സംവിധായകൻ
മലയാള സിനിമയിലെ മുൻ സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ ആയ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആനന്ദ് ശ്രീബാല. നടനും തിരക്കഥാക്യത്തും ആയ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2007-ൽ അച്ഛൻ വിനയൻ സംവിധാനം ചെയ്ത ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്ണു വിനയ് ആണ്.
അഭിനയതാകൾ
അർജുൻ അശോകൻ, അപർണ ദാസ്, സംഗീത, സൈജു കുറുപ്പ്, ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, ധ്യാന് ശ്രീനിവാസൻ, അജു വർഗീസ്, മാളവിക മനോജ്, ആശ ശരത്, മനോജ് കെ.യു എന്നിവർ ആണ് പ്രധാനമായിട്ടും ചിത്രത്തിൽ അഭിനയിക്കുന്നത്.
അണിയറ പ്രവർത്തകർ
കാവ്യ ഫിലിം കമ്പനിയും, ആൻ മെഗാ മീഡിയ ബാനറിൽ മാളികപ്പുറം സിനിമയ്ക്ക് ശേഷം പ്രിയ വേണു, നീത എന്നിവർ വീണ്ടും നിർമ്മിക്കുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’.
മാളികപ്പുറം, പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡവർ തുടങ്ങി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അഭിലാഷ് പിള്ളായ് ആണ് ‘ആനന്ദ് ശ്രീബാല’യ്ക്കും കഥ എഴുതിയിട്ടിക്കുന്നത്.ഛായഗ്രഹണം: വിഷ്ണു നാരായണൻ,
എഡിർ : കിരൺ ദാസ്,
ചിത്രത്തിന്റെ മറ്റു വിശേഷങ്ങൾ
ഈ വർഷം ഫെബ്രുവരി 12-ന് ആണ് ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ വിഷ്ണു വിനയ് അന്നൗൻസ്മെന്റ് ചെയ്തത്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടത്തിയ പൂജയിൽ അർജുൻ അശോകനും അപർണ ദാസുമാണ് ക്ലാപ് അടിച്ച് ചിത്രത്തിന് തുടക്കം കുറിച്ചത്. സാധാരണ ഒരു പോസ്റ്റർ ഇറക്കുന്നതിന് പകരം ‘ആനന്ദ് ശ്രീബാല’ സിനിമയിൽ അന്യായ ക്വാളിറ്റിയിൽ അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ജൂൺ 12-ന് പോസ്റ്ററുകൾ അനാച്ഛാദനം ചെയ്തത്. ‘നിഗൂഢതയുടെ വളച്ചൊടിച്ച കഥ, ഒരു സാധാരണക്കാരൻ്റെ സത്യാന്വേഷണം’ എന്ന അടിക്കുറിപ്പ് ആണ് പോസ്റ്ററിന് താഴെ അർജുൻ അശോകൻ കുറിച്ചത്.