നമ്മക്കും ഇത് പോലെയൊരണം വാങ്ങണ്ടേ കുഞ്ഞിക്ക എന്ന് ആരാധകർ,ബാപ്പയ്ക്ക് ആശംസകളുമായി ദുൽഖർ

2022-ലെ 53-മത്തെ കേരള സംസ്ഥാന അവാർഡിന് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിച്ചതിന് ആശംസകളുമായി ഇൻസ്റ്റാഗ്രാമിൽ ദുൽഖർ സൽമാൻ പങ്കു വച്ച പോസ്റ്ററാണ് ആരാധകരിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്മപാർവ്വം എന്ന ചിത്രത്തിലെ ചിത്രം പങ്കു വച്ചു ക്കൊണ്ട് ‘ബെസ്റ്റ്സ്റ്റ് ‘ എന്ന ക്യാപ്‌ഷനോടെയാണ് ദുൽഖർ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

” നീ ഇങ്ങനെ കളിച്ചോ.. ഒന്നാം വയസ്സിലും ബാപ്പ കൊണ്ട് പോയത് കണ്ടില്ലേ, നമ്മൾക്ക് ഇത് പോലെയോരണം വാങ്ങണ്ടേ കുഞ്ഞിക്ക, രാജാക്കുമാരാ രാജാവിനെ കണ്ട് പഠിക്കി, അച്ഛനും മകനും തമ്മിലുള്ള പോരാട്ടം ആണ് നമ്മുക്ക് കാണേണ്ടത്, ” തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ ആരാധകർ കുറിക്കുന്നത്.

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങിയ നൻപകൽ നേരത്ത് മയക്കം ചിത്രത്തിലെ മികച്ച അഭിനയത്തിന് മമ്മൂട്ടി കേരള സംസ്ഥാന അവാർഡും, നൻപകൽ നേരത്ത് മയക്കം മികച്ച സിനിമയായും പുരസ്‌കാരം ലഭിച്ചു. 2022 വരെ മമ്മൂട്ടിയ്ക്ക് 8-മത്തെ അവാർഡാണ് താരം കരസ്ഥമാക്കിട്ടുള്ളത്.

Share Now