നടൻ ദുൽഖർ സൽമാൻ നായകനാകുന്ന ‘ഹീരിയെ’ എന്ന് പേരിട്ടിട്ടുള്ള മ്യൂസിക് വീഡിയോയുടെ ടീസർ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ്, ജൂലൈ 25 ന് പുറത്തിറങ്ങുന്ന ഗാനത്തിൽ ഗായികയും സംഗീത സംവിധായകിയുമായ ജസ്‌ലീൻ റോയലാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്.
ഹീരിയെ ടീസറിൽ കടൽ തീരത്ത് കാത്തിരിക്കുന്ന തന്റെ പ്രണയിണിയെ കാണാൻ കുതിരപ്പുറത്ത് വരുന്ന ദുൽഖർ സൽമാനെ ടീസറിൽ കാണാം, “അവർ വീണ്ടും കണ്ടുമുട്ടും, ജീവിതകാലം മുഴുവൻ പാലിക്കപ്പെട്ട ഒരു വാഗ്ദാനമാണ് ” എന്ന ക്യാപ്‌ഷനോടെയാണ് താരം വീഡിയോ പങ്കു വച്ചത്. അതിഥി ശർമയുടെ വരികൾക്ക് ജസ്‌ലീൻ റോയലും, അർജിത്ത് സിംഗ് ചേർന്നാണ് ഗാനം ആലപ്പിക്കുന്നത്.
” റൊമാന്റിക് ഹീറോ ഈസ് ബാക്ക്, ചാർളി ഓർമ വരുന്നു ” തുടങ്ങിയ കമന്റുമായിട്ടാണ് ആരാധകർ എത്തിയിരിക്കുന്നത്.
വർഷം 2023 ൽ റിലിസ് ചെയ്യാനൊരുന്ന കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം, അഭിലാഷ് ജോഷി സംവിധാനം ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ്, വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് അഭിനയതാക്കൾ.