മക്കൾക്കോപ്പവും തൃഷ, ലിയോ സെറ്റിലെ ബിറ്റിഎസ് വീഡിയോമായി തൃഷ

BTS Photos From Thrisha With Childrens in Leo

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ, ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ ലോകമെമ്പാടും ഒരാഴ്ച കൊണ്ട് 461 കോടി കളക്ഷൻ നേടി മുന്നേറുന്നത്.

ഇപ്പോൾ ഇതാ ലിയോ ചിത്രത്തിലെ സെറ്റിൽ നിന്നുള്ള സ്റ്റിലുകൾ വീഡിയോയാക്കി സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ് നടി തൃഷ.

“ഓരോ സെക്കന്റിന്റെ നൂറിലൊന്ന് സമയവും ജീവിതത്തെ തീവ്രമായി ആസ്വദിക്കുകയാണ് ചിത്രങ്ങളെടുക്കുന്നത്” എന്ന ക്യാപ്‌ഷനോടെ പങ്കു വച്ച വീഡിയോയിൽ തൃഷയുടെ മക്കളായി എത്തിയ മാത്യു തോമസും, ഇയലും കൂടാതെ സഞ്ജയ്‌ ദത്ത് വീഡിയോയിൽ കാണാം.

‘ഗില്ലി’ ചിത്രത്തിന് ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിക്കുന്നത്, സത്യ എന്ന കഥാപാത്രമായി വിജയുടെ ഭാര്യയായിട്ടാണ് തൃഷ ലിയോയിൽ എത്തുന്നത്. ചിത്രത്തിൽ മറ്റൊരു പ്രത്യേകത മലയാളി താരം മാത്യു തോമസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ, അതെസമയം ലോകേഷ് സസ്പെൻസാക്കി വച്ച വിജയുടെ സഹോദരിയായ ‘എലിസാ’ എന്ന കഥാപാത്രം മഡോണ സെബാസ്റ്റ്യനാണ് അവതരിപ്പിച്ചിരുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്. എസ് ലളിത കുമാർ, ജഗദീഷ് പളനിസ്വാമി എന്നിവർ നിർമ്മിച്ച ചിത്രത്തിൽ അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, എന്നിവരാണ് എത്തുന്നത്.

Other Trending Film News Related to Leo

ഇതുവരെ കേൾക്കാത്തതും കാണാത്തതുമായ ചില പ്രണയകഥകളുമായി രശ്മിക മന്ദന്ന, ‘ദി ഗേൾഫ്രണ്ട്’ ഗ്ലിംപസ് വീഡിയോ

Rashmika Mandanna in The Girlfriend

തെന്നിന്ത്യയിൽ കൂടാതെ ലോകമെമ്പാടും ആരാധകരുള്ള താരമാണ് രശ്മിക മന്ദന്ന, വ്യത്യാസത കഥാപാത്രങ്ങൾ കൊണ്ട് സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടാണ്. രശ്മിക ഇതുവരെ അഭിനയിച്ച ചിത്രങ്ങൾ ഹിറ്റുകൾ മാത്രമാണ് സമ്മാനിച്ചിരുന്നത്, 2018 ൽ പുറത്തിറങ്ങിയ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Rashmika Mandanna in The Girlfriend

ഇപ്പോൾ ഇതാ താരത്തിന്റെ അടുത്തത്തായി വരാനിരിക്കുന്ന പുതിയ പ്രൊജക്റ്റ്‌ ‘ദി ഗേൾഫ്രണ്ട്’ ചിത്രത്തിന്റെ ചെറിയ ടീസർ പുറത്തു വിട്ടിരിക്കുകയാണ് താരം, ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചു കൊണ്ട്

” ലോകം വലിയ പ്രണയകഥകൾ നിറഞ്ഞതാണ്എന്നാൽ ഇതുവരെ കേൾക്കാത്തതും കാണാത്തതുമായ ചില പ്രണയകഥകളുണ്ട്, ‘ദി കാമുകി’ അത്തരത്തിലുള്ള ഒന്നാണ്. @geethaarts പ്രൊഡക്ഷൻ നമ്പർ 51 ആണ് #TheGirlfriend ” എന്ന ക്യാപ്ഷനോടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.

‘ ദി ഗേൾഫ്രണ്ട് ‘ ഗ്ലിംപസ് വീഡിയോയിൽ രശ്മിക മന്ദന്ന വെള്ളത്തിന്റെ അടിയിൽ മുങ്ങിയിരുന്ന് ശ്വാസം അടക്കിപ്പിടിച്ചുള്ള രശ്മികയെ കാണിക്കുന്ന ചെറിയ ഗ്ലിംപസ് വീഡിയോയിൽ കാണിക്കുന്നത്.

രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ദി ഗേൾഫ്രണ്ട് ‘ മാസ് മൂവി മേക്കേഴ്‌സിന്റെയും ധീരജ് മൊഗിലീനേനി എന്റർടൈൻമെന്റിന്റെയും ബാനറിൽ ധീരജ് മൊഗിലിനിനിയും വിദ്യ കോപ്പിനീടിയും എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് ഹേഷാം അബ്ദുൾ വഹാബ് ആണ്, ചിത്രത്തിലെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടില്ല.

രശ്മിക മന്ദന്നയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് അനിമൽ, സന്ദീപ് റെഡി വാങ്ങ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ കപൂറാണ് നായകനായി എത്തുന്നത്. ഡിസംബർ 1 ന് റിലീസ് ചെയ്യാനിരിക്കുന്ന അനിമൽ അനിൽ കപൂർ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ദളപതി 68-യിൽ അജ്മൽ അമീർ, സെറ്റിൽ നിന്ന് വിജയ്ക്കൊപ്പമുള്ള ചിത്രവുമായി താരം

Ajmal Ameer in Thalapathy 68

ദളപതി വിജയുടെ അടുത്തതായി വരാനിരിക്കുന്ന ദളപതി 68 ചിത്രത്തിന്റെ സെറ്റിൽ വച്ച് വിജയ്ക്കോപ്പമുള്ള അജ്മൽ അമീർ ചിത്രമാണ് ആരാധകരിൽ ശ്രദ്ധ നേടുന്നത്, വിജയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ലിയോ ചിത്രത്തെ പ്രശംസിച്ചുകൊണ്ടാണ് താരം സോഷ്യൽ മിഡിയയിൽ പോസ്റ്റ് പങ്കു വച്ചത്.

‘ ലിയോയുടെ ഉജ്ജ്വല വിജയത്തിന് വിജയ് നാ അഭിനന്ദനങ്ങൾ! നിങ്ങൾ നക്ഷത്രം പോലെ ഹൃദയങ്ങൾ കീഴടക്കുന്നത് തുടരുന്നു! നിങ്ങളും ലോകിയും അനിരുദ്ധും സിനിമാ അനുഭവം മറ്റൊരു തലത്തിലേക്ക് ഉയർത്തി. ഈ വമ്പൻ എന്റർടെയ്‌നറിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. എല്ലാ ഇളയദളപതി ആരാധകരുടെയും പേരിൽ എന്റെ ഊഷ്മളമായ ആശംസകൾ’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കു വച്ചത്.

ദളപതി 68 യിൽ അജ്മൽ അമീർ സുപ്രധാന വേഷമിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു, എന്നാൽ ഇതുവരെ അണിയറപ്രവർത്തകർ സ്ഥികരിച്ചിട്ടില്ല. വിജയുടെ 68-മത്തെ ചിത്രം കൂടിയ ദളപതി 68 വെങ്കട്ട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്, ചിത്രത്തിൽ മീനാക്ഷി ചൗധരി, ജയറാം എന്നിവരെ മറ്റ് കഥാപാത്രങ്ങളായി എത്തുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ശങ്കർ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാക്കി പുറത്തിറങ്ങിയ ലിയോ ചിത്രമാണ് വിജയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം, ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് ആദ്യ ദിന റെക്കോർഡ് നേടിയിരിക്കുകയാണ് ലിയോ. ലോകമെമ്പാടുമുള്ള ബോക്സ്‌ ബോക്സ് ഗ്രോസ് കളക്ഷൻ 148.5 കോടിയാണ് ലിയോ നേടിയത്.

അതേസമയം അജ്മൽ അമീറിനെ നായകനാക്കി റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത് നവംബർ 10 റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് വ്യൂഹം, അതോടൊപ്പം തന്നെ ശപഥം ഭാഗം 2 ജനുവരി 25 ന് റിലീസ് ചെയ്യും

Dalapathi Other News

എനിക്ക് ഒരു ചെറിയ ലൈൻ മാത്രം കിട്ടിയോള്ളൂ, എങ്ങനെയുള്ള കഥാപാത്രമാണ് ഒന്നും പറഞ്ഞിരുന്നില്ല ; മഡോണ സെബാസ്റ്റ്യൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19 ന് റിലീസ് ചെയ്ത ചിത്രമാണ് ലിയോ, ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ലോകേഷ് നിറയെ സസ്പെൻസ് ചിത്രത്തിൽ ഒളിപ്പിച്ചിരുന്നു. സസ്പെൻസിൽ ഒളിപ്പിച്ചിരുന്ന ഒരു കഥാപാത്രമായിരുന്നു മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രം.

ട്രൈലെറിൽ പോലും ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളെയും ലോകേഷ് പുറത്തുവിട്ടിരുന്നില്ല, എലിസാ ദാസ് എന്ന കഥാപാത്രമായി വിജയുടെ സഹോദരിയായിട്ടാണ് മഡോണ സെബാസ്റ്റ്യൻ ലിയോയിൽ എത്തിയത്. ലിയോ ചിത്രത്തിൽ വിളിച്ചിരുന്നപ്പോൾ കഥയുടെ വൺ ലൈൻ മാത്രം പറഞ്ഞിരുന്നുള്ളു, സീനുകളിലെ മിക്കത്തും ആരും പറഞ്ഞു തന്നിരുന്നില്ല എന്ന് മഡോണ സെബാസ്റ്റ്യൻ. ലിയോയുടെ വിശേഷങ്ങളും വിജയ്ക്കൊപ്പമുള്ള നിമിഷങ്ങളും പങ്കു വച്ചിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ.

” ലിയോ വ്യത്യാസമായൊരു ചിത്രമായിരുന്നു അവർ എന്നെ കഥാപാത്രത്തിനായി വിളിച്ചപ്പോൾ എനിക്ക് ചിത്രത്തെ കുറിച്ച് ഒരു ചെറിയ വൺ ലൈൻ മാത്രമാണ് കിട്ടിയത്, എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു എങ്ങനെയുള്ള കഥാപാത്രമായിരിക്കും എന്നും ഒന്നും പറഞ്ഞില്ല. സിനിമയിൽ ചെയ്തിരിക്കുന്ന മിക്ക സീനും എനിക്ക് നേരത്തെ ആരും പറഞ്ഞു തന്നിരുന്നില്ല, എനിക്കറിയില്ലായിരുന്നു ഞാൻ അവിടെ എത്തിയപ്പോൾ അവർ ചോദിച്ചു നിനക്ക് ഇത് ചെയ്യാമോ, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ എന്ന് എനിക്ക് അത് ഒരു മികച്ച പഠനാനുഭവമായി ഞാൻ കരുതുന്നു. എനിക്ക് അത് നേരത്തെ അറിയാമായിരുന്നെങ്കിൽ എനിക്ക് കിട്ടുമായിരുന്നു, അതിനുള്ള സമയം കിട്ടിയില്ല.

അത് രണ്ട് വർഷം മുമ്പ് ഒരു മോൺ ട്രെയിനിംഗ് പോലെയായിരുന്നു. കൈ എങ്ങനെ നീക്കണം കാല് എങ്ങനെ നീക്കണം എന്നുള്ളതിനെ കുറിച്ച് അത്രെയും ഉള്ളു.വിജയ് കൂടെ അഭിനയിക്കുക എന്നുള്ളത് വലിയ കാര്യമാണ് അതും ഇങ്ങനെയുള്ള ചിത്രത്തിൽ, ഈ സിനിമയുടെ ഭാഗമാകാൻ കേരളത്തിലെ ഓരോത്തരും കാത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അത് തന്നെ എനിക്ക് മഹത്തരമായിരുന്നു.

ലിയോയിൽ അഭിനയിക്കുണ്ട് എന്നുള്ള കാര്യം അറിയാവുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്, അടുത്ത സുഹൃത്തുക്കളോടോ, കുടുംബങ്ങളെടെ ഒന്നും പറഞ്ഞിരുന്നില്ല കാരണം ഞാൻ അധികം സംസാരിക്കുന്ന വ്യക്തിയല്ല. ആദ്യം അവർ ഒരു സഹോദരിയുടെ കഥാപാത്രമാണെന്ന് എന്നോട് പറഞ്ഞത്, അത് എങ്ങനെയുള്ള സഹോദരി കഥാപാത്രമായിരിക്കും എന്ന് പറഞ്ഞു തന്നിരുന്നില്ല.

പിന്നീട് ഞാൻ ചെന്നൈയിൽ എത്തി ലോകേഷിനെ കണ്ടു, അദ്ദേഹം എനിക്ക് ഒരു ലിയോ കഥയുടെ വിവരണം നൽകി, പിന്നെ ഞാൻ ചിന്തിച്ചു സാധാരണ ഒരു പാവം സഹോദരി പോലെയാണോ എന്ന് പക്ഷെ അങ്ങനെയൊന്നും അല്ല. ആദ്യം ഷൂട്ട്‌ ചെയ്തത് ‘നാ റെഡി ‘ ഗാനത്തിലായിരുന്നു മൂന്ന് ദിവസത്തെ ” മഡോണ സെബാസ്റ്റ്യൻ കൂട്ടിചേർത്തു.

മലയാള സിനിമ എന്നെ ഒഴിവാക്കി, വിളിച്ചതും മുഴുവൻ അന്യഭാഷ ; അഭിരാമി

മലയാളത്തിൽ നിന്ന് ഓഫർ കുറഞ്ഞതു കൊണ്ട് അന്യഭാഷയിൽ നിന്ന് ഓഫറുകൾ ലഭിച്ചത് എന്നും, മലയാള സിനിമയിൽ നിന്ന് എന്നെ വിളിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഫോക്കസ് ചെയ്യാറില്ല എന്ന് നടി അഭിരാമി.

സുരേഷ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ സന്തോഷമുള്ള കാര്യമാണ് എന്ന് നടി അഭിരാമി സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വരാനിരിക്കുന്ന ‘ഗരുഡൻ’ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ സംസാരിച്ചിരുന്നു.

” വേറെ ഭാഷകളിൽ നിന്ന് തിരക്കായിരുന്നു അതുകൊണ്ട് മലയാളത്തിൽ നിന്ന്വ വരുന്ന ഓഫറുകൾ എനിക്ക് എടുക്കാൻ പറ്റാതെയായി പോയി, സത്യം പറയുകയാണെങ്കിൽ മലയാളത്തിൽ നിന്ന് എനിക്ക് ഓഫർ കുറവായിരുന്നു അന്യഭാഷയിൽ നിന്നാണ് കൂടുതൽ വന്നത്. ‘ഗരുഡൻ’ ചിത്രത്തിൽ ഇങ്ങനെ ഒരു ഓഫർ വന്നപ്പോൾ എടുക്കണം എന്ന് എനിക്ക് തോന്നി അതുകൊണ്ടാണ്.

മലയാളത്തിൽ എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നു എന്ന് ഞാൻ ഫോക്കസ് ചെയ്യുന്നതാണ് എനിക്ക് ഇഷ്ട്ടം, അതുകൊണ്ട് വിളിക്കുന്നില്ല എന്ന് ഫോക്കസ് ചെയ്യുന്നതിൽ എനിക്ക് താല്പര്യമില്ല.

സുരേഷ് ചേട്ടന്റെ കൂടെ ഞാൻ അഭിനയിക്കുന്നത് ആറാമത്തെ സിനിമയാണ്, തമിഴിലും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് അതുകൊണ്ട് സുരേഷ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ എനിക്ക് സന്തോഷമുള്ള കാര്യമാണ്. സെറ്റിൽ വളരെ അധികം കംഫോർട്ടബിളായിട്ട് ഇരിക്കുന്ന, നല്ല ഭക്ഷണങ്ങൾ വാങ്ങി തരുന്ന, നല്ല അഡ്വൈസ് തരുന്ന ഒരു സഹോദരനെപോലെയാണ് എനിക്ക് സുരേഷ് ചേട്ടൻ” നടി അഭിരാമി പറഞ്ഞു.

ലിയോ ചരിത്രം സൃഷ്ട്ടിച്ചത് കോടികൾ, ആദ്യ ദിന കളക്ഷൻ പുറത്ത്

വിജയ് നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ചിത്രം ചരിത്രം സൃഷ്ട്ടിക്കും എന്ന് പറഞ്ഞത് പോലെ ആദ്യ ദിനം കൊണ്ട് തന്നെ മാറ്റി എഴുതിച്ചിരിക്കുകയാണ് ലിയോ, ഈ വർഷത്തിലെ റിലീസ് ചെയ്ത ചിത്രങ്ങളെ മാറി കടന്ന് റെക്കോർഡ് തുകയാണ് ലിയോ നേടിയിരിക്കുന്നത്. ഈ വർഷത്തെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഓപ്പണിങ്ങ് ചിത്രമായി മാറിയിരിക്കുകയാണ് ലിയോ ഇപ്പോൾ.

148.5 കോടി രൂപയാണ് ആദ്യ ദിനം വേൾഡ് വൈഡ് നേടിയതെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് ഈ വിവരം പുറത്തു വിട്ടത്.

റിലീസിന് 2 ദിവസം ബാക്കി നിൽക്കെ കെ. ജി. എഫ്-2വിന്റെ കേരള ഫസ്റ്റ് ഡേ കളക്ഷൻ പ്രീ സെയിൽ 5 കോടിയിലാണ് ലിയോ തുക്കിയത്, കേരളത്തിൽ ആദ്യമായി ഡബിൾ ഡിജിറ്റ് ഫസ്റ്റ് ഡേ കളക്ഷൻ 12 കോടി രൂപ നേടിയ ആദ്യത്തെ നടനാണ് വിജയ്.

ചിത്രത്തിൽ എല്ലാ താരങ്ങളും മികച്ച രീതിയിൽ കഥാപാത്രങ്ങൾ കൊണ്ടുപോകുമ്പോൾ മലയാള സിനിമയിൽ നിന്ന് ചെക്കെറിയ യുവ താരം മാത്യു തോമസ് ദളപതി വിജയുടെ മകനായി എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ വിജയുടെ അനിയത്തിയായി എത്തുമ്പോൾ മികച്ച രീതിയിൽ ഇരുവരെയുടെയും കഥാപാത്രങ്ങൾ പ്രേക്ഷകരിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.

ഗില്ലി ചിത്രത്തിനു ശേഷം തൃഷ വിജയ് ജോഡി വീണ്ടും സ്ക്രീനിൽ കണ്ടതോടെ ആരാധകരിൽ ആഘോഷത്തിന്റെ ആവേശമാണുണ്ടായത്, അനിരുദ്ധിന്റെ സംഗീതം ലിയോ ചിത്രത്തെ വേറെ തലത്തിലേക്ക് മാറ്റാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിച്ച് ലിയോ ശ്രീ ഗോകുലം ഗോപാലനാണ് ലിയോ കേരളത്തിൽ വിതരണം ചെയ്തത്, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ലിയോ ആദ്യ ദിനം വാരിയത് കോടികൾ, ഷാരുഖ് ഖനെയും രാജിനികാന്തിനെയും പിന്നിലാക്കി വിജയ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19 ന് റിലീസ് ചെയ്ത വിജയ് ചിത്രം ലിയോ ആദ്യ ദിന ബോക്സ്‌ ഓഫീസ് കളക്ഷൻ ഞെട്ടിച്ചിരിക്കുകയാണ്, ആരാധകർ പ്രതീക്ഷിച്ചത് പോലെതന്നെ ലിയോ ചിത്രം ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സലിന്റെ മറ്റൊരു ഭാഗം കൂടിയാണ് ലിയോ എന്ന് ഇന്നലെത്തെ തിയറ്റർ എക്സ്പീരിയൻസിൽ നിന്ന് വിജയ് ആരാധകർക്ക് ബോധിച്ചു കഴിഞ്ഞു.

ഒരു കോളിവുഡ് ചിത്രത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ഓപ്പണിങ്ങ് പ്രീ റിലീസിനുമുന്നേ റെക്കോർഡ് തുകയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിലൂടെ ചരിത്രം കുറിച്ച ലിയോ വീണ്ടും ചരിത്രം കുറിക്കുകയാണ് ആദ്യ ദിനം കൊണ്ട്. ദളപതി വിജയുടെ ലോകേഷ് ചിത്രം ലിയോ ആഗോള തലത്തിൽ ആദ്യ ദിനം നേടിയത് 145 കോടിയാണ് നേടിയെടുത്തത്.

തമിഴ്നാട്ടിൽ നിന്നുമാത്രം 32 കോടിയോളം രൂപയാണ് ആദ്യ ദിനം ചിത്രം നേടിയെടുത്തത്. കർണ്ണാടകയിൽ 14 കോടി, ആന്ധ്രായിൽ നിന്ന് 17 കോടി, കേരളത്തിൽ നിന്നും 12 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷൻ യഥാക്രമം.

ഈ വർഷം വമ്പൻ ഓപ്പണിങ്ങ് ഹൈപ്പിൽ റിലീസ് ചെയ്ത 1000 കോടിയിലേക്ക് കുതിച്ച ഷാരുഖ് ഖാന്റെ ജവാൻ ആദ്യ ദിനം 129.6 കോടിയും അതെസമയം പത്താൻ 106 കോടിയുമാണ് നേടിയത്. കൂടാതെ കോളിവുഡിൽ ഈ വർഷം തന്നെ റിലീസ് ചെയ്ത രാജിനികാന്തിന്റെ ചിത്രമായ ജയിലർ ആദ്യ ദിനം 52 കോടിയാണ് ലഭിച്ചത്, എന്നാൽ ആദ്യ ദിനം കൊണ്ട് ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി റെക്കോർഡ് തുകയാണ് ലിയോ ഒറ്റ ദിവസം കൊണ്ട് വാരികൂട്ടിയത്.

പോലീസ് വേഷം ചെയ്ത് മടുത്തിട്ടില്ല,വ്യത്യാസത കൊണ്ടുവരാൻ സഹായിച്ചത് അവരുടെ വാചകങ്ങളാണ്; സുരേഷ് ഗോപി

സുരേഷ് ഗോപി ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ചെത്തിയ സിനിമയാണ് ഗരുഡൻ, റിലീസിന് ഒരുങ്ങുന്ന ഗരുഡൻ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ പോലീസ് കഥാപാത്രങ്ങൾ എത്രത്തോളമാണ് വ്യത്യാസമാകുന്നത് എന്നും, പോലീസ് കഥാപാത്രങ്ങൾ എത്രത്തോളം മികച്ചതക്കാൻ എഴുത്തുക്കരുടെ കഴിവാണ് എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.

“ഒരുപാട് എന്ന് പറയുമ്പോൾ മതിയാവുന്നോളം പോലീസ് വേഷം ചെയ്യണമെന്ന് ഞാൻ പറയുന്നില്ല ഇനി ഒരുപാട് പോലീസ് വേഷം ചെയ്യണമെന്നുണ്ട്, പക്ഷെ ഇത് ഒരു അഭിനയതാവിന്റെ മാത്രം മികവ് അല്ല എത്രമാത്രം വ്യത്യാസമാകുന്നു എന്നുള്ളതിന്റെ ഒരു ആദ്യത്തെ ഫീഡിങ്ങ് ബോട്ടിൽ എന്നു പറയുന്നത് സ്ക്രിപ്റ്റാണ്. ആ സ്ക്രിപ്റ്റ് എത്രമാത്രം വ്യത്യാസമാക്കുന്ന ലിബെർട്ടി തരുന്നുവോ അവിടെയാണ് കലാകാരന്റെ മികവ്.

രഞ്ജി പണിക്കാർക്ക് വ്യത്യാസങ്ങൾ എന്നല്ല പക്ഷെ തണ്ടെലുള്ള പോലീസ്ക്കാരന്റെ കോളിറ്റി ഒരിക്കലും കൈമോശം വരാത്ത തരത്തിലുള്ള പോലീസ് കഥാപാത്രങ്ങൾ തന്നിരുന്നു.

അതിൽ നിന്ന് വിജയ് തമ്പി, കെ.മധു ഇവരുടെ കുറച്ച് എല്ലാ സിനിമകൾ മാറിമാറി വന്നിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് കാക്കി അധികം ദൂരം പ്രത്യക്ഷപ്പെടാത്ത, എന്നാൽ ഒരു തീക്ഷണമായ ജേഷ്ഠകളും വളരെ സർട്ടിലായിട്ടുള്ള ഇൻവെസ്റ്റികഷൻ പറ്റേണും എല്ലാം പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രമായിട്ടേ എനിക്ക് എന്തെങ്കിലും വ്യത്യാസത പ്രകടമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് എഴുതിലെ വ്യത്യാസത തന്നെയാണ്. ആ എഴുത്തുക്കാരൻ എനിക്ക് സംസാരിക്കാൻ തന്ന വാചകങ്ങളുടെ വ്യത്യാസമാണ് എനിക്ക് ആ വ്യത്യാസത കൊണ്ടുവരുവാൻ സഹായിച്ചിട്ടുള്ളത് ” സുരേഷ് ഗോപി പറഞ്ഞു.

അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ മാജിക് ഫ്രെയിം പ്രൊഡക്ഷൻ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദിഷ്, അഭിരാമി, ദിവ്യ പിള്ളായ്, ദിലീഷ് പോത്തൻ എന്നിവരാണ് അഭിനയിക്കുന്നത്, പാപ്പൻ ചിത്രത്തിനു ശേഷം വീണ്ടും പോലീസ് വേഷത്തിലാണ് സുരേഷ് ഗോപി ഗരുഡൻ ചിത്രത്തിലെത്തുന്നത്.

ലിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ എത്തിയ തൃഷ, വൈറൽ ചിത്രങ്ങൾ

Trisha came to see leo first day show

ഒരു വർഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം നൽകി ഇന്ന് ഒക്ടോബർ 19 ആരാധകർ ഏറെ പ്രതിക്ഷയോടെ നോക്കി കണ്ട വിജയുടെ ലിയോ ചിത്രം തിയറ്ററിൽ റിലീസ് ചെയ്തിരിക്കുയാണ്, സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ വിജയുടെ നായികയായി എത്തിയത് തൃഷയാണ്.

Trisha came to see leo first day show

ചെന്നൈയിലെ ഏറെ പ്രശസ്ത തിയറ്ററായ രോഹിണി തിയറ്ററിൽ ലിയോയുടെ ഫസ്റ്റ് ഷോ കാണാൻ എത്തിയ നടി തൃഷയുടെ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്, വെള്ള ടീ ഷർട്ടും നീല ജീൻസും ധരിച്ച് സുഹൃത്തുക്കളും കുടുംബത്തിനൊപ്പമാണ് താരം എത്തിയത്.

വിജയുടെ ലിയോ ചിത്രം ആരാധകർ ഒരു ആഘോഷമാക്കിയാണ് ചിത്രത്തെ വരവേറ്റത്, ഇതുവരെ കാണാത്ത രീതിയിലുള്ള വിജയുടെ മാസ്സ് ആക്ഷൻ എന്റർടൈൻമെന്റ് ആരാധകരിൽ രോമാഞ്ചമാണ് ഉണ്ടാക്കിയത്. തിയറ്ററിൽ മൊത്തം വിജയ് ആറാടുകയാണ് ചെയ്തിരുന്നത് എന്ന് വ്യക്തമാണ്.

സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം സംവിധായാകൻ.

More Leo Movie News

കഥ അറിയാതെ ഷൂട്ടിംഗ് സെറ്റിൽ പോയി അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ അതിനൊക്കെ മാറ്റം വന്നു; അസ്സിസ് നെടുമങ്ങാട്

മിമിക്രി സ്റ്റാറിൽ നിന്ന് സിനിമ താരമായ നടനാണ് അസ്സിസ് നെടുമങ്ങാട്, ഈ അടുത്തിടെ പുറത്തിറങ്ങിയ കണ്ണൂർ സ്‌ക്വാഡിൽ മെഗാസ്റ്റാർ മമ്മൂക്കയൊപ്പം തന്നെ മുഴുനീളം സ്ക്രീൻ സ്പേസ് അസ്സിസിന് മികച്ച അഭിനയതാവ് എന്ന നിലയിലേക്ക് പ്രേക്ഷകർക്ക് കൊണ്ടെത്തിക്കാൻ കണ്ണൂർ സ്‌ക്വാഡിലെ ജോസ് സ്കരിയ എന്ന കഥാപാത്രത്തിലൂടെ സാധിച്ചു.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് മുൻപ് കഥ എന്താണ് എന്ന് അറിയാതെ സ്ക്രിപ്റ്റിലെ എന്റെ പൊഷൻ മാത്രം തന്ന് പഠിച്ചിട്ടാണ് സെറ്റിൽ പോകുന്നത് എന്നും, ഇപ്പോൾ അതൊക്കെ മാറി കഥ മുഴുവൻ വായിച്ചിട്ട് തരും എന്ന് അസ്സിസ്ക്കയുടെ വരാനിരിക്കുന്ന പഴഞ്ചൻ പ്രണയം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കുന്ന ആഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യമാണിത്.

“കണ്ണൂർ സ്‌ക്വാഡിന് മുൻപ് സ്ക്രിപ്റ്റ് അയച്ചു തരും വന്ന് വായിക്കുന്നത് ജയ ജയ ജയ ജയ ഹേ-യ്ക്ക് ശേഷമാണ് അതിനു മുന്നേ അങ്ങനെയല്ല, ‘എടാ അസ്സിസെ ഫ്രീ ആണോ ജനുവരി ഇത്രയും ദിവസം മുതൽ ഇത്രയും ദിവസം വരെ ഷൂട്ടുണ്ടാകും ‘ അപ്പൊ ഞാൻ അങ്ങോട്ട് ചോദിക്കും ‘ചേട്ടാ സ്ക്രിപ്റ്റ് ഒന്ന് അയച്ചു തരോന്ന് വായിക്കാൻ ‘ ഒകെ അയച്ചുതരാം പിന്നീട് അവർ മറക്കും നമ്മൾ അയച്ചു തന്നില്ലയെന്ന് കൊഴപ്പമില്ല പിനെ വിളിച്ച് അങ്ങോട്ട് ചോദിക്കുമ്പോഴാണ് അവർ എന്റെ പൊഷൻസ് ഒകെ അയച്ചു തരുന്നത്.

കഥ എന്താണ് എന്ന് അറിയില്ല എന്റെ പൊഷൻ മാത്രം അയച്ചു തരും, പിന്നെ ഞാൻ അത് കാണാതെ പഠിച്ച് കഥ എന്തെന്ന് അറിയാതെ ആട്ട്ആടുന്നു എന്ന് പറയുന്ന മാതിരി പോയി അഭിനയിക്കുന്നത്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല ജയ ജയ ജയ ജയ ഹേ ഇറങ്ങിയതിനുശേഷമാണ് അവർ ‘ചേട്ടാ ഒരു പടമുണ്ട് കഥ പറയട്ടെ’ ഞാൻ ഓക്കേ പറയു, പിന്നെ നമ്മുക്ക് അറിയാൻ പറ്റും ഒരു മൂഡ് ഏത് രീതിയിൽ പോകും എന്ന് എങ്ങനെ പോകും ” അസ്സിസ് പറഞ്ഞു.

“ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് പൈസയില്ലാതെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്, അപ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് പാവപ്പെട്ടവർക്ക് അസുഖം വരരുത് എന്ന്. നമ്മൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം നോക്കുമ്പോൾ സഹായിക്കണം എന്ന് പറഞ്ഞു അക്കൗണ്ട് നമ്പർ കാണുമ്പോൾ നമ്മൾടെ കൈയിലുള്ളത് അറിയാതെ ഇട്ട് കൊടുക്കും, പക്ഷെ ഒരുപാട് പേരെ സഹായിക്കണം എന്ന് ആഗ്രഹമുണ്ട്” അസ്സിസ് കൂട്ടിചേർത്തു.