ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷൻ എന്ന് പേര് നൽകിയിട്ടുള്ള ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി, പാലക്കാട് ഒറ്റപ്പാലത്തിൽ നടന്ന ഗണേഷോത്സവ പരിപാടിയുടെ വേദിയിൽ വച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ണിമുകുന്ദൻ നടത്തിയത്.
ഉണ്ണിമുകുന്ദന്റെ ഫിലിംസ് ബാനറിൽ മൂന്നാമത്തെ തവണയിൽ നിർമ്മിക്കുന്ന ജയ് ഗണേഷൻ ഉണ്ണിമുകുന്ദനും രഞ്ജിത് ശങ്കരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരെയും അഭിനതക്കളെയും ഇതുവരെ വെളിപ്പെടുത്തിട്ടില്ല.
“ജയ്ഗണേഷ്” സൃഷ്ടിച്ചതിന് ശേഷം ഞാൻ ഒരു നടനെ തിരയുകയായിരുന്നു, ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി കൃത്യമായ തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ “ജയ്ഗണേഷ്” ചർച്ച ചെയ്തു, അദ്ദേഹത്തിന് തിരക്കഥ ലഭിച്ചു, ഞാൻ എന്റെ നടനെ കണ്ടെത്തി. ഞങ്ങൾ ഈ പ്രോജക്റ്റിന്റെ സഹ-നിർമ്മാണം പോലും ചെയ്യുന്നു, ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരിക്കും” സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ച്.