‘രോമാഞ്ചം’എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അബിൻ ബിനോ. ചിത്രം സൂപ്പർ ഹിറ്റായത്തോടെ മികച്ച കഥാപാത്രങ്ങളാണ് അബിൻ ബിനോയെ തേടിയെത്തുന്നത്.
ഇപ്പോഴിതാ ഈ അടുത്തിടെ നടന്ന യൂട്യൂബ് ചാനലിൽ നൽകിയ ആഭിമുഖത്തിൽ, ‘ബസൂക്ക’യുടെ സെറ്റിൽ വച്ച് മമ്മൂട്ടിയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്തിന്റെ അനുഭവം പങ്കു വച്ചിരിക്കുകയാണ് താരം.
” ‘രോമാഞ്ചം’ത്തിന്റെ സെറ്റിൽ വച്ച് അഞ്ച് പേരുടെ പിറന്നാൾ തന്നെ ഉണ്ടായിരുന്നു. എന്റെ ആഗ്രഹമായിരുന്നു ഏതെങ്കിലും സെറ്റിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിക്കണം എന്ന് ഉള്ളത്. പക്ഷെ ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. “
“ഷോട്ടിന് മുന്പേ ചെറിയ ബ്രേക്ക് വന്നപ്പോൾ കോസ്റ്റ്യുമിട്ട് വാ നിങ്ങൾക്കുള്ള ഷോട്ട് ഒക്കെ ആയിട്ടുണ്ട് എന്ന്. ഞാനും ജഗതീഷ് ചേട്ടനും കോസ്റ്റ്യുമിട്ട് മാറി വന്നപ്പോൾ, ഒരു ടേബിൾ ഒക്കെ ഇട്ട് എല്ലാവരും കൂടി നിൽക്കുണ്ടായിരുന്നു. അപ്പോഴേക്കും ജോർജ് ചേട്ടൻ എന്നെ വിളിച്ച് മമ്മൂക്കടെ അടുത്തേക്ക് കൊണ്ട്പോയി, മമ്മൂക്ക ടാപ്ട്ടോപ്പ് നോക്കി ഇരിക്കുകയായിരുന്നു”.
“മമ്മൂക്കയോട് ഇന്ന് എന്റെ പിറന്നാൾ ആണ് എന്ന് പറഞ്ഞപ്പോഴേക്കും, എന്നെ നോക്കിട്ട് ‘ആണോടാ ശരിക്കും നിന്റെ പിറന്നാൾ ആണോ എന്ന്’. ഞാൻ അതെ എന്ന് പറഞ്ഞ്, ‘എന്നാ ബാ കേക്ക് മുറിക്യാ’ എന്ന് മമ്മൂക്ക പറഞ്ഞു. അപ്പോൾ തന്നെ എന്റെ കിളി പോയി”.
“കേക്ക് മുറിക്കാൻ പോലും പറ്റുന്നുണ്ടായില്ല , കൈ വിറച്ചപ്പോഴേക്കും മമ്മൂക്കയും കൈ പിടിച്ച് കേക്ക് മുറിച്ചു. പിന്നെ ആ ഒരു അവസ്ഥയിൽ നിന്ന് സമയം എടുത്തിട്ടാണ് റിക്കവർ ആയത്”.
അബിൻ ബിനോ പറഞ്ഞു ബസൂക്കയുടെ സെറ്റിൽ വച്ചുള്ള അബിൻ ബിനോയുടെ പിറന്നാൾ ആഘോഷ വീഡിയോ, സോഷ്യൽ മിഡിയയിൽ വൈറലായിരുന്നു. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ചിത്രത്തിൽ മമ്മൂക്കയൊപ്പമാണ് അബിൻ ബിനോ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോഴും പുരോഗമിച്ചോണ്ടിരിക്കുകയാണ്. അത് കൂടാതെ, മമ്മൂട്ടിയുടെ ‘ടർബോ’യിലും അബിൻ ബിനോ വേഷമിടുന്നുണ്ട്.