അന്ന് ഗുരുവായൂരിൽ പൃഥ്വിരാജിനോപ്പം നവ്യ നായർ മാത്രമാണ് കണ്ടതെങ്കിലും, ഇന്ന് പൃഥ്വിരാജ് മാത്രമാണ് കണ്ടത്

ഈ വർഷം മലയാളത്തിൽ, പുറത്തിറങ്ങിയ വൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂർ അമ്പലനടയിൽ. ജൂൺ 27-നായിരുന്നു ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. തിയറ്ററിൽ ചിരിച്ചത് പോലെ കുടുംബപ്രേക്ഷകരേ ചിരിപ്പിക്കാൻ എത്തിയ ഗുരുവായൂർ അമ്പലനടയിൽ, സിനിമയുടെ അവസാന ക്ലെമാക്സിൽ നടൻ പൃഥ്വിരാജ് അന്ന് 2002-ലെ നന്ദനത്തിൽ കാണാതെ പോയ കാഴ്ച്ച ഗുരുവായൂർ അമ്പലനടയിൽ സിനിമയിലൂടെ കണ്ടു.

അത് എന്ത് എന്നുവേച്ചാൽ, 2002-ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു നന്ദനം. പൃഥ്വിരാജ്, നവ്യ നായർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആ സിനിമയുടെ ക്ലെമാക്സ് സീനിൽ, ഇരുവരുടെയും വിവാഹത്തിന് ശേഷം ഗുരുവായൂർ അമ്പലനടയിൽ നവ്യ നായർ കൃഷ്ണനെ കാണുകയും, എന്നാൽ പൃഥ്വിരാജ് മാത്രം കാണാത്തത്കൊണ്ട് ‘ ഞാനെ കണ്ടോള്ളൂ, ഞാൻ മാത്രം കണ്ടോള്ളൂ’ എന്ന് നവ്യ നായർ പറയുകയുണ്ടായി.

എന്നാൽ ഇപ്രാവശ്യം അന്ന് നവ്യ നായർ മാത്രം കണ്ടത്, ഇന്ന് പൃഥ്വിരാജിന് കാണാൻ ഭാഗ്യം കിട്ടിയിരിക്കുകയാണ്. കണ്ട കാഴ്ച്ചയിൽ പൃഥ്വിരാജ് പറയുന്നുണ്ട്,’ ഞാനെ കണ്ടോള്ളൂ, ഞാൻ മാത്രം കണ്ടോള്ളൂ ‘ എന്ന്.

വിപിൻ ദാസ് സംവിധാനം ചെയ്ത, ബോക്സ്‌ ഓഫീസിൽ 90 കോടിയോളം കളക്ഷൻ കിട്ടിയ സിനിമയാണ് ‘ ഗുരുവായൂർ അമ്പലനടയിൽ’. പൃഥ്വിരാജിനെ കൂടാതെ നിഖില വിമൽ, ബേസിൽ ജോസഫ്, അനശ്വര രാജൻ എന്നിവർ ആണ് അഭിനയതാക്കൾ.

Other Related Articles Are :

Share Now