ടൊവിനോ തോമസ്, സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രമായ നടികർ തിലകത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു, പൂജ ചടങ്ങുകളോട് കൂടിയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഡ്രൈവിംഗ് ലൈസൻസ് എന്നി സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്, ചിത്രത്തിൽ നായികയായി എത്തുന്നത് ഭാവനയാണ് എന്നാണ്.
പുഷ്പ – ദ റൈസ് പാർട്ട് 1 ഉൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ ബാനറിൽ അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ബാനറിൽ ഇത് ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്.
‘ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ’ എന്ന കഥാപാത്രമായി ടൊവിനോ തോമസും, ‘ബാല’ എന്ന കഥാപാത്രമായി സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടോവിനോയും, സൗബിനും ഇത് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നടികർ തിലകം.
ഏഴെട്ടു വർഷക്കാലത്തെ അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന ഡേവിഡ് പടിക്കലിന്റെ ജീവിതത്തിൽ കടന്നു വരുന്ന പ്രതിസന്ധികളും, അത് തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിലുള്ള സംഭവമാണ് നടികർ തിലകത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്.
40 കൊടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രികരണം , വിവിധ ലൊകേഷനുകളിലായി 120 ദിവസത്തെ ഷൂട്ടിംഗ്. മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ്
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ,വീണാ നന്ദകുമാർ, നന്ദകുമാർ, ഖാലീദ് റഹ്മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ,അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ്, എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.