ജോജു ജോർജ് കേന്ദ്രകഥാപാത്രമാക്കി എ കെ സാജൻ സംവിധാനവും രചനയും നിർവ്വഹിച്ച പുലിമട എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി, പൃഥ്വിരാജ് സുകുമാരൻ , കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ, ടോവിനോ തോമസ് എന്നിവർ ചേർന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
ചിത്രത്തിൽ ജോജു ജോർജുവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷാണ്, പുലിമടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ക്രിസ്ത്യൻ വിവാഹവേഷത്തിൽ ജോജു ജോർജിനെയും ഐശ്വര്യ രാജേഷിനെയുമാണ് കാണിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നി രണ്ട് മലയാളചിത്രങ്ങളിൽ ഐശ്വര്യ രാജേഷ് അഭിനയിച്ചിട്ടുണ്ട്, ഇത് താരത്തിന്റെ മലയാളത്തിലെ മൂന്നാമത്തെ സിനിമ കൂടിയാണ് പുലിമട.
ചിത്രത്തിൽ ചെമ്പൻ വിനോദ്, ലിജോ മോൾ, ജോണി ആന്റണി, ജാഫർ ഇടുക്കി, സോന നായർ, ഷിബില , അബിൻ ബിനോ, എസ് ബാലചന്ദ്രമേനോൻ, അബു സലിം, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഐൻസ്റ്റീൻ മിഡിയയുടെയും ലാൻഡ് സിനിമാസിന്റെയും ബാനറിൽ ഐൻസ്റ്റീൻ സാക് പോളും രാജേഷ് ദാമോദരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പോലിസ് കോൺസ്റ്റബിൾ വിൻസന്റ് സകറിയായിട്ടാണ് ജോജു ജോർജ് എത്തുന്നത്, വയനാട്ടിൽ ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രമായ പുലിമടയുടെ ഛായാഗ്രാഹകൻ വേണുവാണ്, സംഗീത സംവിധായകൻ ഇഷാൻ ദേവാണ്.
റാഫി സംവിധാനം ചെയ്ത വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ജോജു ജോർജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ജോഷി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ആന്റണിയാണ് ഇനി ജോജു ജോർജിന്റെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ലുക്ക് പോസ്റ്റർ ഈ അടുത്തിടെ പുറത്തിറങ്ങി. നൈല ഉഷ, ചെമ്പൻ വിനോദ്, ജോസ് വിജയരാഘവൻ, കല്യാണി പ്രിയദർശനും, ആശ ശരത് എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്.