പ്രേക്ഷകരുടെ മനം കവർന്ന നസ്രിയയും ബേസിലും ഒന്നിക്കുന്ന ‘സൂക്ഷ്മദർശിനി’

nazriya and basil joseph new malayalam film

മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച കോമ്പോ ജോഡികൾ ആവാൻ ബേസിൽ ജോസഫും നസ്രിയയും. സൂക്ഷ്മദർശിനി എന്ന് പേരുള്ള ഈ സിനിമ ഒരുക്കുന്നത്, ‘നോൺസെൻസ്’ എന്ന ചിത്രത്തിന് ശേഷം എം.സി ജിതിന്റെ രണ്ടാമത്തെ ചിത്രമാണ്. നാല് വർഷത്തെ ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നത്, അതും സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ നായികയായി.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ

സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, ദീപക് പറമ്പോൾ, കോട്ടയം രമേഷ്, മനോഹരി ജോയ്, റിനി ഉദയകുമാർ, ഗോപൻ മങ്ങാട്ട്, മുസ്‌കൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ എന്നിവരും സിനിമ ഉൾപ്പെടുന്നു.

ചിത്രത്തിലെ അണിയറ പ്രവർത്തകർ

ഹാപ്പി അവേഴ്‌സ് എൻ്റർടൈൻമെൻ്റും എവിഎ പ്രൊഡക്ഷൻസും ചേർന്ന ബാനറിൽ ‘സൂക്ഷ്മദർശിനി’ വിതരണം ചെയ്യുന്നത് ഭാവന സ്റ്റുഡിയോ ആണ്. സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിബിൻ ടിബി, അതുൽ രാമചന്ദ്രൻ ചേർന്നാണ്. മു.രി യുടെ ഗാനരചനയ്ക്ക് സംഗീതം സംവിധാനം ചെയ്യുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. അമ്പിളി, പാച്ചുവും അത്ഭുതവിളക്കും, സൗദി വെള്ളക്ക തുടങ്ങി ചിത്രങ്ങളുടെ ഛായഗ്രഹൻ ശരൺ വേലായുധൻ ആണ് ‘സൂക്ഷ്മദർശിനി’ യ്ക്ക് ഛായഗ്രഹണം നിർവഹിക്കുന്നത്.

എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: വിനോദ് രവീന്ദ്രൻ, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, ഡിഐ സ്റ്റുഡിയോ: കാവ്യാത്മകം, ഡിഐ കളറിസ്റ്റ്: ശ്രീക് വാരിയർ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർജി വയനാട്, ആക്ഷൻ: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ, ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ: നജീബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ: സുബിൻ ബാബു, അസോസിയേറ്റ് ഛായാഗ്രാഹകൻ: അർജുൻ എസ് ത്രിവേണി, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്.

ചിത്രത്തിനെ കുറിച്ചൊള്ള കൂടുതൽ വിശേഷങ്ങൾ

ജൂലൈ 12ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്, ചടങ്ങിൽ ബേസിൽ ജോസഫ്, നസ്രിയ നസിം, ഭർത്താവും നടനുമായ ഫഹദ് ഫാസിൽ തുടങ്ങി ‘സൂക്ഷ്മദർശിനി’ ടീം അംഗങ്ങളും പങ്കെടുത്തിയിരുന്നു. മെയ്‌ 29ന് ഷൂട്ടിങ് ആരംഭിച്ച് ‘സൂക്ഷ്മദർശിനി’ആഗസ്റ്റ് 7നാണ് ചിത്രീകരണം പൂർത്തികരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

2024 സെപ്റ്റംബർ 14-നായിരുന്നു ‘സൂക്ഷ്മദർശിനി’ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. മോഷൻ പോസ്റ്ററിൽ രാത്രിയിൽ ഉടുമ്പിനെ പിടിച്ച് നിൽക്കുന്ന ബേസിനെയും, മഗ്നിഫയിങ് ഗ്ലാസിലൂടെ നോക്കുന്ന നസ്രിയയെയാണ് കാണുന്നത്. എന്നിരുന്നാലും പ്രേക്ഷകർക്ക്‌ ഏറെ പ്രിയപെട്ട് നായകനും നായികയും ഒന്നിച്ച ‘സൂക്ഷ്മദർശിനി’ കാണാൻ ആവേശത്തിലാണ് ആരാധകർ.

കഥാപാത്രങ്ങൾ ഞാനായിട്ട് തെരഞ്ഞെടുക്കാറില്ല, അന്നത്തെ കോൺഫിഡൻസ് അല്ല ഇന്ന് എനിക്ക് ; മാല പാർവതി

Mala Parvathy Words

ഏതെങ്കിലും സംവിധായാകർ എന്റെ മുഖം കണ്ടാതി എന്നുള്ള പ്രാർത്ഥനെയൊള്ളു എന്ന് മാല പാർവതി.

ഏതെങ്കിലും എഴുത്തിൽ മികച്ച പെർഫോമൻസ് എലമെന്റ് കാണിക്കുമ്പോൾ അതിനോട് നീതി പുലർത്തുക എന്നൊള്ളു എന്നും, ‘ഗോദ’ സിനിമയിലാണ് എന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്ന് മാല പാർവതി അടുത്തിടെ നടന്ന ആഭിമുഖത്തിൽ വെളിപ്പെടുത്തി.

Mala Parvathy Words

” ഞാനായിട്ട് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറില്ല, ഏതെങ്കിലും സംവിധായാക്കർ എഴുതുന്ന സമയത്ത് എന്റെ മുഖം കണ്ടാതി എന്നുള്ള പ്രാർത്ഥനെയൊള്ളു. അവർക്ക് ആ കഥാപാത്രം ഞാൻ സ്യുട്ട് എന്ന് തോന്നിയാൽ അതിനായി മാക്സിമം ചെയ്യും, അല്ലാതെ നാളെ നല്ല വർക്ക് വരും എന്നൊന്ന് വിശ്വാസിക്കുന്ന വ്യക്തിയല്ല. പക്ഷെ ഏതെങ്കിലും എഴുതിൽ നമ്മുടെ പെർഫോമൻസിൽ എലമെന്റ് കാണുമ്പോൾ അതിനായി പരമാവധി നീതി പുലർത്തും.”

” ഇതിന് മുൻപ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ‘ഗോദ’യിലാണ്, ‘ഗോദ’ യിൽ പണിക്കർ ചേട്ടന്റെ കോൺട്രിബൂഷൻ ഉണ്ട്‌. പല കാര്യങ്ങളും അത് ബോഡി ലാംഗ്വേജ്, ഭാഷ തിരുത്തൽ അടക്കം പണിക്കർ ചേട്ടൻ എനിക്ക് പറഞ്ഞു തരും. അന്നത്തെ കോൺഫറൻസ് അല്ല ഇന്ന് എനിക്ക്, കുറച്ച് കൂടെ വേറെ ലാംഗ്വേജ് സിനിമ ചെയ്യുന്നു ഒറ്റയ്ക്ക് പോയിട്ട് സേവ് സോൺ മാറി കംഫോർട്ട് സോൺ വർക്ക് ചെയ്യുന്നത് കൊണ്ട് വർഷങ്ങൾ ശേഷം പണിക്കർ ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത്” മാല പാർവതി പറഞ്ഞു.

ആ ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്തത് ആയിരുന്നില്ല, നിത്യ മേനോൻ

Chinna Chinna Song From Urumi Is Not Planned Choreography

2011 ൽ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് പൃഥിരാജ്, ജനലിയ, പ്രഭു ദേവ്, നിത്യ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ഉറുമി’. ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ‘ഉറുമി’ ചിത്രത്തിൽ നിത്യ, പ്രഭു ദേവ കോംമ്പോയിൽ തകർത്താഭിനയിച്ച ‘ചിന്ന ചിന്ന’ എന്ന ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത് ചെയ്തിരുന്നല്ല എന്ന് നിത്യ മേനോൻ.

” എന്റെ മനസ്സിൽ വരുന്ന ആ ഗാനം കോറിഗ്രാഫ് ചെയ്തതായിരുന്നില്ല അത് ഓൺ ദി സ്പോട്ടിൽ എടുത്ത ഗാനമാണ്. സന്തോഷം അധികം സംവിധാനം ചെയ്യുന്ന ഒരാളെയല്ല വളരെ യാദൃശ്ചികയൊരു ഗാനം. ഭയങ്കര സ്പോൺടാണെസായിട്ടും ഫ്ലൂവേഡായിട്ടും ചെയ്ത ഗാനമായിരുന്നു, അത് ഒരിക്കലും പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത ഗാനമല്ലായിരുന്നു.”

” ഷൂട്ട്‌ സമയത്ത് ഗാനത്തിന്റെ ലിറിക്സ് തന്നു, ഷൂട്ട്‌ ചെയ്യുന്നിടയിൽ എന്റെ കൈയിൽ നിന്നാണ് ഗാനത്തിൽ അഭിനയിച്ചത്” നിത്യ മേനോൻ പറഞ്ഞു.

തെക്കൻ തല്ലുകേസ് ചിത്രത്തിനു ശേഷം ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ‘മാസ്റ്റർ പീസ്’ വെബ് സിരീസ് ആണ് നിത്യ മേനോനന്റെ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്ററിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

നിത്യ മേനോനെ കൂടാതെ ഷറഫുദീൻ, രഞ്ജി പണിക്കർ, മല പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.സെൻട്രൽ അഡ്വർസിങ് ബാനറിൽ മാത്യു ജോർജ് നിർമ്മിച്ചിരിക്കുന്ന മാസ്റ്റർ പീസ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷയിൽ ലഭിക്കും, കേരത്തിലെ രണ്ടാത്തെ വെബ് സിരീസ് ചിത്രം കൂടിയാണ് മാസ്റ്റർ പീസ്.

ദുൽഖറിനെ കൂടാതെ സൂര്യയുടെ നായികയായി നസ്രിയ

സൂരറൈ പോട്രൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സൂര്യയും സുധ കൊങ്കാരയും വീണ്ടും കൈക്കോർക്കുന്നു എന്നുള്ള റിപ്പോർട്ട് ഈ അടുത്തിടെ സോഷ്യൽ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു, സൂര്യയുടെ വരാനിരിക്കുന്ന പദ്ധതിയായ ‘സൂര്യ 43-മത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും കൂടാതെ സൂര്യയുടെ നായികയായി ഏറെ നാളുകൾക്കു ശേഷം നസ്രിയ ഈ ചിത്രത്തിലൂടെ തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം ഇനിയും ബാക്കിയുണ്ടെങ്കിലും, നസ്രിയ ഇതിനകം തന്നെ പ്രോജക്റ്റിന് പച്ചക്കൊടി കാട്ടിയെന്നാണ് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നത്. ജിവി പ്രകാശ് ഈ ചിത്രത്തിന് സംഗീതം ഒരുക്കാൻ ഒരുങ്ങുന്നു, സംഗീത സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ നൂറാമത്തെ പ്രോജക്റ്റ് എന്ന നിലയിൽ ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കുന്നു.

ഈ വർഷാവസാനം മിക്കവാറും നവംബറിലോ ഡിസംബറിലോ ആയിരിക്കും ഷൂട്ട് തുടങ്ങുക, ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രം 1979-80 കാലഘട്ടത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഗ്യാങ്സ്റ്റർ ചിത്രമാണെന്നാണ് പറയപ്പെടുന്നത്.

ശിവ സംവിധാനം ചെയ്‌ത് സൂര്യ അഭിനയിക്കുന്ന കങ്കുവയാണ് വരാനിരിക്കുന്ന ചിത്രം, സൂര്യയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയിരുന്നു. 300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.

ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിഷാ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്, ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും ആരാധകരിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

കോളേജ് സീനിയേഴ്സിന്റെ റാഗിങ്ങിന് എതിരെ അടിക്കാൻ പുറത്ത് നിന്നൊരു ഗുണ്ട സംഘം, വൈറലായ ഫഹദിന്റെ ഗുണ്ട വേഷം

Goon Look of Fahad Fasil in Avesham

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആവേശം ചിത്രികരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്, ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Fahad Fasil in Avesham

കോമഡി എന്റർടൈൻമെന്റ് വിഭാഗത്തിൽ പെടുന്ന ബാംഗ്ലൂർ അടിസ്ഥാനമാക്കിയുള്ള കഥയാണ് ആവേശം, ഫഹദ് ഫാസിലും ഗുണ്ടകളെയുമാണ് ചിത്രത്തിൽ കാണുന്നത്, അൻവർ റഷീദ് എന്റർടൈൻമെന്റും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്നുള്ള ബാനറിൽ നസ്രിയയാണ് ചിത്രം നിർമ്മിക്കുന്നത്.

ജാതീയതയെയും അടിച്ചമർത്തലിനെയും അടിസ്ഥാനമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ മാമന്നനാണ് ഫഹദ് ഫാസിലിന്റെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, ഒടിടി പ്രീമിയറിന് തൊട്ടുപിന്നാലെ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ ട്രാൻഡിംഗിലാണ് താരം.

Other Articles

ഷാനുന് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ; ചിത്രങ്ങൾ പകർത്തിയത് മെഗാസ്റ്റാറും, ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നസ്രിയെയും ഫഹദും, ഇന്ന് ആഗസ്റ്റ് 8 നടൻ ഫഹദിന്റെ 41-മത്തെ ജനദിനമാണ്, തന്റെ പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ഭാര്യ നസ്രിയ.

ഫഹദിനൊപ്പം ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് ജന്മദിനാശംസകൾ ലവ് യു ഷാനു !!!! നീ വജ്രപ്പോലെ തിളങ്ങട്ടെ.. നിന്നെ പോലെ ആരുമില്ല!!!! മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ! ഏറ്റവും നല്ല സുഹൃത്ത്…. ഞാൻ നിന്നെ സ്നേഹിക്കുന്നു…എന്റെ മാത്രം നമ്മുടെ മമ്മൂട്ടി…നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ടവരാണ്.. എന്ന ക്യാപ്‌ഷനോടെയാണ് നസ്രിയ പോസ്റ്റിൽ കുറിച്ചത്. പിറന്നാൾ ദിനത്തിൽ ഇവുവരുടെയും ഈ മനോഹരമായ ചിത്രങ്ങൾ എടുത്തതും മലയാള സിനിമയുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ് എന്നൊരു പ്രത്യേകത ഈ ചിത്രത്തിനുണ്ട്, നസ്രിയ പോസ്റ്റിനു താഴെ ചിത്രം പകർത്തിയത് മമ്മൂട്ടിയാണ് എന്ന് കുറിച്ചിട്ടുണ്ട്.

ജാതീയതയെയും അടിച്ചമർത്തലിനെയും കേന്ദ്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ ചിത്രമാണ് ഫഹദ് ഫാസിലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, തിയറ്ററിൽ വൻ വിജയം തീർത്ത ചിത്രത്തിൽ കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ, വടിവേലു തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സംരക്ഷണം തുടരുകയാണ്. ചിത്രത്തിലെ ഫഹദ് ഫാസിലെ കഥാപാത്രം സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡിംഗാണ് ഇപ്പോൾ, ട്വിറ്ററിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള വീഡിയോ എഡിറ്റുകളുമായി ആരാധകർ എത്തുന്നുണ്ട്.