2023 നവംബർ 2 ബോളിവുഡ് കിങ് ഖാൻ എന്ന അറിയപ്പെടുന്ന ഷാരുഖ് ഖാന്റെ 58 മത്തെ ജന ദിനമാണ്, എന്നാൽ ഈ വർഷത്തിന് കിങ് ഖാന്റെ കരിയറിലെ മികച്ച വർഷമാണ്. കാരണം ഈ വർഷം തന്നെ പുറത്തിറങ്ങിയ ജവാൻ, പത്താൻ എന്നി രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ കുതിച്ചു ഉയർന്നുള്ള കളക്ഷനാണ് നേടിയത്.
പതിവ് പോലെ തന്നെ നവംബർ 2-ന് കിങ് ഖാന്റെ മന്നത്തിനു മുന്നിൽ ആശംസ നേരുന്നതിനായി ആരാധകർ അർദ്ധരാത്രിയിൽ തടിച്ചു കൂടിയിരുന്നു. ബ്ലാക്ക് ടീ ഷർട്ടും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് മന്നത്തിനു മുന്നിൽ അദ്ദേഹത്തിന്റെ സിഗനേച്ചർ കാണിച്ചതും ആരാധകരുടെ ആവേശത്തിലുള്ള ആഹ്ലാതം വീഡിയോയിൽ കാണാവുന്നതാണ്.
അതെസമയം കിങ് ഖാന്റെ പിറന്നാൾ ദിനത്തിൽ ഈ വർഷത്തെ മൂന്നാമത്തെ ചിത്രമായ ‘ഡങ്കി’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രാജ്കുമാർ ഹിരാന സംവിധാനം ചെയ്യുന്ന ‘ഡങ്കി’ 2023 ക്രിസ്മസിന് റിലീസ് ചെയ്യുന്നതാണ്.
കൂടാതെ തമിഴ് സംവിധായകൻ അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നയൻതാര, ദീപിക പാടുകൊൺ, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്
മഹേഷ് നാരായണന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ, കൂടാതെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് മറ്റൊരു റിപ്പോർട്ട്.
60 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ ഷൂട്ട് ആരംഭിക്കും എന്നാണ് വരുന്ന വാർത്ത. ആദ്യ ഷെഡ്യൂൾ ദുബായിൽ തുടങ്ങി ബ്രിട്ടൻ അടക്കമുള്ള ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഫഹദ് ഫാസിൽ ആണ്.
‘ടേക്ക് ഓഫ്’, ‘അറിയിപ്പ്’ എന്നി ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്, ‘ടേക്ക് ഓഫ്’ ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയിട്ട് ഉണ്ടായിരുന്നു.
അതെസമയം മാലിക്, സി യു സൂൺ, മലയൻകുഞ്ഞ് എന്നി ഫഹദിന്റെ ചിത്രങ്ങളും മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്ത് ഇരുന്നത്. ഇത് ആദ്യമായിട്ടാണ് മമ്മൂട്ടിക്ക് ഒപ്പം മഹേഷ് നാരായണൻ കൈ കോർക്കുന്നത്, ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങൾ വൻ വിജയം നേടിയ മഹേഷ് മമ്മൂട്ടി കോംമ്പോ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ലിയോയ്ക്ക് ശേഷം വിജയ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു വിജയ് ചിത്രമാണ് ദളപതി 68, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68-യിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്‌ഡേറ്റുകൾ നാളെ വിജയദശമി ദിനത്തിൽ ആരംഭിക്കുന്നതാണ്. നാളെ ഉച്ചയ്ക്ക് 12:05 ന് പൂജ വീഡിയോസും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ എല്ലാം പുറത്തുവിടുന്നതാണ്.
പൂജാ ഫോട്ടോകളും വീഡിയോയും ‘ലിയോ’ റിലീസിന് ശേഷം മാത്രമേ പുറത്തുവരൂ എന്നുള്ള വിവരം നേരത്തെ തന്നെ നിർമ്മിതാവ് അറിയിച്ചിരുന്നതാണ്, ദളപതി 68 ന് ഇതുവരെ പേര് ഇടാത്ത ചിത്രത്തിൽ മീനാക്ഷി ചൗധരി, ജയറാം, പ്രഭുദേവ, മോഹൻ എന്നിവർ എത്തുന്നുണ്ട്.
എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ദളപതി 68 ദളപതി വിജയ്യുടെ 68-മത്തെ ചിത്രം കൂടിയാണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് തിയറ്ററിൽ റെക്കോർഡ് തുകയ്ക്ക് മുന്നേറുന്ന വിജയ് ചിത്രം ലിയോയാണ് ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, റിലീസ് ചെയ്ത് നാലാം ദിനം കൊണ്ട് വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 400 കോടിയോളമാണ് ഇതുവരെ ചിത്രം നേടിയത്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറിൽ തൃഷ സഞ്ജയ് ദത്ത്,മഡോണ സെബാസ്റ്റ്യൻ, സാണ്ടി, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്
മലയാളത്തിനു പുറമെ അന്യഭാഷയിൽ അഭിനയത്തിന്റെ മികച്ച കഴിവ് തെളിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി, 2019 ൽ മഹി വി രാഘവ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു യാത്ര. വീണ്ടും വർഷങ്ങൾക്ക് ശേഷം മഹി വി രാഘവ് യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം വരവിനെ അറിയിച്ചു കൊണ്ട് യാത്ര 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.
യാത്ര-2വിൽ മമ്മൂട്ടിയും കൂടെ തമിഴ് സൂപ്പർ സ്റ്റാർ ജീവയും എത്തുന്നു, മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2009 മുതൽ 2019 വരെയുള്ള ആന്ധ്രാപ്രദേശിലെ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി യാത്രയിൽ ചെയ്തിരുന്നത്. അതിന്റെ തുടർച്ചയിൽ നടൻ ജീവ യാത്ര രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈ എസ് ജഗന്റെ വേഷത്തിലാണ് എത്തുക.യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2.
യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2, യാത്ര-2ലെ വൈ എസ് രാജശേഖർ റെഡ്ഡിയുടെ വേഷത്തിനായി മമ്മൂട്ടി 14 കോടി രൂപയാണ് പ്രതിഫലം വാങ്ങിച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, യാത്ര 2ൽ വൈ എസ് ജഗന്റെ വേഷത്തിനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ സമീപിച്ചതായി പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഓഫർ നിരസിച്ചുരുന്നു.
വി സെല്ലുലോയിഡും ത്രീ ഓട്ടം ലീവ്‌സിന്റെ ബാനറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.
പൊന്നിയിൻ സെൽവൻ 2 ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജയം രവി, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഐ. അഹമ്മദ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് ഇരൈവൻ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയം രവി കേരളത്തിൽ എത്തിയിരുന്നു. കേരത്തിൽ വരുമ്പോൾ എന്നെ സ്നേഹം കൊണ്ടുള്ള വരവേൽപ്പാണ് എന്നും, കേരളത്തിൽ വന്നാൽ തനിക്ക് രണ്ടാമത്തെ വീട്ടിൽ വന്നത് പോലെയാണ് എന്നാണ് ജയംരവി പറയുന്നത്.
” എനിക്ക് വളരെ സന്തോഷമുണ്ട് ഓരോ തവണയും കേരളത്തിൽ വരുമ്പോഴുള്ള വരവേൽപ്പ് കുറഞ്ഞത് ഒരു പാലിന്റെ ഇരട്ടി തവണ കൂടുതൽ സ്നേഹം കൊണ്ടുള്ള വരവേൽപ്പാണ്, ഞാൻ ആദ്യം വന്നപ്പോൾ രാജേഷ് വന്നു പറഞ്ഞു തനിഒരുവൻ രവി വന്നിട്ടുണ്ട് എന്നും ഇപ്പോൾ ഇരൈവൻ വരുമ്പോൾ പൊന്നിയൻസെൽവൻ രവി വന്നിട്ടും എന്ന് അപ്പോൾ ഓരോ പാടത്തേയും ഓർത്തുവച്ചിരിക്കണ്.
ഓരോ പടവും എന്നെയും മനസ്സിൽ വച്ചിട്ടുണ്ട് എന്ന് വിചാരിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്, ഇരൈവൻ എന്നത് ഗോഡ് എന്നാണ് തെളിവായിട്ട് പറഞ്ഞാൽ ഈ മൂവിയ്ക്ക് വേണ്ടി ഗോഡ്സ് ഓൺ കൺട്രിയിൽ വന്ന് നിങ്ങൾ എല്ലാവരെയും കാണണമെന്ന് മനസ്സിലുള്ള ആഗ്രഹമായിരുന്നു.
സംവിധായകന് വരാൻ കഴിഞ്ഞിയിരുന്നില്ല, ഇരൈവൻ സിനിമയുടെ അർത്ഥം എന്നതാണെന്ന് ഞാൻ ചിന്തിക്കുമ്പോഴാണ് സംവിധായകൻ വന്ന് പറഞ്ഞത് നമ്മുക്ക് എപ്പോഴെല്ലാം പേടി തോന്നുമ്പോൾ അപ്പോൾ ഇരൈവൻ എന്ന് വിളിക്കാം. അതായത് എപ്പോഴെല്ലാം നമ്മുക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും പേടി വന്നാലും ഇരൈവൻ വരും എന്നാണ് പറയുന്നത്, അങ്ങനെത്തെ സങ്കടപരമായിട്ടുള്ള കുറെ സിനുകൾ ചിത്രത്തിലൂണ്ട്.
കേരളം എനിക്ക് ഒരു രണ്ടാമത്തെ വീട് പോലെയാണ്, ഒരു ജോലി കഴിഞ്ഞ് ഷീണിച്ച് ഇരിക്കുമ്പോൾ ഒന്ന് റിലാക്സായിട്ട് ഇരിക്കണം എന്ന് തോന്നുന്ന സ്ഥലം വീടാണ്, പിന്നീട് ഹോളിഡേയ്ക്ക് പോകുമ്പോൾ അത് കേരളമാണ്. ഞാൻ ഇപ്പോൾ വന്നാലും വളരെ സ്നേഹത്തോടെയാണ് എന്നെ എല്ലാവരും കാണുന്നത് എപ്പോഴും കേരളത്തിൽ വരണം എന്നുള്ള ചിന്തയാണ് എനിക്ക് ” ജയം രവി പറഞ്ഞു.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ ചേർന്ന് നിർമ്മിച്ച് സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് ഇരൈവൻ, 4 ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൽ . സൈക്കോ ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിലെ താരദമ്പതിമാരിൽ ഏറെ ശ്രദ്ധയുള്ള താരങ്ങളാണ് നടൻ ജയറാമും നടി പാർവതിയും, താരദമ്പതിമാരെ പോലെതന്നെ മകൾ കാളിദാസനെയും മകൾ മാളവികയെയും ഏറെ പ്രിയമാണ് ആരാധകർക്ക്. സോഷ്യൽ മിഡിയയിൽ മറ്റ് താരപുത്രിമാരെപോലെതന്നെ വളരെ സജീവമാണ് ഇരുവരും, മകൻ കാളിദാസ് സിനിമയിൽ പ്രേവേശിച്ചിട്ടും മകൾ മാളവികയുടെ സിനിമയിലേക്കുള്ള വരവിനായിട്ടുള്ള കാത്തിരിപ്പാണ് ഓരോ ആരാധകർക്കും.
മാളവിക ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച് ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരിൽ ഏറെ ചർച്ച വിഷയമായി മാറുന്നത്, ജയറാമും പാർവതിയും കാളിദാസും കൂടെ കാളിദാസിന്റെ ഗേൾഫ്രിണ്ടിനൊപ്പം ദുബായിൽ അവധി ആഘോഷ യാത്രയിൽ മാളവിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങളുമായി എത്തി. എന്നാൽ ആ ചിത്രങ്ങയിൽ മാളവികയ്ക്കൊപ്പം മുഖം മറിച്ച് നിൽക്കുന്ന ചിത്രം കണ്ട ആരാധകർക്കിടയിൽ സംശയത്തിന് വഴി വച്ചത്.
ആരാണ് ഇത്, ഉണ്ണിമുകുന്ദൻ അല്ല തുടങ്ങിയ കമന്റുമായിട്ടാണ് ആരാധകർ മാളവികയോട് ചോദിക്കുന്നത്, എന്നാൽ കമന്റ് ബോക്സിൽ കാളിദാസ് അളിയാ എന്നത് കണ്ടതോടെ അധികം വൈകാതെ വീണ്ടും ഒരു താരപുത്രിയുടെ വിവാഹിതയാകുന്നു എന്നൊരു ആവേശത്തിലാണ് ആരാധകർ.
സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ജ്വല്റിയ്ക്ക് വേണ്ടിയുള്ള പരസ്യത്തിൽ അച്ഛൻ ജയറാമിനൊപ്പം മാളവിക അഭിനയിച്ചിട്ടുണ്ട്, മലയാള സിനിമയിൽ ഏറെ ഇഷ്ട്ടം തോന്നിയ നടൻ ഉണ്ണിമുകുന്ദനാണ് എന്ന് മാളവിക ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഉണ്ണിമുകുന്ദന്റെ നായികായി ഒരു അവസരം കിട്ടിയാൽ അഭിനയിക്കും എന്ന് മാളവിക പറഞ്ഞിരുന്നു.
തിയറ്ററിൽ റിലീസ് ചെയ്ത് അന്ന് തൊട്ട് കേൾക്കുന്ന ഒരേയൊരു പേരാണ് കണ്ണൂർ സ്‌ക്വാഡ്, ആരെയധികം കണ്ണൂർ സ്‌ക്വാഡ് മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. യഥാർത്ഥ സംഭവമാണെങ്കിലും ജനങ്ങളുടെ മനസ്സിൽ സിനിമ അത്രത്തോളം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. കണ്ണൂർ സ്‌ക്വാഡിലെ മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫ.
” അത് സ്ക്രിപ്റ്റിൽ ഇൻവോൾവ്ഡ് അല്ല അതില് തൊട്ടട്ടില്ല കാരണം അങ്ങനത്തെ മാന്നഴ്സം സ്ക്രിപ്റ്റിൽ ഇല്ല, ബാക്കി കൊറേ കാര്യങ്ങൾ ഞങ്ങൾ സ്ക്രിപ്റ്റിൽ എഴുതിട്ടുണ്ട് അത് സാർ തന്നെ ഡെവലപ്പ് ചെയ്ത കാര്യമാണ് നമ്മൾ ഷൂട്ട് തുടങ്ങിയത്തിനു ശേഷമാണ് നമ്മൾ അത് കാണുന്നത്.
രണ്ട്, മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ മനസ്സിലായി എല്ലാം എഡിറ്റ് ചെയ്ത് കഴിയുമ്പോൾ ഏത് സ്പോട്ടിലാണ് എന്ന് മനസ്സിലക്കാം, അത് സിനിമയിൽ ഉടനീളം സാർ അത് കീപ് ചെയ്തിട്ടുണ്ട്. അതിപ്പോൾ ടെൻഷൻ വരുമ്പോഴും ഇമോഷണൽ ആയിരിക്കുമ്പോഴും സന്തോഷമായിരിക്കുമ്പോഴും ആക്ഷനിലും എല്ലായിടത്തും സാർ കറക്റ്റായിട്ട് മൈന്റൈൻ ചെയ്തിട്ടുണ്ട്.
സാർ ആ ജോർജ് എന്ന കഥാപാത്രം നല്ലവണ്ണം സ്റ്റഡി ചെയ്ത് സെറ്റ് ചെയ്തിട്ടാണ് വന്നത്, അത് എല്ലാ ക്യാരക്റ്റഴ്സിലും പോലീസ് വ്യത്യാസമായിട്ടാണ് അവരുടെ നടത്തം, നോട്ടം, സംസാര രീതി, സ്റ്റൈലിഷും എല്ലാ സിനിമയിലും പോലീസുക്കാരൻ വ്യത്യാസമായിട്ട് നിൽക്കുന്നതിന്റെ ബേയ്സ് അതാണ് അത് സാറിന് മാത്രം അവകാശപ്പെടാവുന്ന കാര്യമാണ് ” മുഹമ്മദ് ഷാഫി പറഞ്ഞു.
സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത് മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ആഗോളതലത്തിൽ മികച്ച അഭിപ്രായം ലഭിച്ച ചിത്രം 50 കോടിയാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്.
മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ബാനറും ചേർന്ന് നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്, റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് അഭിനയതാക്കൾ.
കണ്ണൂർ സ്‌ക്വാഡ് ചിത്രം സക്സസിനു ശേഷം ചിത്രത്തെ കുറിച്ചും സാധനണ നടന്നാമാരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് നടൻ ധ്രുവൻ, കണ്ണൂർ സ്‌ക്വാഡ് പ്രധാന വില്ലൻ കഥാപാത്രമായിട്ടാണ് ധ്രുവൻ എത്തിയിരുന്നത്. താരങ്ങളായതിനു ശേഷം എത്ര നല്ല സിനിമ ചെയ്താലും അത് ഏതെങ്കിലും മോശമായാലും പ്രേക്ഷകരിൽ നിന്ന് വിമർശനം നിരവധി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും, അതിനൊക്കെ തരണം ചെയ്യാൻ സഹായിച്ചത് അമ്മയാണ് എന്നും ധ്രുവൻ പറഞ്ഞു.
” ആദ്യമൊക്കെ ഞാൻ ഭയങ്കര എക്സൈറ്റടായിരുന്നു എക്സ്ട്രിമായിരുന്നു എനിക്കിണ്ടായിരുന്നത്, സങ്കടം വരുമ്പോൾ പിന്നീടായിരുന്നു മനസ്സിലായത് അത് എക്സ്പീരിയൻസിലൂടെ മനസ്സിലാക്കിയത് എന്തായാലും അത് സന്തോഷമായാലും സങ്കടമാണെങ്കിലും നമ്മളൊരു ബാലൻസിൽ കൊണ്ട് പോകണം നമ്മൾ എത്രത്തോളം എടുക്കണം എന്നുള്ളത്.
സത്യം പറഞ്ഞാൽ ഞാൻ എന്റെ അമ്മയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്, കാരണം എനിക്ക് അത് കൊറേ കാര്യങ്ങൾ നെഗറ്റീവായിട്ട് അതും അല്ലെങ്കിൽ എന്നെ ഒഴിവാക്കപ്പെട്ടപ്പോളോ ഞാൻ തകർന്നിരുന്ന അവസരത്തിൽ എന്റെ അമ്മയാണ് പറഞ്ഞത് അത് കൊഴമില്ലടാ മോനെ നീനക്ക് വരും നീനക്കുള്ളത് നീനക്ക് വരും ആൾക്കാർ പലതും പറയും അത് എല്ലാത്തിനും നീ അത് എടുക്കണമെന്നില്ല.
നല്ലതും പറയും ചീത്തയും പറയും അപ്പോൾ എല്ലാത്തിനും പോസിറ്റീവും നെഗറ്റീവുമുണ്ട് അതിനൊരു ബാലൻസിൽ കൊണ്ടുപോകേണ്ടതാണ് എന്നുള്ളത് എന്റെ അമ്മയാണ് തന്നത്, അവിടെന്ന് ശേഷമാണ് എനിക്ക് ഹാപ്പിനെസ്സ് ആണെങ്കിലും അതൊരു വിഷമങ്ങെങ്കിലും ഞാൻ അതിനെ അങ്ങനെയെടുക്കാറുള്ളു.
ഇത് ഒരിക്കലും ലോങ്ങ്‌ലാസ്റ്റിക് അല്ല എത്ര എക്സ്പീരിയൻസ് കഴിഞ്ഞാലും നമ്മൾ ഇതിനെ എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നു എന്നതിനെ അനുസരിച്ചിരിക്കും, നമ്മൾ എത്രത്തോളം അപ്ഡേറ്റഡ് ആകുന്നുവോ ഓരോ കാര്യത്തിനും അല്ലെങ്കിൽ ആക്ടിങ്ങിന്റെ കാര്യത്തിൽ ആണെങ്കിലും പെർഫോമൻസ് ചെയ്യുന്ന കാര്യത്തിലാണെങ്കിലും എങ്ങനെ നമ്മൾ നമ്മളെ തന്നെ മോട്ടിവ് ആകുന്നുവോ അതിന് അനുസരിച്ചിരിക്കും നമ്മുടെ മുന്നോട്ടുള്ള യാത്ര. അതില് ഒരു ക്ലിക്കിൽ മുകളിൽ കേറി പോകാം എന്ന് വിചാരിക്കുന്നില്ല, പക്ഷെ അങ്ങനെ പല ക്ലിക്കുകൾ വന്നോണ്ടിരിക്കും അത് ലക്കാണ്.
അപ്പൊ പല ജോലിയിൽ നിന്നും വ്യത്യാസമായിട്ടുള്ള ഒരു പരിപാടിയാണ് അവിടെന്ന് വിമർശനങ്ങളും പോസിറ്റീവും എല്ലാം നമ്മൾ അക്‌സെപ്റ്റ് ചെയ്യണം, വിമർശനം നല്ലതാണ് നല്ല വിമർശനം ആണെങ്കിൽ ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട് ഞാൻ കൂടുതൽ കേൾക്കും കാരണം അയാൾ പറയുന്നത് എന്താണ് ഞാൻ എവിടെയാണ് പ്രശ്നം വരുത്തിയത് എന്നൊക്കെ എന്നട്ട് ഞാൻ ഇൻമ്പ്രൂ ചെയ്യാറുണ്ട് അങ്ങനെയാണ് മുന്നോട്ട് പോകുന്നത് ” ധ്രുവൻ പറഞ്ഞു.
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രീരാമന്റെ കഥാപാത്രത്തിൽ രൺവീർ കപൂറും മാതാ സീതയായി സായ് പല്ലവിയും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു, അതോടൊപ്പം തന്നെ കെജിഎഫ് താരം യഷ് രാവണനായും അഭിനയിക്കുന്നു.
2024 ന്റെ തുടക്കത്തിൽ രൺബീറും സായി പല്ലവിയും രാമായണത്തിന്റെ ഒന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വരുന്നത്, അതേസമയം യഷിന്റെ ചിത്രീകരണങ്ങൾ അടുത്ത വർഷം ജൂലൈയിൽ മാത്രമേ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നത്.
സീത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിക്കാൻ ആലിയ ഭട്ടിനെയാണ് നിർമ്മാതാക്കൾ ചർച്ച ചെയ്തിരുന്നത്, എന്നാൽ ഡേറ്റ് പ്രശ്‌നങ്ങൾ കാരണം ആലിയ രാമായണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തിരുന്നത്.
രാമായണം രണ്ട് ഭാഗങ്ങളായി നിർമ്മിക്കാൻ പദ്ധതിയിടുന്നു, രാമായണത്തിന്റെ ആദ്യ ഭാഗം പ്രധാനമായും ശ്രീരാമന്റെയും സീത മാതാവിന്റെയും ചുറ്റിപറ്റിയുള്ള കഥയെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം, രാമായണത്തിന്റെ ഒന്നാം ഭാഗം ചിത്രീകരിക്കാൻ 15 ദിവസമാണ്. അതിനുശേഷം ശ്രീലങ്കയിൽ നടക്കുന്ന രണ്ടാം ഭാഗത്തിൽ യഷ് ജോയിൻ ചെയ്യുന്നതാണ്. ഓസ്‌കാർ വിന്നറായ ഡിഎൻഇജി കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഉപയോഗിച്ച് ചിത്രം നിർമ്മിക്കുന്നത്
Chaver movie News: വരാനിരിക്കുന്ന ചാവേർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ഇപ്പോൾ വരുന്ന ചാക്കോച്ചന്റെ സിനിമകളുടെ പ്രത്യേകത ഒന്നിലും ചക്കൊച്ചനെ കാണുന്നില്ല പകരം ആ നായക കഥാപാത്രം പൂന്ദുവിളയാടുകയാണ് എന്ന ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ.
” അതിനു വേണ്ടിട്ടല്ലേ നമ്മൾ മരിച്ച് പണിയെടുക്കുന്നത്, അതിനു വേണ്ടിട്ടാണ് ഞാൻ ഇത്രെയും കാലം ശ്രമിച്ചത് ഇത് ഒരു സുപ്രാപതത്തിൽ നടന്ന ചേഞ്ചോ കാര്യങ്ങളോ അല്ല ഇതിന്റെ മേലെ ഒരുപാട് സമയം എടുത്തിട്ടുണ്ട് ഒരുപാട് ബുദ്ധിമുട്ടുകലുണ്ട് ഒരുപാട് സാക്രിഫൈസ് ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മൾ എന്താണോ ആഗ്രഹിച്ചത് എന്താണോ നേടാനായിട്ട് ഉദ്ദേശിച്ചത് അതിലേക്ക് അടിപ്പിക്കുന്നു എന്നുള്ളതാണ്. ഇത് എല്ലാം വീണ്ടും വീണ്ടും പുതിയ കാര്യങ്ങൾ അല്ലെങ്കിൽ ഇതിനേക്കാൾ ഇന്റർസ്റ്റിംഗ് ആയിട്ടുള്ള ക്യാരക്റ്റസായിട്ടുള്ള സിനിമകൾ ചെയ്യാനായിട്ടുള്ള ഫെയറാണ്.
ചാക്കോച്ചന്റെ കാലത്തു എത്ര മാത്രം വർക്ക് ഷോപ്പ് കാര്യങ്ങൾ ഓക്കെ ഉണ്ടാകോ എന്നും സിനിമയിലേക്ക് വരുന്നതിന് മുൻപ് ട്രെയിനിങ്ങോ പുറത്ത് പോയി പഠിച്ചിരുന്നോ ചോദ്യത്തിന് കുഞ്ചാക്കോ ബോബന്റെ മറുപടി.
” ട്രെയിനിങ് ഒന്നും ഞാൻ എടുത്തിട്ടില്ല പക്ഷെ സിനിമയേ സ്നേഹിക്കുന്ന ഒരുപാട് മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരുപാട് ആൾക്കാരുടെ സമയം ചെലവാഴിച്ചിരുന്നു, ഇടക്കാല സമയം കൂടുതൽ സമയം ചെലവാഴിച്ചത് ലാൽ ജോസ്, ഷാഫി, വി ക്കേ പ്പി ഇവരുടെ കൂടെയായിരുന്നു. ഇവരൊക്കെ ആ രീതിയിൽ എന്നെ ഒരു ആക്ടർ എന്ന നിലയിൽ മാറ്റങ്ങൾ കൊണ്ടുവരണം മാറ്റപ്പെടണമേന്നുള്ള ഒരു ചിന്ത എന്നിൽ ഉണർത്തിയ ആൾക്കാരാണ്, അല്ലെങ്കിൽ വേണോന്ന് നിർബന്ധിച്ച ആൾക്കാരാണ്. അപ്പൊ ആ രീതിയിൽ ആക്ടിങ് ക്ലാസ്സിൽ പോകുന്നതിനേക്കാൾ ഗുണം ഇവരുടെയുള്ള സഹവാസം കൊണ്ട് കിട്ടിട്ടുള്ളതാണ് സത്യം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ഒക്ടോബർ 5 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ചാവേർ, കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ്ഈ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ അശോകൻ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ എത്തുന്നത്, മുടിയൊക്കെ പറ്റവെട്ടി കട്ട താടിയുള്ള വാണ്ടഡ് നോട്ടീസ് രൂപത്തിൽ ചാക്കോച്ചന്റെ ലൂക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.
അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ് അഭിനയിക്കുന്നു.