സംവിധായകൻ എന്നതിലുപരി മികച്ച ഒരു അഭിനേതാവ് കൂടിയാണ് ഗൗതം വാസുദേവൻ മേനോൻ. ‘വാരണം ആയിരം’, ‘വിണ്ണയ്താണ്ടി വരുവായ’ ‘കാക്ക കാക്ക’ തുടങ്ങിയ ഒട്ടേറെ റൊമാന്റിക് ചിത്രങ്ങൾ സംവിധാനം ചെയ്ത ഗൗതം മേനോനെ പോലെ വേറെ ആളില്ല.
അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങൾ ഇന്നും ആരാധകർ തുടരെ തുടരെയാണ് കാണാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഇതാ ലിയോ സക്സസ് മീറ്റിങ്ങിൽ ലിയോയിൽ വരാൻ രണ്ട് കാരണങ്ങൾ കൊണ്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം മേനോൻ.
” തീർച്ചയായും ലോഷ് കനകരാജ് ആണ്, ലോകേഷ് എന്നെ ‘വിക്രമ’മിൽ അഭിനയിക്കാൻ വിളിച്ചതായിരുന്നു. എങ്ങനെയോ അത് ശരിയായില്ല, അതേസമയം വിജയുടെ ‘വാരിസ്’ സിനിമയിൽ ശ്രീകാന്ത് അഭിനയിച്ച കഥാപാത്രത്തിനായിട്ട് എന്നെ ആയായിരുന്നു വിളിച്ചിരുന്നത്. പക്ഷെ അതും ശരിയായില്ല, രണ്ടാമത്തെ കാരണം ദളപതി വിജയ് ആണ്.”
” ദളപതി വിജയ്‌ക്കൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ എനിക്ക് ലോകേഷ് അവസരം തന്നു, ഡയലോഗുകൾക്കൊപ്പം പ്രവർത്തിക്കുക എന്നത് ദളപതി വിജയ് ഒരു സ്വപ്നമായിരുന്നു”ഗൗതം മേനോൻ പറഞ്ഞു.
ഇതുവരെ റൊമാന്റിക് ചിത്രം സംവിധാനം ചെയ്യാത്ത ലോകേഷിന് റൊമാന്റിക് ടിപ്പ് നൽകിയ ഗൗതം മേനോന്റെ വാക്കുകൾ ഇങ്ങനെ:
” അദ്ദേഹത്തെ എനിക്ക് അപകീർത്തിപ്പെടുത്താൻ താൽപ്പര്യമില്ല, എന്നാൽ സോൺ ലൗവിൽ ഒരു റൊമാന്റിക് സിനിമ നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. ആ സോൺ വിട്ട് അദ്ദേഹം പുറത്ത് വന്നട്ടില്ല, അത് ജീവിതത്തിൽ എന്തായാലും സംഭവിക്കും. അത് നമ്മൾ തേടി പോണ്ട കാര്യമില്ല, അത് നമ്മളെ തേടി വന്നോളും” ഗൗതം മേനോൻ പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനത്തിൽ വിജയുടെ ലിയോ ചിത്രത്തിൽ ഗൗതം മേനോൻ പോലീസ് കഥാപാത്രമായിട്ടാണ് എത്തിയത്. സമ്മിശ്ര പ്രതികരണം ലഭിച്ച ലിയോ 600 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്.