നിവിൻ പോളിയെ നായകനായി എത്തിയ രാംചാരൻ ബോസ്സ് ആൻഡ് കോ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിംഗിൽ താരങ്ങക്കൊപ്പം എത്തിയ വിനയ് ഫോർട്ടിന്റെ ലൂക്കാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ആരാധകരിൽ ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്.
ചുരുണ്ട മുടിയും കൂളിങ് ഗ്ലാസുമായി എത്തിയ വിനയ് ഫോർട്ടിന്റെ ലുക്ക് വിഡിയോസയും ഫോട്ടോയായും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ വൈറലായി നിറഞ്ഞിരിക്കുകയാണ് താരമായി.
“പടത്തിന്റെ പ്രൊഡ്യൂസേഴ്സിന് കൊടുക്കാൻ പറ്റാതെ പോയ പ്രൊമോഷൻ ആണ് ഒറ്റ പ്രസ്സ് മീറ്റ് കൊണ്ട് നേടി കൊടുത്തത്, കുഞ്ഞിക്ക ഓടിനടന്ന പ്രൊമോഷൻ വിനയ് ഒറ്റ ലുക്ക് കൊണ്ട് ഉണ്ടാക്കി എടുത്തു, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, പടത്തിന് ഹൈപ്പ് ഇല്ല പ്രോമോ ഇല്ല എന്ന് പറഞ്ഞ് ആരും വരരുത്, ” തുടങ്ങിയ നിരവധി കമന്റുകളാണ് സോഷ്യൽ മിഡിയയിൽ ആരാധകരിൽ കുറിക്കുന്നത്.
ഇതുവരെ ചിത്രത്തിന് ഒരു ഹൈപ്പ് കിട്ടാത്ത രാമചന്ദ്ര ബോസ്സ് ആൻഡ് കോ ഒരൊറ്റ ലൂക്ക് കൊണ്ട് സീറോ ഹൈപ്പിൽ നിന്നും ഹൈപ്പിന്റെ അങ്ങേയറ്റം എത്തിച്ചിരിക്കുകയാണ് വിനയ് ഫോർട്ട്, ജഗതിയുടെ ഉമ്മൻ കോശിയും, ദിലീപിന്റെ അനിയൻകുട്ടിയും, മിന്നാരത്തിലെ കുതിരവട്ടം പപ്പു ക്‌ളീറ്റസ്, പറക്കും തളികയിലെ കല്യാണ ചെക്കൻ എന്നിവരുടെ കഥാപാത്രങ്ങളെ താരതമ്യപ്പെടിത്തിരിക്കുകയാണ് വിനയ് ഫോർട്ടിന്റെ ഈ ലുക്ക്.
അപ്പൻ ചിത്രം സംവിധാനം ചെയ്ത മഞ്ജുവിന്റെ അടുത്ത സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൂക്കാണ് എന്നും, അത് വേറെ ഇന്റർസ്റ്റിംഗ് ആയിട്ടുള്ള സിനിമയും കഥാപാത്രമാണ്. അതുകൊണ്ടാണ് ഈ കോലം ഞാൻ സഹിച്ച് നിൽക്കുന്നത്, ഈ ലുക്ക് മാറ്റിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ചില്ല ഡയറക്ടർ എന്റെ സുഹൃത്തായതുകൊണ്ട് വേറെ നിവർത്തിയില്ല. സിനിമ സെപ്റ്റംബർ പകുതിയാകുമ്പോഴേക്കും കഴിയും അപ്പോൾ സെപ്റ്റംബർ പകുതി വരെ ഈ കോലത്തിൽ നടക്കേണ്ടതേയുള്ളൂ എന്ന് താരം വെളിപ്പെടുത്തി
ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് ആൻഡ് കോ നിർമ്മിക്കുന്നത്, ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്, യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.