റോളക്‌സും ലോകേഷും വീണ്ടും ഒന്നിക്കുന്ന; ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ, റിപ്പോർട്ട്

2022 ൽ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ചിത്രത്തിന്റെ ഹരം ഇപ്പോഴും ആരാധകരിൽ തിങ്ങി നിൽക്കുകയാണ്, ചിത്രത്തിൽ റോളക്‌സ് എന്ന കഥാപാത്രമായി എത്തിയ സൂര്യയുടെ വേഷം മറക്കാത്ത പ്രേക്ഷകർ ഇല്ല. സോഷ്യൽ മിഡിയയിൽ വലിയ രീതിയിൽ തന്നെ റോളക്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,

ഇപ്പോൾ ഇതാ ലോകേഷ് കനകരാജും റോളക്‌സും വീണ്ടും ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നാണ് റിപ്പോർട്ട് വരുന്നത്, റോളക്സിന്റെ ഒരു സ്പിൻ ഓഫ് സ്റ്റാൻഡ് എലോൺ ചിത്രമായി ലോകേഷ് ഒരുക്കുന്ന സിനിമയുടെ വൺ ലൈൻ ലോകേഷ് സൂര്യയോട് പറഞ്ഞതായും, കഥ അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടുണ്ട് എന്നും ഈ അടുത്തിടെ നടന്ന ഒരു ആരാധക സംഗമത്തിൽ സൂര്യ വെളിപ്പെടുത്തിയെന്നും, രമേശ് ബാലയും ശ്രീധർ പിള്ളയും അടക്കമുള്ള ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

റോളക്‌സ് ചിത്രത്തിന് ശേഷമേ ലോകേഷ് കനകരാജ് സൂര്യയെ നായകനാക്കി സംവിധാനം ചെയ്യാൻ ഇരുന്ന ‘ഇരുമ്പു കൈ മായാവി’ തുടങ്ങും എന്നും റിപ്പോർട്ട് ഉണ്ട്, കൂടാതെ ‘വിടുതലൈ പാർട്ട് 2’ റിലീസിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യാൻ ഇരിക്കുന്ന ‘വാടിവാസൽ ചിത്രത്തിന്റെ ചിത്രികരണം ആരംഭിക്കുന്നതാണ്.

അതേസമയം ശിവ സംവിധാനം ചെയ്ത് വരാനിരിക്കുന്ന സൂര്യയുടെ കങ്കുവയാണ് ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്, ഈ അടുത്തിടെ സൂര്യയുടെ ജന്മദിനത്തിൽ കങ്കുവ ഗ്ലിംപ്‌സ് പുറത്തിറക്കിയിരുന്നു. വീഡിയോയിൽ മാരക ലുക്കിലുള്ള സൂര്യയാണ് കങ്കുവയിൽ കാണുന്നത്.

300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.

ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിഷാ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്, ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും ആരാധകരിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Share Now