മലയാളി പ്രേക്ഷകർക്ക് നന്ദനം എന്ന ചിത്രത്തിലൂടെ ഏറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായർ, ഒട്ടുമിക്ക സിനിമയിലൂടെ അഭിനയം കാഴ്ച്ച വച്ചിട്ടുണ്ടെങ്കിലും ബാലമാണി എന്നൊരു പേരും കഥാപാത്രവും മലയാളികൾ മറക്കില്ല. വിവാഹശേഷം വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും മലയാള സിനിമയിൽ എത്തിയത്, എന്നാൽ ആ വരവ് ആരാധകർ വീണ്ടും തങ്ങളുടെ ബാലമാണി എത്തിയല്ലോ എന്നൊരു സന്തോഷമാണ് ഓരോ മലയാളികൾക്കും.
സോഷ്യൽ മിഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ ഓണം എത്തുന്നത്തിനു മുന്നേ പ്രേക്ഷകർക്ക് ഓണാശംസ നേർന്നുകൊണ്ട് കസവു സാരിയെടുത്ത മിറർ സെൽഫിയുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ് നവ്യ നായർ. ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയത്, ഇപ്പോഴാ ആ പഴയ ബാലമാണി ആയത് എന്നും ആരാധകർ കുറിക്കുന്നുണ്ട്.
അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ എന്ന ചിത്രമാണ് നവ്യ നായറുടെ ഈ അവസാനമായി പുറത്തിറങ്ങിയ ചിത്രം, എസ് ക്യൂബ ഫിലിംസ് ബാനറിൽ ഷെണുക ഷെഗ്ന ഷേർഘ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സൈജു കുറുപ്പ്, ജോണി ആന്റണി, കോട്ടയം നസീർ, ഷറഫുദ്ധീൻ, അനാർക്കലി മരിക്കർ എന്നിവരാണ് മറ്റ് അഭിനയതാക്കൾ.