കടൽത്തീരത്ത് ‘തും ക്യാ മിലേ’ ഗാനം പാടി ആലിയ, വൈറലായ ആലിയയുടെ ബീച്ചിലെ വീഡിയോ

ആലിയ ഭട്ട് രൺവീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വരാനിരിക്കുന്ന റൊമാന്റിക് ചിത്രമായ ‘റോക്കി ഔർ റാണി കി പ്രേം കഹാനി ‘ചിത്രത്തിലെ ആദ്യ ഗാനമായ ‘തും ക്യാ മിലേ’ ഈ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചുരുങ്ങിയ ദിനം കൊണ്ട് ‘ തും ക്യാ മിലേ ‘ ഗാനത്തിന് 3 കോടിയോള്ളം ആൾക്കരാണ് വീഡിയോ കണ്ടത്.

ഇപ്പോൾ ഇതാ ആലിയ ഭട്ട് ‘ തും ക്യാ മിലേ ‘ സോങ്ങുമായി കടൽത്തീരത്ത് ഇരുന്ന് ഗാനം ആലപ്പിക്കുന്ന വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ് . “ആദ്യം മലയിലും ഇനി കടൽത്തീരത്തും.

ഞങ്ങൾ പാട്ട് തുടരും” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കു വച്ചത്. വീഡിയോ പങ്കു വച്ചതോടെ തൊട്ട് പിന്നാലെയാണ് ആരാധകർ കമന്റ്‌ ബോക്സിൽ കുമിഞ്ഞു കൂടിയത്.

അമിതഭ ഭാറ്റാചര്യയുടെ വരികൾക്ക്‌ അജിത്ത് സിംഗ്, ശ്രേയ ഖോഷ് ചേർന്ന് ആലപ്പിച്ച ഗാനമാണ് ‘തും ക്യാ മിലേ ‘, 7 വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത് ജൂലൈ 28 തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘റോക്കി ഔർ റാണി കി പ്രേം കഹാനി’.

ചിത്രത്തിൽ ആലിയ ഭട്ട്, രൺവീർ സിംഗിനെ കൂടാതെ ധർമേന്ദ്ര , ജയ ബച്ചന , ഷബാന ആസ്മി , ഭാരതി സിംഗ്, അർജുൻ ബിജ്ലാനി, റോണിത് റോയ് എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു, ടീസറിൽ ആലിയ ഭട്ടിന്റെയും, രൺവീർ സിംഗിന്റെയും പ്രണയവും പ്രതിസന്ധികളുമാണ് റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ. എന്നാൽ ചിത്രത്തിന്റെ ടീസർ ആരാധകരിൽ കാണാനുള്ള ആവേശം ജനിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

വയാകോം 18 സ്റ്റുഡിയോകളും ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് സിനിമ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ഗല്ലി ബോയ് എന്ന ചിത്രത്തിനു ശേഷം ആലിയ ഭട്ടും രൺവീർ സിംഗും രണ്ടാം തവണയും ഒന്നിക്കുന്ന റൊമാന്റിക് എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.

Share Now