“ഭൂതകാലം” എന്ന ചിത്രത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്റർ ഈ അടുത്തിടെ പുറത്തിറങ്ങിയപ്പോൾ സോഷ്യൽ മിഡിയയിൽ മമ്മൂട്ടി ചർച്ച വിഷയമായിമാറി.
ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രമായ കാസർഗോൾഡ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിംഗിൽ ഭ്രമയുഗത്തിലെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ആദ്യ കോൾ വന്നത് തനിക്കാണ്, അത് റീജക്റ്റ് ചെയ്യേണ്ടി വന്നുയെന്നും, അത്രെയും പ്രതീക്ഷിച്ച് അത്രെയും ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമ കൂടിയാണ് വെളിപ്പെടുത്തലുമായി നടൻ ആസിഫ് അലി.
” ഞാൻ റീജക്റ്റ് ചെയ്തതല്ല, ആ സിനിമ നമ്മൾ പ്ലാൻ ചെയ്തതിനേക്കാൾ പെട്ടനാണ് മമ്മൂക്ക മറ്റൊരു സിനിമയ്ക്ക് വേണ്ടി താടി വളർത്തുഎന്നുണ്ടായിരുന്നു അതിന്റെ അതിന്റെ തുടർച്ചയായിട്ട് സിനിമ ചെയ്യാമെന്ന് പെട്ടന് തിരിമിക്കുകയാണ് ചെയ്തത്. ആ സിനിമ പ്രീപോണ്ട് ആവുകയും ചെയ്തു, അപ്പൊ എനിക്ക് വേറെ കമ്മിറ്റിമെന്റ് ഒള്ളോണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ല.
ആദ്യം ഞാൻ ഈ സിനിമ ഫുൾ കേൾക്കുകയും സ്ക്രിപ്റ്റ് നയിക്കുകയും ചെയ്തതാണ്, എല്ലാ സിനിമയെ പോലെ ഈ സിനിമ ഓടോ ഇല്ലയോ എന്നെനിക്ക് പറയാൻ പറ്റില്ല പക്ഷെ, മലയാളത്തിലെ എണ്ണം കുറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും അത്.
മമ്മൂക്കടെ ഏറ്റവും നല്ല പെർഫോമൻസിൽ ഒന്നാമയിരിക്കും, അർജുൻ അശോകന്റെ വളരെ ഇന്റർസ്റ്റിങ്ങായിട്ടുള്ള കഥാപാത്രമാണ്, ഞാൻ അത്രെയും പ്രതീക്ഷിച്ച് ഞാൻ അത്രെയും ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമ കൂടിയാണ്. അത് അർജുന്റെ അടുത്തേക്ക് പോയത് എനിക്ക് ഒരുപാട് സന്തോഷമാണ്, ഉറപ്പായിട്ടും അർജുന്റെ ഒരു നെക്സ്റ്റ് ലെവലായിരിക്കും ഈ സിനിമ ” ആസിഫ് അലി പറഞ്ഞു.
സണ്ണി വെയ്ൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മൃദുൽ നായരുടെ സംവിധാനത്തിൽ സെപ്റ്റംബർ 15 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് കാസർഗോൾഡ്, ബി. ടെക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആസിഫ് അലിയും മൃദുൽ നായരും വീണ്ടും ഒന്നിക്കുന്ന കോംബോയാണ് കാസർഗോൾഡ്.
മുഖരി എന്റർടൈൻമെന്റ് ബാനറിൽ വിക്രം മെഹര , സിദ്ധാർഥ് ആനന്ദ് കുമാർ , സുരാജ് കുമാർ, റിന്നി ദിവാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ദീപക് പറമ്പിൽ, ധ്രുവാൻ, അഭിരാം രാധാകൃഷ്ണൻ, പ്രസാന്ത് മുരളി, മാളവിക ശ്രീനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ.