മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറായി എന്നും തിളങ്ങി നിന്നിരുന്ന താരമാണ് മഞ്ജു വാര്യർ,ഒരിടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ എത്തിയത്. ആ ഒരു തിരിച്ചുവരവ് ആരാധകർ ഇരു കൈനീട്ടിയാണ് സ്വീകരിച്ചിരുന്നത്.
മോഡൽ രംഗത്തും മഞ്ജു സജീവമല്ലെങ്കിൽ പോലും താരത്തിന്റെ വസ്ത്രം ധാരണയിൽ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. മഞ്ജു വാര്യരുടെ വ്യത്യസ്ത വസ്ത്രം ധാരണയിലെ മാറ്റങ്ങൾ എന്നും സോഷ്യൽ മിഡിയയിലെ ആരാധകർക്കിടയിൽ ഒരു ചർച്ച വിഷയമായി മാറാറുണ്ട്.സോഷ്യൽ മിഡിയയിൽ സജീവമായ താരം കൂടിയാണ് മഞ്ജു വാര്യർ, താരം പങ്കു വെക്കുന്ന പോസ്റ്റർ ആരാധകരിൽ ശ്രദ്ധ നേടിയെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ പാരീസ് തെരുവുകളിൽ നിന്ന് ബ്ലൂ ജീൻസും ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് ചെറു പുഞ്ചിരിയോടെ മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത്, ‘ നിന്നിൽ വിശ്വാസിക്കുക’ എന്ന ഫ്രഞ്ച് ഭാഷയിൽ ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങക്കൊപ്പം തന്നെ കുഞ്ചാക്കോ ബോബനും, പിഷാരടിയും സ്റ്റൈലിഷ് ലുക്കിൽ മഞ്ജുവിനോപ്പം ശ്രദ്ധ നേടിയിട്ടുണ്ട്.
അടുത്തിടെ നടന്ന ആനന്ദ് ഫിലിം അവാർഡ് ചടങ്ങിൽ ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ , മേരി ആവാസ് സുനോ എന്നി ചിത്രങ്ങളിലെ മികച്ച നടിക്കുള്ള അവാർഡ് താരം കരസ്ഥമാക്കിയിരുന്നു,
മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരി പട്ടണം എന്ന ചിത്രമാണ് മഞ്ജു വാര്യരുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ചിത്രത്തിൽ മഞ്ജു വാര്യരെ കൂടാതെ സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.