വർഷങ്ങൾക്ക് ശേഷം വമ്പൻ കൂട്ട്ക്കെട്ടിൽ താരങ്ങൾ എത്തുന്നു

പ്രണവിനെ കേന്ദ്രകഥാപാത്രമാക്കി ഹൃദയത്തിന് ശേഷം രണ്ടാം കൂട്ട്ക്കെട്ടിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലും, തിരക്കഥയിലും ഒരുങ്ങുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചു.

പ്രണവിനെ കൂടാതെ, അജു വർഗീസ്, കല്യാണി പ്രിയദർശൻ,ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളെ, അർജുൻ ലാൽ,നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർ അടങ്ങുന്ന ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്

ഹൃദയത്തിന് ശേഷം മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ‘വർഷങ്ങൾക്കു ശേഷം’ നിർമ്മിക്കുന്നത്, ചിത്രത്തിൽ സംഗീത സംവിധായകനായി കർണ്ണാടക സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമ്രിത് രാംനാഥാണ്.

ഹൃദയം, മരക്കാർ അറബികടലിന്റെ സിംഹം എന്നി ചിത്രങ്ങൾക്ക്‌ ശേഷം പ്രണവ് കല്യാണി കോംബോ ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്, കൂടാതെ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം നിവിൽ പോളിയും, ധ്യാനും, വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വർഷങ്ങൾക്ക് ശേഷം’.

ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്, വിനീത് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആറാമത്തെ ചിത്രമാണിത്.

Share Now