‘അലമാര’ എന്ന സിനിമയിൽ സ്വാതി എന്ന കഥാപാത്രമായി മലയാളികളുടെ മനം കവർന്ന നായികയാണ് അദിതി രവി. നിരവധി മലയാള സിനിമയിൽ കാമിയ റോൾ അഭിനയിച്ചിട്ടുട്ടെങ്കിലും, അലമാര സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് ചെമ്പരത്തിപ്പൂ, ആദി, കുട്ടനാടൻ മാർപാപ്പ, നാം, 12ത് മാൻ, പത്താം വളവ് എന്നി ചിത്രങ്ങളിൽ താരം അഭിനയിച്ചു. സോഷ്യൽ മിഡിയയിൽ അത്ര സജീവമല്ലെങ്കിലും, താരം പങ്കു വെക്കുന്ന വീഡിയോസും ചിത്രങ്ങളും എല്ലാം ആരാധകരിൽ ഇടം നേടാറുണ്ട്.
ഇപ്പോൾ ഇതാ ഈ അടുത്തിടെ അദിതി രവി പങ്കു വച്ച കുറച്ചു ചിത്രങ്ങളാണ് ട്രോളുകളായി എത്തിയിരിക്കുന്നത്. ബ്ലെ കളർ ലോക്കറ്റ് ധരിച്ച സോഫയിൽ പോസ്സ് ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം കണ്ട് സോഷ്യൽ മിഡിയയിലെ ട്രോളർമാർ, ടൈറ്റാനിക് സിനിമയിലെ റോസ് ബ്ലെ കളർ ലോക്കറ്റ് ധരിച്ച് സോഫയിൽ കിടക്കുന്ന ചിത്രവുമായി മെൻഷൻ ചെയ്തിരിക്കുകയാണ്.
ചിത്രം വൈറലയത്തോടെ നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്, ‘ഹേയ് ഇത് ഇങ്ങനെ അല്ലലോ റോസ് ‘ എന്ന് ഒരാൾ കമന്റ് ചെയ്തതിന് താരം ‘ഇങ്ങനെ മതി’ എന്നാണ് മറുപടി കൊടുത്തിയിരിക്കുന്നത്. ഹോളിവുഡിന് മാത്രമല്ലടാ, ഞങ്ങളുടെ മോളിവുഡിനും ഉണ്ട് റോസ് എന്ന് ചിലർ കമന്റ് ഇടുന്നുണ്ട്.
ജൂൺ 28-ന് റിലീസ് ചെയ്ത ബിഗ് ബെൻ ചിത്രമാണ് അദിതി രവിയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. തിയറ്ററിൽ മികച്ച രീതിയിൽ തന്നെ അഭിപ്രായം നേടുന്ന ചിത്രത്തിൽ, അരുൺ മോഹൻ, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബിനോ അഗസ്റ്റിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.