ഛെ, വിശ്വസിക്കാൻ കഴിയുന്നില്ല, ഇതിന് എനിക്ക് 11 മാസമെടുത്തു; ചിത്രവുമായി ഉണ്ണിമുകുന്ദൻ

സിനിമയിലെ ഒട്ടും മിക്ക നടന്മാരും അവരുടെ ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ്, എന്നാൽ അതിൽ ഒട്ടും പിന്നിലല്ല മലയാളി നടൻമാർ. ഫിറ്റ്‌നസ് ചെയ്യുന്ന വീഡിയോസും ഫോട്ടോസും എല്ലാം താരങ്ങൾ സോഷ്യൽ മിഡിയയിലൂടെ പങ്കു വെക്കാറുണ്ട്.

മലയാളത്തിലെ പ്രമുഖ യുവനടന്മാരിൽ ഏറെ ശ്രദ്ധയുള്ള നടനാണ് ഉണ്ണിമുകുന്ദൻ, ഫിറ്റ്‌നെസ് കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച വരുത്താത നടനാണ് ഉണ്ണി, ഉണ്ണിമുകുന്ദൻ പങ്കു വച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ ലുക്കും 11 മാസത്തെ ഫിറ്റ്‌നസിലൂടെ നേടിയെടുത്ത ലുക്കും തമ്മിലും വ്യത്യാസമാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെ പങ്കു വച്ചിരിക്കുന്നത്.

” നീങ്ങുന്നു! ഛെ, വിശ്വസിക്കാൻ കഴിയുന്നില്ല, ഇതിന് എനിക്ക് 11 മാസമെടുത്തു! എന്തായാലും, ഞെരുക്കം തുടരുന്നു ” എന്ന ക്യാപ്‌ഷനോടെയാണ് താരം കുറിച്ചിരിക്കുന്നത്.

വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിംസും ലാർക സ്റ്റുഡിയോസും ചേർന്ന് വെട്രിമാരന്റെ തിരക്കഥയിൽ ഒരുങ്ങുന്ന കരുടൻ എന്ന തമിഴ് ചിത്രമാണ് ഉണ്ണിമുകുന്ദന്റെ വരാനിരിക്കുന്ന ചിത്രം, സൂരിയും, ശശികുമാറുമാണ് മറ്റ്‌ കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ചിത്രികരണം ആരംഭിച്ചിരുന്നു.

ഉണ്ണിമുകുന്ദന്റെ അടുത്തതായി മലയാളത്തിൽ ഒരുങ്ങാൻ ഇരിക്കുന്നത് രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷൻ എന്ന് പേര് നൽകിയിട്ടുള്ള ചിത്രമാണ്, ഉണ്ണിമുകുന്ദന്റെ ഫിലിംസ് ബാനറിൽ മൂന്നാമത്തെ തവണയിൽ നിർമ്മിക്കുന്ന ജയ് ഗണേഷൻ ഉണ്ണിമുകുന്ദനും രഞ്ജിത് ശങ്കരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Share Now