അവാർഡ് പ്രതീക്ഷിച്ചല്ല സിനിമയിൽ വന്നത്, ഒന്ന് മുഖം കാണിക്കാൻ വേണ്ടിയാണ് ; ടോവിനോ തോമസ്

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവ താരങ്ങളിൽ ശ്രദ്ധനേടിയ താരമാണ് ടോവിനോ തോമസ്. ‘മിന്നൽ മുരളി’യ്ക്ക് ശേഷം ഏറ്റവും മികച്ച കഥാപാത്രങ്ങളിലൂടെ ടോവിനോയുടെ കരിയർ തന്നെ മാറ്റി മാറിച്ചു.

ടോവിനോ തോമസിന്റെ വരാനിരിക്കുന്ന ‘അദൃശ്യ ജാലകങ്ങൾ’ സിനിമയുടെ പ്രെസ്സ് മീറ്റിംഗ് ഈ അടുത്തിടെ നടക്കുകയുണ്ടായി. ചിത്രത്തിൽ ടോവിനോ തോമസ് വ്യത്യസ്ത കഥാപാത്രമായിട്ടാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഈ വ്യത്യസ്ത് കഥാപാത്രം കൊണ്ട് ദേശിയ അവാർഡ് കരസ്ഥമാക്കാനാണോ എന്ന് പ്രെസ്സ് മീറ്റിങ്ങിൽ ടോവിനോയ്ക്ക് എതിരെ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു.

” ഒരു സിനിമയിൽ എങ്കിലും ജസ്റ്റ്‌ മുഖം കാണിക്കാൻ വേണ്ടി വന്ന വ്യക്തിയാണ് ഞാൻ. ഇത്രയും സിനിമയിൽ അഭിനയിച്ചത് തന്നെ എനിക്ക് ബോണസ് കിട്ടിയതിനു തുല്യമാണ്. അവാർഡ് കിട്ടിയാൽ പറയും അവാർഡ് സൂപ്പർ ആണ്, കിട്ടിയില്ലെങ്കിലോ പ്രേക്ഷകരുടെ അംഗീകാരം ഇല്ലാത്തോണ്ടാണ് എന്ന്. അത്രെയും ഉള്ളു ഞാൻ അതിനെ കാണുന്നത്, അവാർഡിനേക്കാളും എനിക്ക് വലുത് ലെർനിങ്ങ് പ്രോസസ്സ് ആണ്. ഇതിനു മുന്നേ നമ്മൾ വർക്ക് ചെയ്യാത്ത ആൾക്കാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ ഫ്രീ ആയിട്ട് പെർഫോമൻസ് ചെയ്യാൻ സാധിക്കും.”

“ഞാൻ ചെയ്യുന്ന ഓരോ സിനിമയും ചെയ്യുന്ന ആൾക്കാർക്ക് ഓരോ മെത്തെഡ് ഉണ്ടാകും. ഇതിൽ നിന്നുള്ള നല്ല വശങ്ങൾ സ്വീമറിച്ച് മുന്നോട്ട് കൊണ്ട് പോവുക എന്നുള്ളതാണ് എന്റെ ഉദ്ദേശം. അതുകൊണ്ടാണ് ഞാൻ പലതരം സിനിമകലും, പലതരം കഥാപാത്രങ്ങളും, ചെറുതും വലുതും ആയിട്ടുള്ള സിനിമകളും ചെയ്യുന്നത് ഈ ലെർനിങ്ങ് പ്രോസസ്സ്. അതൊക്കെ കഴിഞ്ഞിട്ടൊള്ളു അവാർഡ് ഒക്കെ, ഏത് അവാർഡ് ആണെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ വിശ്വാസിക്കുന്നു.”

” അവാർഡ് കിട്ടിയാൽ ഒരുപാട് തള്ള് തള്ളും അതൊക്കെ സ്റ്റേജ് ഷോയുടെ ഭാഗമായിട്ട് പറയുന്ന കാര്യമാണ്. അതിനേക്കാളും ഉപരി സാറ്റിസ്‌ഫെക്ഷൻ കിട്ടുന്നത് ഡെയ്ലി ഷൂട്ട്‌ തീർന്ന് വീട്ടിൽ എത്തുന്ന സമയത്താണ്. ഇന്നലെ തന്നെ എയർപോർട്ടിൽ വച്ച് ഒരു അമ്മ എന്റെ അടുത്ത ഓടി വന്ന് ഞാൻ അഭിനയിക്കുന്ന നന്നായിട്ടുണ്ട് എന്ന് എന്നെ നോക്കി പറയണം അതിനേക്കാൾ വലിയ അവാർഡ് കിട്ടാനില്ല”ടോവിനോ തോമസ് പറഞ്ഞു.

Share Now