അടി വീക്നസ് ആക്കിയ യുവതാരം ആന്റണി വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘കൊണ്ടൽ’. ‘ആർഡിഎക്സ്’ ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിൽ വീക്കെൻഡ് ബ്ലോക്കിബുസ്റ്ററിന്റെ നിർമ്മാണത്തിൽ നവാഗതനായ അജിത് മമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ സിനിമയിൽ അടിയിലൂടെ യുവത്വങ്ങളുടെ മനസ്സിൽ കുടിയേറിയ അടിയുടെ താരരാജാവ് ആണ് ആന്റണി വർഗീസ്. താരത്തിന്റെ സിനിമ വാർത്തകൾ വരുമ്പോൾ ഏറെ കുറെ ശ്രദ്ധയമാക്കുന്നത് അടിയാണ്.
കൊണ്ടൽ സിനിമയിലെ താരങ്ങൾ
പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിൽ പ്രധാന കഥാപാത്രം ആയി എത്തുന്നുണ്ട് കൂടാതെ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠ രാജൻ, പ്രമോദ് വെളിയനാട്, പ്രതിഭ, ഗൗതമി നായർ, ഉഷ, ജയ കുറുപ്പ്, ശരത് സഭ, സിറാജ്, രാഹുൽ രാജഗോപാൽ എന്നിവരും വേഷമിടുന്നു.
അണിയറ പ്രവർത്തകർ
അജിത് മമ്പള്ളിയും റോയ്‌ലിൻ റോബർട്ട്, സതീഷ് തൊണ്ണക്കൽ തുടങ്ങിയവർ ചേർന്നാണ് ‘കൊണ്ടൽ ‘ സിനിമയ്ക്ക് രചന ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സംഗീതവും പശ്ചാത്തല സ്‌കോറും കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ സാം സി. എസ് ഒപ്പം ഒനാസിസ് മോഹൻ ആണ് സംഗീത നിർമ്മിക്കുന്നത്. ശ്രീജിത്ത് സാരങ് ആണ് സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈൻ: സെഡിൻ പോൾ, കെവിൻ പോൾ, ആക്ഷൻ ഡയറക്ടർ : വിക്രം മോർ, കലൈ കിംഗ്സൺ, തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, സൗണ്ട് മിക്‌സ് :അരവിന്ദ് മേനോൻ, കലാസംവിധായകൻ: അരുൺ കൃഷ്ണ, മേക്കപ്പ്: അമൽ കുമാർ, നൃത്തസംവിധാനം: ബാബ ഭാസ്കർ, റിഷ്ദാൻ അബ്ദുൾ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, വരികൾ: വിനായക് ശശികുമാർ, മഞ്ജിത്,
ചിത്രീകരണ വിശേഷങ്ങൾ
2023 സെപ്റ്റംബർ 11-ന് ഇടപ്പള്ളിയിലെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടത്തിയ പൂജ ചടങ്ങിൽ അനശ്വര രാജൻ, പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമ്മിതാവും ആയ സുപ്രിയ മേനോനും ചടങ്ങിൽ പങ്കു ചേർന്നിരുന്നു. നീണ്ട 96 ദിവസം ഉൾക്കടലിൽ ഷൂട്ട് ചെയ്ത ‘കൊണ്ടൽ’ പേപ്പെയുടെ സിനിമ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്. ചിത്രത്തിന് വേണ്ടി 100 അടി വലുപ്പമുള്ള കപ്പലും, 20 അടി നീളമുള്ള ഒരു സ്രാവിനെയും ചിത്രീകരണത്തിനായി തയ്യാറാക്കിരുന്നു. 2024 ഏപ്രിൽ 8-ൽ ചിത്രീകരണം പൂർത്തീകരിച്ച ‘കൊണ്ടൽ’ ജൂൺ 29-നാണ് ടൈറ്റിൽ പോസ്റ്റർ അന്നൗൺസ്മെന്റ് ചെയ്തത്. കടലിൽ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായിട്ടാണ് പേപ്പെയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഞ്ചു തെങ്ങ് അവിടുത്തെ ആൾക്കാരുടെ സംഘർഷവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണോ? മറുപടിയുമായി ആന്റണി വർഗീസ്.
അങ്ങനത്തെ കഥകളൊക്കെ എന്തായാലും ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ടാവും, ഇതൊക്കെ കടലിൽ നടക്കുന്ന കഥകൾ തന്നെയാണ് പക്ഷെ അതിനെപ്പറ്റി നമുക്ക് കൂടുതൽ പറയാൻ പറ്റില്ല. അങ്ങനെ ആണേൽ പിന്നെ സിനിമ കാണേണ്ട കാര്യമില്ലല്ലോ അതുകൊണ്ട് അതിനെപ്പറ്റി അധികം പറയാനില്ല. ഇതൊരു ഫാമിലി ഇമോഷൻ, ആക്ഷൻ, റിവഞ്ച്, ഫ്രണ്ട്ഷിപ്പ് ഇത് എല്ലാം കോർത്തിണക്കി കൊണ്ട് ഉള്ള ഒരു ചിത്രം ആണ് ‘കൊണ്ടൽ’, എന്നാണ് ആന്റണി വർഗീസ് നൽകിയ മറുപടി.
‘കൊണ്ടൽ’ ന്റെ എൺപത് ശതമാനം ഷൂട്ട് നടന്നേക്കുന്നത് കടലിൽ വച്ചാണ്, അതിനുവേണ്ടി ഫിസിക്കലി കുറച്ച് തടി കുറച്ചായിരുന്നു ഏകദേശം തൊണ്ണൂറ്റി ആറു കിലോ ഉള്ളപ്പോൾ ആണ് ‘ആർഡിഎക്സ് ഒക്കെ ചെയ്തിരുന്നത്. അതിൽ നിന്ന് എൺപത് കിലോ ആയി കുറച്ചപ്പോൾ, പടം തീരുന്നതിനു മുൻപ് എൺപത്തി ഒൻപത് കിലോ കൂടി. കാരണം അഞ്ചാറു മാസത്തെ ഒരു പ്രോസസ്സ് കൊണ്ട് കുറഞ്ഞു പിന്നെ പിന്നെ അങ്ങോട്ട് കയറി, ഷൂട്ടിംഗ് സമയത്തുള്ള കടൽ ചുരുക്ക്, ആദ്യത്തെ ഒരു അഞ്ചു ദിവസം ഭയങ്കര പാടായിരുന്നു എന്ന് സിനിമയ്ക്ക് വേണ്ടി പ്രിപ്പറേഷൻസ് പരിപാടികളെ കുറിച്ച് ആന്റണി പേപ്പെ കൂട്ടിചേർത്തു.
ചിത്രം പ്രദർശനം ആരംഭിക്കുന്നത്
കടലിന്റെ പശ്ചാതലത്തിൽ ഒരുങ്ങുന്ന ‘കൊണ്ടൽ’ ന്റെ ഒഫീഷ്യൽ ടീസർ ആഗസ്റ്റ് 25-നാണ് ഇറങ്ങിയത്. ‘ആർഡിഎക്സ്’ ചിത്രത്തെ പോലെ ‘കൊണ്ടൽ’ ആന്റണി പേപ്പെയുടെ മികച്ച ആക്ഷൻ മാസ്റ്റർപീസ് ആണെന്ന് ടീസറിൽ വാഗ്ധനം ചെയ്യുന്നു. ഇക്കഴിഞ്ഞ ഓണത്തിന് ഉണ്ടായ ഓണതല്ലിന്റെ ഓളം ഇത് വരെ മാറിയിട്ടില്ല, ദേ അപ്പോഴെക്കും അടുത്ത ഓണത്തല്ലിനായി ‘കൊണ്ടൽ’ ഈ ഓണത്തിന് സെപ്റ്റംബർ ഒന്നിന്ന് തിയറ്ററിൽ പ്രദർശനത്തിന് എത്തുന്നതായിരിക്കും.