ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മൃദുൽ നായരുടെ സംവിധാനത്തിൽ വരാനിരിക്കുന്ന കാസർഗോൾഡ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ബി. ടെക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആസിഫ് അലിയും മൃദുൽ നായരും വീണ്ടും ഒന്നിക്കുന്ന കോംബോയാണ് കാസർഗോൾഡ്.
ഒരു മിനിറ്റും 35 സെക്കന്റ് ദൈർഘ്യമേറിയ ടീസർ സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് ചേർന്നാണ് കാസർഗോൾഡ് ടീസർ സോഷ്യൽ മിഡിയ വഴിയാണ് റിലീഫസ് ചെയ്തത്.
മുഖരി എന്റർടൈൻമെന്റ് ബാനറിൽ വിക്രം മെഹര , സിദ്ധാർഥ് ആനന്ദ് കുമാർ , സുരാജ് കുമാർ, റിന്നി ദിവാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ദീപക് പറമ്പിൽ, ധ്രുവാൻ, അഭിരാം രാധാകൃഷ്ണൻ, പ്രസാന്ത് മുരളി, മാളവിക ശ്രീനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ.
ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങിയത്, ഗാനത്തിന് മികച്ച രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു ആരാധകരിൽ നിന്ന് ലഭിച്ചിരുന്നത്. തല്ലുമാലയ്ക്ക് ശേഷം വരുന്ന മറ്റൊരു കളർ ഫുൾ എന്റർടൈൻമെന്റ് എന്നാണ് ആരാധകർ കുറിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് 160 കോടിയിലേറെ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ 2018 എന്ന ചിത്രമാണ് ആസിഫ് അലിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പതമാക്കി ഒരുക്കിയ 2018 ൽ ടോവിനോ തോമസ്, ലാൽ, കുഞ്ചാക്കോ ബോബൻ, തൻവി റാം, ഇന്ദ്രൻസ്, നരേൻ, സുധിഷ്, അജു വർഗീസ്, അപർണ ബലമുരളി തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.