ആർ ഡി എക്സിന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി; ചിത്രം ഓണം റിലീസിനായി

ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ചക്കൊണ്ട് ആർ.ഡി.എക്സ് ഓണത്തിന് തീയറ്ററുകളിൽ റിലീസായി ഒരുങ്ങുകയാണ്, അതോടൊപ്പം തന്നെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന നായകന്മാർ.ആർ. ഡി.എക്സ് (റോബർട്ട്, ഡോണി.സേവ്യർ) എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്, ചൈനീസ് ആയോധനകലകളെ ഓർമ്മപ്പെടുത്തുന്ന ഒരു രീതിയിലുള്ള പോസ്റ്ററാണ് സെക്കൻഡ് ലുക്ക് എത്തിയിരിക്കുന്നത്.

മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ, കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത അൻബ് അറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Share Now