മമ്മൂട്ടി കമ്പനിയോട് അഭിമാനം, ഇന്ത്യയിലെ എല്ലാ സിനിമകളേക്കാളും മുന്നിലാണ് മലയാളസിനിമ; ജ്യോതിക

‘കാതൽ ദി കോർ’ സിനിമയുടെ പ്രെസ്സ് മീറ്റിങ്ങിൽ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടി ജ്യോതിക.

മമ്മൂട്ടി കമ്പനിയിൽ ജോയിൻ ചെയ്യാൻ സാധിച്ചത്തിൽ സന്തോഷം ഉണ്ടെന്നും. കണ്ണൂർ സ്‌ക്വാഡ് കണ്ടിട്ട്, ആ സിനിമ എങ്ങനെയാണ് നിർമ്മിച്ചത് എന്ന് അത്ഭുതം തോന്നിയിട്ടുണ്ട് എന്നും. മമ്മൂട്ടി സാർ വളരെ സ്പെഷ്യൽ ആണ് എന്ന് പറയുകയാണ് നടി ജ്യോതിക.

“മമ്മൂട്ടിയുടെ കമ്പനിയിൽ പ്രവർത്തിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു, കാരണം ഈ അടുത്തിടെയാണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. അവർ ഏത് തരത്തിലുള്ള സിനിമകളാണ് നിർമ്മിക്കുന്നതെന്ന് അത്ഭുതം തോന്നി. മമ്മൂട്ടി കമ്പനിയിൽ ജോലി ചെയ്യുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു.”

“മമ്മൂട്ടി സാറിനെ കുറിച്ച് വ്യക്തമായി സംസാരിക്കണമെങ്കിൽ, ഞാൻ ഒരുപാട് താരങ്ങളോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷ്യൽ ആണ്, കാരണം ഞാൻ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നത് കൊണ്ട് പറയുന്നതല്ല. സാർ പരീക്ഷണത്തിന് തയ്യാറാണ്, വളരെ വ്യത്യസ്തമായ തരത്തിലുള്ള സിനിമകൾ ചെയ്യുന്നു. പരീക്ഷണം നടത്തുന്നവരാണ് യഥാർത്ഥ ഹീറോ. അതിനാൽ സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.”

“സംവിധായകൻ ജിയോ സാറിനോട്‌ ഒരു വലിയ ആരാധനയാണ്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ എന്നെ ഞെട്ടിച്ചു, മലയാള സിനിമ വളരെ പുരോഗമനപരമാണെന്ന് എനിക്കറിയാം. ഇന്ത്യയിലെ എല്ലാ സിനിമാശാലകളേക്കാളും മുന്നിലാണ്, എന്നാൽ ആ ചിത്രത്തിൽ വളരെ കുറച്ച് സംഭാഷണങ്ങളും, അസാധാരണമായ പ്രകടനങ്ങളും, പൂർണ്ണമായും സംവിധായകന്റെ ചിത്രവുമാണ്. അങ്ങനെയെങ്കിൽ, എന്നെ തിരഞ്ഞെടുത്തതിന് നന്ദി സർ” ജ്യോതിക പറഞ്ഞു.

മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം കൂടിയായ കാതൽ-ദി കോർ, നവംബർ 23 റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ബാനറിൽ വിതരണം ചെയ്യുന്ന ചിത്രം, ജിയോ ബേബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.മമ്മൂട്ടി, ജ്യോതിക കൂടാതെ മുത്തുമണി, ലാലു അലക്സ്, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവർ അഭിനയിക്കുന്നു.

ബാലയ്യയുടെ ‘ബോബി കൊള്ളി’യിൽ പാൻ ഇന്ത്യൻ താരം ഡിക്യു, വീണ്ടും തെലുങ്കിൽ

Dulquer Salman In NBK 109 In Telugu

ബോബി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ‘എൻബികെ109’ എന്ന ചിത്രത്തിൽ, ദുൽഖർ സൽമാൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്.

മഹാനടി, സീതാരാമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ താരം കൂടിയായ ദുൽഖർ സൽമാൻ, തെലുങ്കിൽ സിനിമയിൽ ഏറെ ജന ശ്രദ്ധയുള്ള നടനും കൂടിയാണ്. തെലുങ്ക് ചിത്രമായ ‘ലക്കി ബാസ്‌ക്കർ’റിന്റെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് ദുൽഖർ സൽമാൻ. ദുൽഖർ ‘എൻബികെ109’ സിനിമയിൽ ഒപ്പുവച്ചു എന്നുള്ള വാർത്തയാണ് സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സിതാര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ ബാനറുകളുടെയും ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 1980-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ആക്ഷൻ എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് ‘എൻബികെ109’ എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ.

2024-ൽ റിലീസ് ചെയ്യാനിരിക്കുന്ന ‘എൻബികെ109’-ൽ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണ്. ‘സീതാരാമം’ ബോക്സ്‌ ഓഫീസിൽ റെക്കോർഡ് നേടിയത്തോടെ, ദുൽഖറിന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രങ്ങൾക്കായി ആകാംഷയോടെയാണ് നോക്കി കാണുന്നത്.

Other Telungu Film News

അവർ രണ്ടുപേരും സമ്മതിച്ചാൽ എന്റെ അടുത്ത ചിത്രം അതായിരിക്കും ; അറ്റ്ലീ

ബോളിവുഡിൽ കിങ് ഖാനെ നായകനാക്കി റെക്കോർഡ് കളക്ഷൻ നേടിയ ‘ജവാൻ’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായാകാനാണ് അറ്റ്ലീ. ‘ജവാൻ’ന് ശേഷം ഇനി ബോളിവുഡ് ആണോ കോളിവുഡ് ആണോ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് എന്ന് ആകാംഷയുടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

‘ജവാൻ’ അന്നൗൻസ്ഡ് പുറത്തു വിട്ടത്തോടെ ദളപതി വിജയ് ഉണ്ടാകും എന്ന് സോഷ്യൽ മിഡിയയിൽ ചർച്ച വിഷയമായി മാറിയതായിരുന്നു. ജവാന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുമ്പോഴാണ് വിജയെ ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങൾ വൈറലായത്. വിജയ് ‘ജവാൻ’ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളാണ് ഇതിന് കാരമായത്.

എന്നാൽ ചിത്രം റിലീസ് ചെയ്തത്തോടെ വിജയുടെ പ്രെസെൻസ് പോലും ചിത്രത്തിന്റെ മുഴുനീളത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് സത്യം. എന്നാൽ ഇപ്പോഴും ആരാധകർ അറ്റ്ലീയോട് ചോദിക്കുന്ന ഒരൊറ്റ ചോദ്യം വിജയ് എസ്.ആർ.കെ കോംമ്പോ എന്നാണ്. ഇപ്പോൾ ഇതാ തമിഴ് യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂയിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് അറ്റ്ലീ.

കഥ കേട്ട് അവർ രണ്ടുപേരും ഒരുമിച്ചു സിനിമ ചെയ്യുകയാണെങ്കിൽ എന്റെ അടുത്ത ചിത്രം അവരുടെ കൂടെയാണ് അറ്റ്ലീ പറഞ്ഞു.

“എന്റെ അടുത്ത 10 വർഷം! എന്നിൽ നിന്ന് മറ്റെന്തെങ്കിലും കാണാൻ എല്ലാവരും പ്രതീക്ഷിക്കുന്നു. ഞാൻ അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കും. പക്ഷേ നിങ്ങൾ എന്നോടൊപ്പം കണ്ടിട്ടില്ലാത്ത ചിലത് ഞാൻ ചെയ്യാൻ പോകും. അല്ലെങ്കിൽ ചില സമയങ്ങളിൽ, എന്റെ കഴിഞ്ഞ 20 വർഷങ്ങളിൽ, നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകാൻ ഞാൻ പ്രവർത്തിക്കുകയാണ്.”

” ഹോളിവുഡിൽ നിന്നും ഒരു റൈറ്ററും ആയി ചേർന്ന് സ്ക്രീൻപ്ലേ പൂർത്തിയാക്കും, അത് പൂർത്തിയായ ഉടനെ വിജയ് അണ്ണനോടും ഷാരൂഖ് സാറിനോടും കഥ പറയും. എന്റെ അടുത്ത പ്രോജക്റ്റ്, അവർ രണ്ടുപേരും ഒരുമിച്ചു സിനിമ ചെയ്യാൻ റെഡി ആണ്. കഥ ഇഷ്ടപെട്ടാൽ അത് ആയിരിക്കും എന്റെ അടുത്ത കഥ. എന്നാൽ അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും നായകൻ സമ്മതിച്ചാൽ. കഴിഞ്ഞ 30 വർഷമായി നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു സിനിമ ഞങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു” അറ്റ്ലീ പറഞ്ഞു

എല്ലാവരും വിചാരിച്ചിരുന്നത് ആ സിനിമ ഫാഷൻ ഷോ പോലെ ആയിരിക്കും എന്നാണ്, ദിലീപ്

2008-ൽ മലയാളത്തിലെ മികച്ച സംവിധായകരിലെ ഒരാളായ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു 20:ട്വന്റി. മലയാളി താരരാജക്കന്മാർ അണിചേർന്ന് സൂപ്പർ ഹിറ്റ് ആക്കിയ 20:ട്വന്റികണ്ട് പ്രേക്ഷകരിൽ ഇപ്പോഴും ആ ത്രില്ല് മാറിട്ടില്ല എന്നതാണ് സത്യം. ഇനി അത് പോലെ ഒരു സിനിമ, മികച്ച തിരക്കഥയിൽ മലയാളത്തിൽ ഉണ്ടായാൽ ജനങ്ങൾ ഇരുകൈ നീട്ടിയായിരിക്കും സ്വീകരിക്കുക.

20:ട്വന്റി സിനിമയുടെ നിർമ്മിതാവ് കൂടിയായ ദിലീപ് ചിത്രത്തിന്റെ വെല്ലുവിളിയെകുറിച്ചും, സിനിമ ഉണ്ടായത് സീനിയസ് ജൂനിയസ് തമ്മിലുള്ള ബന്ധം കൊണ്ടാണ് എന്ന്ടു ഈ അത്തിടെ നടന്ന അഭിമുഖത്തിൽ വെളിപ്പെടുത്തി.

” അമ്മ അസോസിയേഷന് വേണ്ടി ഈ ചിത്രം നിർമ്മിക്കുക എന്നുള്ള ഉത്തവാദിദ്യം ഉണ്ടായിരുന്നു. അതിനായി എല്ലാ ആർട്ടിസ്റ്റുകളെ കോർഡിനെറ്റ് കൊണ്ടുവരിക എന്ന് പറയുന്നത് കാര്യമാണ്. ആ സിനിമ സംഭവിച്ചത് സീനിയസ് ജൂനിയസ് തമ്മിലുള്ള ബന്ധത്തിന്റെ പുറത്താണ് 20:ട്വീറ്റ് ഉണ്ടായത്.”

” 20:ട്വന്റി സിനിമയിൽ അത്രയും പേര് വന്നത് തമ്മിലുള്ള വിശ്വാസകൊണ്ടാണ്, എല്ലാവരും വിചാരിച്ചത് ആ സിനിമ വെറും ഒരു ഫാഷൻ ഷോ പോലെ ആകും എന്നാണ്. ആ സിനിമ 100 ദിവസം പോലും ഓടും എന്ന് പറഞ്ഞത് സുരേഷ് ഗോപിയാണ്. ‘തെങ്കാശിപ്പട്ടണം’ കഴിഞ്ഞ് 100 ദിവസം ഓടിയ സിനിമ 20:ട്വന്റി -യായിരുന്നു.”

” മറ്റുള്ളവർക്ക് എന്താകും എന്നൊരു ഭയം ഉണ്ടായിരുന്നു, ഇങ്ങനെ ഒരു ചാൻസ് എനിക്ക് കിട്ടിയതിൽ ഞാൻ ആഗ്രഹിക്കുന്നത് ഇവരുടെ ഫാൻ ബോയ് എന്ന രീതിയിൽ ആണ്. ആദ്യം സിനിമ ഓരോ പോഷനിൽ ഓരോ ഡയറക്ടറെ കൊണ്ട് ചെയ്യാം എന്നായിരുന്നു പിന്നെ ഞാൻ പറഞ്ഞു അത് വേണ്ട അത് തീരുമാനിക്കേണ്ടത് ജോഷി സാർ ആണ്. ജോഷി സാർ ആണ് അതിന് കറക്റ്റ്, ദൈവ അനുഗ്രഹിച്ച് ആ സിനിമ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.”

” സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ സീനിയസിനോട് എനിക്ക് ഒരു വാക്ക് പോലും പറയാൻ പറ്റില്ല. കാരണം എന്നെ വിശ്വാസിച്ചട്ടല്ലേ എന്നൊരു ചോദ്യം വരും. ഫിനാൻഷ്യലി സിനിമയ്ക്ക് സംഭവിച്ചാൽ മൊത്തത്തിൽ ആദ്യം തൊട്ട് തുടങ്ങേണ്ടി വരും”ദിലീപ് പറഞ്ഞു.

മൂന്നാമത്തെ സംവിധാനത്തിൽ, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം; എമ്പുരാൻ ഫസ്റ്റ് ലുക്ക്‌

L2 Empuraan First Look Poster Out

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി ഇരിക്കുകയാണ്. സോഷ്യൽ മിഡിയയിലൂടെ നടൻ മോഹൻലാൽ ആണ് ‘എമ്പുരാൻ’ന്റെ’ന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തു വിട്ടത്.

L2 Empuraan First Look Poster Out

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തോക്ക് പിടിച്ച് തീപ്പൊരികൾക്കിടയിൽ കറുത്ത വേഷത്തിൽ തിരിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെയാണ് കാണിക്കുന്നത്. പോസ്റ്ററിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നത് തീപ്പൊരിയുന്ന യുദ്ധ കളത്തിൽ ഹെലികോപ്റ്ററിനു മുന്നിൽ വീര്യത്തോടെ നിൽക്കുന്ന ഖുറേഷിയാണെന്ന് വ്യക്തമാണ്.

നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019-ലെ ബോക്സ്‌ ഓഫീസ് ഹിറ്റായ ‘ലൂസിഫർ’റിന്റെ രണ്ടാം ഭാഗം കൂടിയാണ് ‘എമ്പുരാൻ’ എത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇത്‌ മൂന്നാം തവണയാണ് മോഹൻലാൽ ഒന്നിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ നിർമ്മിച്ച ‘എമ്പുരാൻ’ ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ലൈക്ക പ്രൊഡക്ഷൻസും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്.

ഞാൻ എക്സ്പെക്ട് ചെയ്ത ആക്ടർ അല്ല, പക്ഷെ വേറെ ലെവലാണ് റെസ്പോൺസ് കിട്ടിയത്; കാളിദാസ് ജയറാം

Kalidas Jayaram With Kamal Haasan

മലയാളത്തിന്റെ പ്രിയ താരദമ്പതിമാരാണ് ജയറാം പാർവതിയും, അതെ അമ്മയുടെയും അച്ഛന്റെയും പാത പിന്തുടരുന്ന മകനാണ് കാളിദാസ് ജയറാം. ജയറാമിനെയും പാർവതിവെയും മലയാളികൾ എങ്ങനെ സ്വികരിച്ചുവോ അതെ സ്നേഹത്തോടെയാണ് സിനിമയിലേക്ക് കാളിദാസനെ പ്രേക്ഷകർ സ്വികരിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ ജയറാമിനെ പോലെതന്നെ നിരവധി തമിഴ് സിനിമ മേഖലയിലും കാളിദാസ് നിറ സ്വാധീനമാണ്. ഇന്നത്തെ സൗത്ത് ഇന്ത്യൻ ബ്രാൻഡ് ഡയറക്ടർ ആയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിക്രം’. ബോക്സ്‌ ഓഫീസിൽ വൻ ഹിറ്റ് സമ്മാനിച്ച ‘വിക്രം’മിൽ ഉലകനായകൻ കമൽ ഹാസന്റെ മകനായി കാളിദാസ് അവതരിപ്പിച്ചിരുന്നു. കാളിദാസന്റെ ഇതുവരെയുള്ള ചിത്രങ്ങൾ വച്ച് നോക്കുമ്പോൾ ‘വിക്രം’ സിനിമയ്ക്ക് ശേഷം താരത്തിന് മികച്ച കരിയർ ആണ് ലഭിച്ചിരുന്നത്.

ഇപ്പോൾ ഇതാ കാളിദാസിന്റെ ‘രാജിനി’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ‘വിക്രം’ സിനിമയെ കുറിച്ച് സംസാരിക്കുകയുണ്ടായി.

” കമൽ സാറിന്റെ മകനായിട്ട് അഭിനയിക്കുക എന്നുള്ളത് വലിയ കാര്യമാണ്, അപ്പയും കമൽ സാറും ഭയങ്കര കൂട്ടാണ്. എന്നാലും ഞാൻ പോയി സംസാരിക്കാനുള്ള ഫ്രീഡം ഞാനായിട്ട് എടുത്തിട്ട് ഇല്ല. വിക്രം ചെയ്യുന്ന സമയത്ത് സാർ എന്നെ അടുത്ത് ഇരുത്തി ഒരുപാട് നേരം സിനിമയെ പറ്റി സംസാരിച്ചിരുന്നു.”

” ‘വിക്രം’ സിനിമയിൽ മരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല, എൽ.സി.യു ‘വിക്രം’മിൽ റോളക്സ് കഥാപാത്രങ്ങമാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം. റോളക്സിനെ ഇഷ്ട്ടപ്പെടാൻ കാരണം, റിലീസിന്റെ അന്ന് വരെ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അറിയില്ല ആയിരുന്നു സൂര്യ സാർ ആയിരുന്നു റോളക്സ് എന്നുള്ളത്. റിലീസിന് തൊട്ട് മുൻപ് ലീക്ക് ആയപ്പോഴാണ് ഞാൻ അറിയുന്നത് റോളക്സ് ആയി എത്തുന്നത് സൂര്യ സാർ ആണ് എന്ന്. ആദ്യം ലോകേഷ് സാർ പറഞ്ഞത് വേറെ ആളാണ് എന്ന്, ഞാൻ എക്സ്പെക്ട് ചെയ്ത ആ ആക്ടർ ആയിരിക്കും എന്നുള്ളത്. പക്ഷെ തിയറ്ററിൽ വേറെ ലെവൽ റെസ്പോൺസ് ആണ് കിട്ടിയത്” കാളിദാസ് പറഞ്ഞു.

എല്ലാവർക്കും ആ ഒരു സന്ദർഭം കിട്ടില്ല, ആ സന്ദർഭം കാർത്തി ദുരുപയോഗം ചെയ്തു ; സൂര്യ

Words Of Surya About Karthi Got Viral

കോളിവുഡിൽ ഏറെ ആരാധകരുള്ള നടന്മാരാണ് സൂര്യയും കാർത്തിയും, അനിയനും ചേട്ടനും ഓഫ്‌ സ്ക്രീൻ നിന്നും ഓൺ സ്ക്രീൻ ഒരുമിച്ചു എത്തുന്നതിൽ പ്രേക്ഷകർ ആകംഷയോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോൾ ഇതാ കാർത്തിയുടെ ജപ്പാൻ ചിത്രത്തിന്റെ ട്രൈലെർ ലേഞ്ചിൽ നടൻ സൂര്യ എത്തി ചേർന്നിരുന്നു. പരിപാടിയിൽ സൂര്യ കാർത്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Words Of Surya About Karthi Got Viral

” ഒരു 20 വർഷം ഞാൻ പിറകോട്ട് പോകേണ്ടിവരും, കമൽ സാറിന്റെ കൂടെ ഒരു പൂജതൊട്ട് ആരംഭിച്ച ചിത്രമായിരുന്നു ‘പരുതിവീരൻ’. സിനിമ കണ്ട രാജിനി സാർ ഒരു അനുഗ്രഹം കൊടുത്തു. എല്ലാവർക്കും ആ ഒരു സന്ദർഭം കിട്ടില്ല, ആ സന്ദർഭത്തെ കാർത്തി അതിശയകരമായി ഉപയോഗിച്ചു എന്ന് രാജിന് സാർ പറഞ്ഞിരുന്നു. കാർത്തി ഇവിടെ വരെ നിൽക്കാനുള്ള മുഖ്യകാരണം മണിസാറാണ്.”

“മദ്രാസ് ടോക്കിസിൽ കാർത്തി കാൽവച്ചതും കരിയർ തന്നെ മാറ്റിമറിച്ചു. കാർത്തിയുടെ ഈ യാത്ര ഇന്ന് ഇതുവരെ എത്താനുള്ള കാരണം ജ്ഞാനവേലനാണ്. ഒരു ചേട്ടൻ എന്ന നിലയിൽ എന്നെക്കാളും ജ്ഞാനവേയ്ക്കാണ് കാർത്തിയുടെ വിജയത്തിന് പിന്നിൽ എന്ന് ഞാൻ പറയുന്നത്. ആരുക്കും മറക്കാൻ പറ്റാത്ത രീതിയിൽ ‘പരുതിവീരൻ’ കഥാപാത്രം കാർത്തിയ്ക്ക് കൊടുത്ത അമീരിന് എന്റെ കുടുംബത്തിന്റെ വക നന്ദി പറഞ്ഞാലും തീരില്ല.”

” പരുതിവീരൻ’ന് ശേഷം കാർത്തിയുടെ ഇതുവരെ റിലീസ് ചെയ്ത മികച്ച ചിത്രങ്ങൾ ഒന്നും വരാനുള്ള സാധ്യത കുറവാണ്. കാർത്തി സിനിമയിൽ വന്നത്തിന് ശേഷം ഞാൻ പുറത്ത് പോകുമ്പോൾ ആരാധകർ എന്നെക്കാട്ടും ഇഷ്ട്ടം എന്റെ അനിയനോടാണ്. ഞാൻ അത്ഭുതത്തോടെ നോക്കികണ്ടിട്ടുണ്ട്, കാർത്തി 50 സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എത്ര സമയം കൊടുക്കണം ഏത് സിനിമ ചെയ്യണം അങ്ങനെ ചെയ്യുന്നത് കൊണ്ടാകാം ഇപ്പോൾ 25-മത്തെ ചിത്രത്തിന്റെ നിറവിൽ നമ്മൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് കാർത്തി ഓരോ കഥാപാത്രങ്ങൾ വ്യത്യസ്തമായി ചെയ്യുന്നത് എന്ന് എന്നെ സംബന്ധിച്ച് ഒരു നടൻ എന്ന നിലയിൽ അത്ഭുതമാണ്” സൂര്യ പറഞ്ഞു.

ജീവിതം എന്നത് ഒരു എക്സാമിനേഷൻ ആണ്, ഞാൻ അത്രെയും സ്ട്രോങ്ങ്‌ ആയിട്ടുള്ള വ്യക്തിയല്ല; ഷൈൻ നിഗം

ഞാൻ പോയ വഴികളിലൂടെയാണ് എന്റെ ലോകം തിരിച്ചറിഞ്ഞത്, ജീവിതം മൊത്തത്തിൽ ഒരു എക്സാമിനേഷൻ ആണ് ഷൈൻ നിഗം പറയുന്നു.

അടുത്ത 3 വർഷം എന്റെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല എന്നുംചിന്താഗതിയിൽ തന്നെ മാറ്റം വരാം എന്ന് ‘വേല’ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടന്ന ആഭിമുഖത്തിൽ ഷൈൻ നിഗം സംസാരിക്കുകയുണ്ടായി.

“ഞാൻ അത്രെയും സ്ട്രോങ്ങ്‌ ആയിട്ടുള്ള വ്യക്തിയല്ല, ഇമ്മോഷ്ണലും ഇൻ സെക്യൂർഡ് ഉണ്ട്‌. വാപ്പിച്ചി സിനിമയിൽ ഉള്ളത് കൊണ്ട് അങ്ങനെയുള്ള ബാഗ്ഗ്രൗണ്ടിൽ നിന്നുള്ള ചെറുപ്പക്കാരനാണ് ഞാൻ. ഞാൻ കടന്നുപോയ വഴികളിലൂടെ മനസ്സിൽ ആക്കിയതാണ് എന്റെ ലോകം. പോയ വഴികളിടെയുള്ള എക്സ്പീരിയൻസിലൂടെ ഞാൻ എന്ന വ്യക്തി ഇപ്പോൾ ഉള്ളത്. ചിലപ്പോൾ അടുത്ത 3 വർഷം ഞാൻ ഇങ്ങനെ ആയിരിക്കില്ല, വേറെ ഒരു സ്വഭാവം ആയിരിക്കാം, വേറെ ഒരു ചിന്താഗതിയായിരിക്കാം.”

“കുറേ കാര്യങ്ങൾ മനസ്സിൽ ആയോണ്ട് എനിക്ക് പല കാര്യങ്ങൾ ചെയ്യാൻ സാധിക്കുണ്ട്. ചിലപ്പോൾ ഈ എക്സ്പീരിയൻസിലൂടെ മനസ്സിൽ ആയതായിരിക്കാം. ചിലപ്പോൾ എന്റെ ലൈഫിൽ അങ്ങനെത്തെ എക്സ്പീരിയൻസ് സംഭവിച്ചിട്ടുണ്ടാകാം. ജീവിതം മൊത്തത്തിൽ ഒരു എക്സാമിനേഷൻ ആണ്, ആ എക്സാമിനേഷനിൽ വ്യക്തമായ ഒരു ഉത്തരം ഇല്ല. നാളെ എന്താണ് എന്നുള്ളത് ആ ചോദ്യ പേപ്പറിൽ, നമ്മൾ ആൺപ്രെഡിറ്റബിൾ ആണ് പല സിറ്റുവേഷനിൽ ഫേസ് ചെയ്യുന്നത്. ഇപ്പോഴും ഓരോ പടങ്ങൾ പഠിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്, എങ്ങും എത്തുന്നില്ല” ഷൈൻ നിഗം പറഞ്ഞു.

“നമ്മൾ ഓഡിയൻസിനോട്‌ സംസാരിക്കുന്നത് നമ്മുടെ എക്സ്പീരിയൻസ് ആണ്, പഠിച്ച് വച്ചിട്ടുള്ള സെന്റൻസ് അല്ല. നമ്മൾ അനുഭവിച്ച കാര്യങ്ങൾ ഷെയർ ചെയ്യും” ഷൈൻ കൂട്ടിചേർത്തു.

പ്രേക്ഷകർ ആയിരുന്നു എന്റെ ഊർജം, അവർക്ക് അറിയാം ഞാൻ ആരാണ് എന്ന്; ദിലീപ്

എന്റെ കരിയറിൽ ‘രാമലീല’ ഇത്രെയും പോപ്പുലർ ആക്കിയത് ഇവിടെത്തെ ജനങ്ങളാണ് ദിലീപ് പറഞ്ഞു.

കഥ കേട്ട് ആദ്യം എന്റെ മനസ്സിൽ വന്ന മുഖം അദ്ദേഹത്തിന്റെതാണ്, പ്രേക്ഷകർ എന്റെ കൂടെ ഉള്ളടോതോളം അവർ ആണ് എന്റെ ഊർജം എന്ന് ‘ബാന്ദ്ര’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ നടൻ ദിലീപ് സംസാരിക്കുകയുണ്ടായി.

” പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന നല്ല സിനിമകൾ ചെയ്യുന്നത് കൊണ്ട് അവർ സിനിമകൾ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകർ എന്റെ കൂടെ ഉണ്ട്‌ എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ഊർജം. നമ്മുടെ സിനിമയാണ് കംപ്പെറ്റീവ് ചെയ്യുന്നത്, പുറത്തുള്ള സിനിമകളോട് അല്ല. കഴിഞ്ഞ സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കാം എന്നുള്ളത് ഒരു ട്രായാണ്. ‘രാമലീല’ തമാശയിൽ ഉൾപ്പെടുന്ന സിനിമയല്ല, അത് എന്റെ ക്രൂഷൽ സിറ്റുവേഷനിൽ ഉള്ള സിനിമയാണ്.

“എന്റെ കരിയറിലെ ഇത്രെയും പോപ്പുലർ ആക്കിയത് ഇവിടെത്തെ ജനങ്ങളാണ്, ആരും എന്റെ സിനിമ കാണരുത് എന്ന് ചാനലുകൾ കൊട്ടി ആഘോഷിക്കുമ്പോൾ തിയറ്ററിൽ ഫസ്റ്റ് ഷോയ്ക്ക് പ്രേക്ഷകരുടെ ജനപ്രവാഹമായിരുന്നു. പ്രേക്ഷകർ ആയിരുന്നു എന്റെ ഊർജം, അവർ എന്റെ കൂടെ ഉണ്ട്‌. അവർക്ക് അറിയാം ഞാൻ ആരാണ് എന്നും എന്താണ് എന്നും, അവർ ഉണ്ടാക്കിയതാണ് എന്നെ.”

“ഇപ്പോൾ ഈ സിനിമ ഞങ്ങളെ സംബന്ധിച്ച് വ്യത്യാസ്തമാർന്ന സിനിമയാണ്, സാധാരണ ദിലീപ് അഭിനയിക്കുന്ന വ്യത്യാസ്തമായിട്ടുള്ള സിനിമയാണ് ‘ബാന്ദ്ര’. ഈ സിനിമയുടെ കഥ കേട്ടിട്ട് വേറെയൊരു മുഖമാണ്, സിനിമ യഥാർത്ഥമാവാണെങ്കിൽ അത് പോലെത്തെ ഹീറോയേ ആയിട്ട് നിൽക്കണം. ആ കഥാപാത്രം ഇല്ലാതെ ഈ സിനിമയില്ല, കഥ കേട്ട് എന്റെ മനസ്സിൽ വന്ന മുഖമാണ് തമന്നയുടേത്.

“പക്ഷെ നമ്മളെ സംബന്ധിച്ച് അന്നത്തെ ഏറ്റവും വലിയ ചെല്ലെൻജ് തമന്നയേ എങ്ങനെ കോണ്ടാക്ട് ചെയ്യാം എന്നതായിരുന്നു. തമന്നയേ സിനിമയിൽ മാത്രം കണ്ടിട്ടുള്ളു, തമന്ന വന്നാൽ മാത്രമെ ഈ സിനിമ നടക്കുകയൊള്ളു. പക്ഷെ ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ സംഭവിച്ചു, സിനിമ പൂർത്തിയായി ” ദിലീപ് പറഞ്ഞു.

ഈ വർഷം പതിവ് തെറ്റിച്ചില്ല, പിറന്നാൾ ആശംസകളുമായി ആരാധകർ മന്നത്തിനു മുന്നിൽ

2023 നവംബർ 2 ബോളിവുഡ് കിങ് ഖാൻ എന്ന അറിയപ്പെടുന്ന ഷാരുഖ് ഖാന്റെ 58 മത്തെ ജന ദിനമാണ്, എന്നാൽ ഈ വർഷത്തിന് കിങ് ഖാന്റെ കരിയറിലെ മികച്ച വർഷമാണ്. കാരണം ഈ വർഷം തന്നെ പുറത്തിറങ്ങിയ ജവാൻ, പത്താൻ എന്നി രണ്ട് ചിത്രങ്ങളും ബോക്സ്‌ ഓഫീസിൽ കുതിച്ചു ഉയർന്നുള്ള കളക്ഷനാണ് നേടിയത്.

പതിവ് പോലെ തന്നെ നവംബർ 2-ന് കിങ് ഖാന്റെ മന്നത്തിനു മുന്നിൽ ആശംസ നേരുന്നതിനായി ആരാധകർ അർദ്ധരാത്രിയിൽ തടിച്ചു കൂടിയിരുന്നു. ബ്ലാക്ക് ടീ ഷർട്ടും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് മന്നത്തിനു മുന്നിൽ അദ്ദേഹത്തിന്റെ സിഗനേച്ചർ കാണിച്ചതും ആരാധകരുടെ ആവേശത്തിലുള്ള ആഹ്ലാതം വീഡിയോയിൽ കാണാവുന്നതാണ്.

അതെസമയം കിങ് ഖാന്റെ പിറന്നാൾ ദിനത്തിൽ ഈ വർഷത്തെ മൂന്നാമത്തെ ചിത്രമായ ‘ഡങ്കി’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രാജ്കുമാർ ഹിരാന സംവിധാനം ചെയ്യുന്ന ‘ഡങ്കി’ 2023 ക്രിസ്മസിന് റിലീസ് ചെയ്യുന്നതാണ്.

കൂടാതെ തമിഴ് സംവിധായകൻ അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നയൻ‌താര, ദീപിക പാടുകൊൺ, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്