വാളിനേക്കാൾ മൂർച്ചയുള്ള കണ്ണുകൾ, കങ്കുവ മൂന്നാമത്തെ പോസ്റ്റർ

ശിവ സംവിധാനം ചെയ്‌ത് സൂര്യ അഭിനയിക്കുന്ന ‘കങ്കുവ’ ഗ്ലിംപ്‌സ് വീഡിയോ സൂര്യയുടെ ജന്മദിനമായ ജൂലൈ 23-ന് 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യുന്നതാണ്, സൂര്യ ആരാധകർക്ക് കങ്കുവയ്ക്കായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം.

അതിനുമുന്നോടിയായി മനുഷ്യനും കാടും കഥയും എന്ന് അർഥം വരുന്ന ‘ദ മാൻ, ദ വൈൽഡ്, ദ സ്റ്റോറി’ എന്ന് ക്യാപ്ഷനോടെ, ‘ഓരോ മുറിവും ഒരു കഥ പറയുന്നു’ എന്ന അടിക്കുറിപ്പോടെ മൂന്നാമത്തെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സൂര്യയുടെ കണ്ണുകൾ വാളിനേക്കാൾ മൂർച്ചയുള്ള കണ്ണായി താരതമ്യം ചെയ്യുന്ന പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്റ്‌ പോസ്റ്ററിൽ ആരാധകരിൽ ശ്രദ്ധ നേടി കഴിഞ്ഞു.

തെന്നിന്ത്യൻ പ്രേക്ഷരുടെ ഇഷ്ട താരം കൂടിയാണ് സൂര്യ, അതേസമയം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രങ്ങളിൽ ഒന്നാണ് ‘കങ്കുവ’. 300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.

ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിഷാ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്, ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും ആരാധകരിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Share Now