.. എല്ലാ അനുഗ്രഹങ്ങളും നമുക്കായി തുടരും, അതിനാൽ ആ ആത്മവിശ്വാസത്തോടെ, നമ്മുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുന്നതിന് നമുക്ക് കഠിനമായി പരിശ്രമിക്കാം !! ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കുന്നു, അത് ഇതിനകം തന്നെ മികച്ചതായി തോന്നുന്നു! @9skinofficial www.9skin.inവിൽപ്പന ഇപ്പോൾ തുറന്നിരിക്കുന്നു ഈ വർഷാവസാനത്തോടെ ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ ലോകമെമ്പാടും”.

സിനിമയ്ക്കപ്പുറം നയൻ‌താരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും റൗഡി പിക്ചർസ് പേരിൽ ഇരുവർക്കും സിനിമ നിർമ്മാണ കമ്പനിയുണ്ട്, അതുകൂടാതെ തന്നെ നയൻ‌താരയ്ക്ക് ചർമ്മ സംരക്ഷണ ബ്രാൻഡിന് പുറമെ ഡോക്ടർ റെനിത രാജനൊപ്പം ചേർന്ന് ലിപ് ബാം കമ്പനി ആരംഭിച്ചിട്ടുണ്ട്.

വിജയ് ആരാധകർക്കെതിരെ രൂക്ഷ വിമർശനമായി സോഷ്യൽ മിഡിയ , വൈറലായ വീഡിയോ

ദളപതി വിജയ് ആരാധകർ ഏറെ ആവേശത്തോടെ നോക്കിയിരുന്ന ചിത്രമായിരുന്നു ലിയോ, മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയും കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ലിയോ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ഇന്നലെയാണ് പുറത്തിറങ്ങിയത്.

വമ്പൻ വരവേൽപ്പ് ലഭിച്ചിരുന്ന ലിയോ ട്രൈലെർ നിരവധി തിയറ്ററിൽ പ്രദർശനം നടത്തിയിരുന്നു, അതിൽ ഏറെ പ്രശസ്ത തിയേറ്ററായ രോഹിണി തിയറ്ററിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചെന്നൈയിലെ ഫാൻസ്‌ ഷോ നടത്തിയിരുന്ന രോഹിണി തിയറ്ററിൽ ലിയോ ട്രൈലെർ പ്രദർശനത്തിൽ വിജയ് ആരാധകരുടെ ആവേശകരമായ ആഘോഷം തിയറ്ററിലെ സീറ്റുകൾ ചവിട്ടി നശിപ്പിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. ഇതിനു പിന്നാലെ വിജയ് ആരാധകർക്ക് എതിരെ മോശമായ വിമർശനമാണ് വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

സാധാരണ തിയറ്ററിനു മുന്നിൽ നടന്നുക്കൊണ്ടിരിക്കേണ്ട ഫാൻ ഷോയ്ക്ക് പോലീസ് സംരക്ഷണം നൽകാത്തതിനെ തുടർന്നാണ് ഇത്തവണ തിയറ്ററിൽ പ്രദർശനം തിയറ്റർ ഉടമകൾ നടത്തിയത്, എന്നിരുന്നാലും ഇതുവരെ തിയറ്റർ ഉടമകൾ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

ഒക്ടോബർ 19ന് റിലീസിനെത്തുന്ന ലിയോയുടെ ട്രൈലെർ സൺ ടിവി എന്ന യൂട്യൂബ് ചാനലിൽ 6:30 ക്കാണ് റിലിസ് ചെയ്ത ട്രൈലെർ ട്രാൻഡിങ്ങിൽ ഒന്നാമതും 25 ലക്ഷം ലൈക്കും 24 മണീക്കൂർ മുന്നേ 3 കോടി പേരാണ് കണ്ടത്. ട്രൈലെർ മുഴു നീളം ദളപതി വിജയുടെ ആക്ഷൻ രംഗങ്ങളാണ് ലോകേഷ് ഇറക്കിയിരിക്കുന്നത്.

കേരളത്തിൽ വിജയ് ആരാധകർ വമ്പൻ പ്രൊമോഷനുകളാണ് നടത്തിയിരുന്നത്. ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോ തിയറ്ററിൽ വിതരണം ചെയ്യുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

തീരാൻ കണ്ടിട്ടാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് വന്നത്, അസീസ്

സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ആഗോളതലത്തിൽ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചോണ്ടിരിക്കുന്നത്, ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ തീ മഴയാണ് കണ്ണൂർ സ്ക്വാഡ് സൃഷ്ട്ടിച്ചത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കാർത്തി അഭിനയിച്ച തീരാൻ സിനിമ കണ്ടതിനു ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് വരാനുള്ള കാരണം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അസീസ്.

” ഇത് യഥാർത്ഥത്തിൽ ഈ സിനിമ എന്ന് പറയുന്നത് മമ്മുക്ക തീരാൻ കണ്ടിട്ടുള്ളതാണ്, ആ തീരാൻ കണ്ടതിനു ശേഷമാണ് മമ്മൂട്ടി ഈ കഥ കേട്ട് പ്രൊഡ്യൂസ് ചെയ്തത്. ഞാൻ സത്യസന്ദമായിട്ട് പറയേന്ന് എനിക്ക് ഈ സിനിമ വന്നതിനു ശേഷമാണ് ഈ സ്‌ക്വാഡ് എന്നുള്ള പേര് ആദ്യമായിട്ട് കേൾക്കുന്നതും ഉള്ളത് എന്നും അറിയുന്നത്.

മമ്മൂക്കയ്ക്ക് ഇതിനുള്ള ഒരു ഇലാമാൻഡ് ഇഷ്ട്ടപ്പെട്ടു പിന്നെ ഇത് ട്രിബ്യുട്ട് ചെയ്ത ഒർജിനലുള്ള സ്‌ക്വാഡ്ക്കാർക്കും വേണ്ടിയാണ് ഈ സിനിമ”

.മമ്മൂട്ടിക്കൊപ്പമുള്ള യാത്രയെ അനുഭവത്തെ കുറിച്ച് അസീസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ,

” സാധാരണ ഒരു ടൂർ പോകുമ്പോൾ അല്ല പോകുന്നത് ആരുടെ കൂടെയ ഞാൻ ടൂർ പോകുന്നത് പോലെ പോയി, മൂന്ന് മാസം പോയതേ അറിഞ്ഞില്ല. പിന്നെ ആലോചിക്കും ആദ്യം എന്താ ഷൂട്ട്‌ ചെയ്തത് ചിലപ്പോൾ സ്പോട്ടിങ് ഷൂട്ട്‌ കാണുമ്പോൾ ശെടാ ഇത് ഇന്നലെയാണ് എടുത്തത് എന്ന് നമ്മൾ ചിന്തിക്കും, പക്ഷെ നമ്മൾ അരിയണില്ല കഴിഞ്ഞ് പോയ കാര്യങ്ങൾ ഒക്കെ ” അസീസ് പറഞ്ഞു.

വേൾഡ് വൈഡ് ചിത്രം ഇതുവരെ 50 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രം ഈ വർഷത്തിലെ 2023 ലെ കേരളത്തിലെ ദിന കളക്ഷൻ റെക്കോർഡിൽ രണ്ടാമത്തെ സ്ഥാനമാണ് കണ്ണർ സ്‌ക്വാഡ് നേടിയത്.

ഒന്ന്, രണ്ട് ദിവസമൊക്കെ മൂന്നാമത്തെ ദിവസം നമ്മൾ നമ്മളത്തെയായി മാറും, ആർഡിക്സ് ഡയറക്ടർ നിഹാസ് ഹിദായത്

പറയുമ്പോൾ രസം തോന്നും ഒരു ദിവസം രണ്ട് ദിവസം ഓക്കേ മൂന്നാമത്തെ ദിവസം കഴിയുമ്പോൾ നമ്മൾ ഒക്കെ നമ്മൾ നമ്മളത്തെയായി മാറും, നമ്മുക്ക് ഉറക്കമേ ഉണ്ടാകില്ല. ആർഡിക്സ് വൻ വിജയത്തിനു ശേഷം സംവിധായകൻ നഹാസ് ഹിദായത് അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഗോദയിലെ എത്തിയ വിശേഷങ്ങളും, അസിസ്റ്റന്റ് ഡയറക്ടറായിട്ടുള്ള കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഡയറക്ടർ നിഹാസ് ഹിദായത്.

” നല്ല കഠിനമാണ്, അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഇരിക്കുക എന്ന് പറയുന്നത് തന്നെ ഭയങ്കര കഠിന്യാമാണ് നമ്മുക്ക് ഉറക്കം എന്നുള്ളത് മറന്നേക്കണം, ഗോദയുടെ പല ദിവസങ്ങളിൽ എട്ട് പത്ത് ദിവസം അടുപ്പിച്ചു രാത്രി എന്നും രണ്ട് മണി വരെ ഷൂട്ടാണ് അതും പഴണിയിൽ. ഷൂട്ട് രണ്ട് മണിക്ക് പോയി കഴിഞ്ഞാൽ ഒരു മണിക്കൂർ വരെ യാത്ര ചെയ്യണം ഹോട്ടൽ റൂമിലേക്ക് മൂന്ന് മണിയാകും റൂമിൽ എത്തുന്നത് എത്തിക്കഴിഞ്ഞാൽ അടുത്ത ദിവസത്തെ ചാർട്ടിന്റെ ലിസ്റ്റ് കാര്യങ്ങൽ ഒക്കെ റെഡിയാക്കി തലക്കുടെ വെള്ളം കമ്മത്തണം കുളി എന്നൊക്കെ പറഞ്ഞാൽ ഇതാണ്.

പിന്നെ നാല് മണിയമ്പോഴേക്കും കണ്ണ് അടയ്ക്കുമ്പോൾ അലാറം അടിക്കും ആറ് മണിയാകുമ്പോഴേക്കും താഴെക്ക് ഇറങ്ങണം വണ്ടി ആറ് മണിതൊട്ട് റെഡിയായിട്ടുണ്ടാകും. പറയുമ്പോൾ രസം തോന്നും ഒരു ദിവസം രണ്ട് ദിവസം ഓക്കേ മൂന്നാമത്തെ ദിവസം കഴിയുമ്പോൾ നമ്മൾ ഒക്കെ നമ്മൾ നമ്മളത്തെയായി മാറും, നമ്മുക്ക് ഉറക്കമേ ഉണ്ടാകില്ല കണ്ണിന്റെ അടിയിൽ കറുപ്പ് വരും സിനിമക്കാരെ മനസ്സിലാക്കണമെങ്കിൽ അവരുടെ കണ്ണിൽ നോക്കിയാതി ഡാർക്ക്‌ സർക്കൾക്കാണ് അടയാളം.

ഇത് കൊറേ ആഗ്രഹിച്ചു വന്നട്ട് പിടിച്ച് നിക്കാൻ പറ്റുന്നില്ല, പല ആൾക്കാരും ഇട്ടട്ട് പോയവരുണ്ട് ഏഴ് എട്ട് പേര് ഉണ്ടായിടത് തീർക്കുംമുനെ ആറ് പേരെ ഇണ്ടായോള്ളു. എല്ലാവരും നിക്കില്ല കാരണം കഠിന്യാമായ പാഷൻ ഉണ്ടെങ്കിലേ നിക്കാൻ പറ്റു “. നിഹാസ് ഹിദായത് പറഞ്ഞു.

ഓണത്തിന് തീയറ്ററുകളിൽ റിലീസ് ചെയ്ത 24 ദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി രൂപയാണ് ബോക്സ്‌ ഓഫീസിൽ ആർഡിക്സ് കളക്ഷൻ നേടിയത്, ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന നായകന്മാർ.

ഒട്ടനവധി മലയാള സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ നവാഗതനായ നഹാസ് ഹിദായതാണ് ചിത്രം സംവിധാനം ചെയ്തത്.

ഒടിടിയിലെ ജവാൻ മൂന്ന് മണിക്കൂർ, റിപ്പോർട്ട്

ഈ വർഷം പുറത്തിറങ്ങിയ പത്താൻ ചിത്രത്തിനു പിന്നിലാക്കി മുന്നേറുകയാണ് ജവാൻ, ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാൻ നായകനാക്കി സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്ത ജവാൻ റെക്കോർഡുകളാണ് സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്. ജവാൻ ബോക്സ്‌ ഓഫീസിൽ 1000 കോടിയൊള്ളമാണ് നേടിയെടുത്തത്.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒടിടി അവകാശം ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്, അതുപോലെ തന്നെ ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കുന്ന ജവാൻ തിയറ്ററിൽ റിലീസ് ചെയ്തത്തിൽ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള പ്രധാന ആക്ഷൻ രംഗങ്ങൾ ജവാൻ ഒടിടിയിൽ എത്തുമ്പോൾ കൂട്ടി ചേർക്കുന്നതാണ്.

തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ജവാനിൽ സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.