സൂര്യയുടെ എതിരാളിയായി വിജയ് വർമ്മ, കൂടാതെ ദുൽഖർ സൽമാനും, റിപ്പോർട്ട്

സൂരറൈ പോട്രൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സൂര്യയും സുധ കൊങ്കാരയും വീണ്ടും കൈക്കോർക്കുന്നു എന്നുള്ള വിവരം ഏവർക്കും അറിയാവുന്നതാണലോ, സൂര്യയുടെ വരാനിരിക്കുന്ന പദ്ധതിയായ ‘സൂര്യ 43-മത്തെ ചിത്രത്തിൽ സൂര്യയുടെ എതിരാളിയായി ബോളിവുഡിൽ നിന്ന് വിജയ് വർമ്മ എത്തുന്നു എന്നുള്ള വാർത്തയാണ് വരുന്നത്.

ദുൽഖർ സൽമാനും കൂടാതെ സൂര്യയുടെ നായികയായി ഏറെ നാളുകൾക്കു ശേഷം നസ്രിയ ഈ ചിത്രത്തിലൂടെ തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ട് ഈ അടുത്തിടെ വന്നിരുന്നു.

ഔദ്യോഗിക സ്ഥിരീകരണം ഇനിയും ബാക്കിയുണ്ടെങ്കിലും, നസ്രിയ ഇതിനകം തന്നെ പ്രോജക്റ്റിന് പച്ചക്കൊടി കാട്ടിയെന്നാണ് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നത്. ജിവി പ്രകാശ് ഈ ചിത്രത്തിന് സംഗീതം ഒരുക്കാൻ ഒരുങ്ങുന്നു, സംഗീത സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ നൂറാമത്തെ പ്രോജക്റ്റ് എന്ന നിലയിൽ ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കുന്നു.

ഈ വർഷം നവംബർ മുതൽ ഷൂട്ട് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്, 1979-80 കാലഘട്ടത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഗ്യാങ്സ്റ്റർ ചിത്രമാണെന്നാണ് പറയപ്പെടുന്നത്.

ശിവ സംവിധാനം ചെയ്‌ത് സൂര്യ അഭിനയിക്കുന്ന കങ്കുവയാണ് വരാനിരിക്കുന്ന ചിത്രം, സൂര്യയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയിരുന്നു.

300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.

ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിഷാ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്, ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും ആരാധകരിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

സെപ്റ്റംബർ 21 ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസിനായി തയ്യാറെടുക്കുന്ന ജാനെ ജാൻ ചിത്രമാണ് വിജയ് വർമ്മയുടെ പുറത്തിറങ്ങാനുള്ള ചിത്രം, ചിത്രത്തിൽ കരീന കപൂർ, ജയ്ദീപ് അഹ്ലാവത് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എ.സുജോയ് ഘോഷ് സംവിധാനം ചെയ്ത ക്രൈം മിസ്റ്ററി ത്രില്ലർ ചിത്രമാണ്.

Share Now