മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ബാലത്താരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് നസ്രിയ നസിം, പിന്നീടുള്ള സിനിമ ജീവിതത്തിൽ നസ്രിയ മുൻനിര താരങ്ങളിൽ ഒരാളായി മാറികഴിഞ്ഞു. താരം പങ്കു വെക്കുന്ന ഓരോ പോസ്റ്റുകളും ആരാധകർ നോക്കിക്കാണുന്നത് ആവേശത്തിലാണ്.
എന്നാൽ സോഷ്യൽ മിഡിയയിൽ വളരെ സജിവമായ നസ്രിയ കഴിഞ്ഞ രണ്ട് മാസത്തോളം ഒരിടവേള എടുത്തിരുന്നു. അതിനു ശേഷമാണ് ‘വെൽ… ഹലോ ദെയർ..’ എന്ന ക്യപ്ഷനോടെ പുഞ്ചിരിച്ചുള്ള സെൽഫ് പങ്കു വച്ചിരിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷം ഇൻസ്റ്റാഗ്രാമിലെ നസ്രിയടെ പോസ്റ്റ് കണ്ടതിനുശേഷം ‘ വെൽക്കം ബാക്ക് ഇൻസ്റ്റാ ക്വീൻ, ക്വീൻ ബാക്ക് ഓൺ ഹിസ് കിങ്ടോം, ക്വീൻ ഈസ് ബാക്ക് ‘ എന്നി തുടങ്ങിയ ആരാധകരുടെ സന്തോഷം കമന്റാണ് നിറയുന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് മാസത്തോളം ഇടവേള എടുത്ത താരം ഗർഭണിയാണോ എന്ന സംശയത്തിലാർന്നു ആരാധകർ. താരം പങ്കു വെക്കുന്ന ഓരോ സന്തോഷം വാർത്ത അതായിരിക്കും എന്ന് ആരാധകർ ആശിച്ചു പോകാറുണ്ട്.
ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ ഫഹദ് ഫാസിൽ പ്രണയത്തിലാകുന്നതും 2014 ഇരുവരുടേയും വിവാഹവും. ഇരുവരുടെ വിവാഹശേഷം പ്രായത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ അന്ന് സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരുന്നു.
വിവാഹത്തിന് ശേഷം ഒരിടവേള എടുത്ത താരം പൃഥ്വിരാജ് കേന്ദ്രകഥപാത്രമായി എത്തിയ ‘കൂടെ’ എന്ന ചിത്രത്തിൽ താരം തിരിച്ചെത്തി. പിന്നീട് ഫഹദ് ഫാസിൽ നായകനായി എത്തിയ ട്രാൻസ് എന്ന ചിത്രത്തിൽ ചെറിയ അഭിനയം നസ്രിയ കാഴ്ച്ച വച്ചു.
താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ആദ്യ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരണിക്കി, ചിത്രത്തിൽ തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയാണ് നായകൻ. ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മികച്ച രീതിയിൽ കളക്ഷൻ നേടിയിരുന്നു. ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം എന്നി ഭാഷയിൽ പുറത്തിറങ്ങിയിരുന്നു.