ഒരൊറ്റ രാത്രിയിൽ ഹീരമാണ്ടി പരമ്പരയും കണ്ട്, ഹീരമാണ്ടിയായി പേർളി; വൈറൽ വീഡിയോ

മലയാളികളുടെ ഏറ്റവും പ്രിയപെട്ട് സോഷ്യൽ മിഡിയ ഇൻഫ്ലുൻസറാണ് പേർളി മണിയും, ഭർത്താവ് ശ്രീനിഷ് അരവിന്ദനും. ഇപ്പോൾ ഇതാ നടിയും അവതാരികയുമായ പേർളി മണി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോയാണ് ആരാധകരിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഈ വർഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ’, എന്ന ചിത്രത്തിലെ ലൂക്കാണ് പേർളി മണി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ കണ്ട ഭർത്താവ് ശ്രീനിഷ് ‘ മേരാ മണ്ടി പെണ്ണ് ‘ എന്നാണ് കമന്റ്‌ ചെയ്തിരിക്കുന്നത്. ശ്രീനിയെ കൂടാതെ പേർളിയുടെ ആരാധകർ ‘ അയ്യോ പേർളി ചേച്ചി ഇങ്ങനല്ല ഇത് ഞങ്ങടെ ചേച്ചി അല്ല’, ‘ ബിബോജാൻ അല്ല പേർളിജാൻ ആണ് ‘ തുടങ്ങി കമന്റ്‌ ആണ് കുറിക്കുന്നത്.

‘ഹീരമാണ്ഡി’ യിലെ നടിമാരെ പോലെയുള്ള, വസ്ത്രവും ആഭരണവും അണിഞ്ഞിട്ടാണ് വീഡിയോയിൽ പേർളിയെ കാണപ്പെടുന്നത്. ‘ ഒരു രാത്രിയിൽ ഹീരമാണ്ടിയുടെ മുഴുവൻ പരമ്പരയും കണ്ടു’ എന്നാണ് വീഡിയോയ്ക്ക് പേർളി നൽകിയ ക്യാപ്ഷൻ.

സോനാക്ഷി സിൻഹ, അദിതി റാവു, റിച്ച ചധ, മനീഷ കൊയ്‌രാല, സഞ്ജീട ഷെയ്ഖ്, ഷർമിൻ സെകൾ മെഹറ്റ എന്നിവ അഭിനയിച്ച ചിത്രം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ഐക്കോണിക്ക് ആയത്, അദിതി റാവുവിന്റെ ‘സൈയാൻ ഹട്ടോ ജായോ’ എന്ന ഗണത്തിൽ നടത്തമാണ് വൈറലായത്. നിരവധി സോഷ്യൽ മിഡിയ സെലിബ്രിറ്റികളും അദിതി റാവുവിന്റെ ഐക്കോണിക്ക് നടത്തം റീൽസായി ചെയ്യുന്നുണ്ട്.

Other Related Articles Are :

Share Now