Kanguva : ബാഹുബലി, കെ.ജി.എഫ് സിനിമകൾക്ക് കോടികൾ നേടാനാവുമെങ്കിൽ കങ്കുവയ്ക്ക് അത് സാധിച്ചുടാ ; നിർമ്മാതാവ് ധനഞ്ജയൻ

ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയതിനു ശേഷം സൂര്യ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ, ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ഗ്ലിംപ്‌സ് വീഡിയോ സോഷ്യൽ മിഡിയയിൽ ഒരു തരംഗം തന്നെയാണ് സൃഷ്ട്ടിച്ചോണ്ടിരുന്നത്. ബാഹുബലി, കെജിഎഫ് തുടങ്ങിയ സിനിമകൾക്ക് ഹിന്ദിയിൽ 400-500 കോടി നേടാനാകുമെങ്കിലും കങ്കുവയ്‌ക്കും അത് ചെയ്യാൻ കഴിയുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ധനഞ്ജയൻ.

ചരിത്രപരമായ ഭാഗങ്ങൾ പ്രധാനവും സമകാലിക ഭാഗങ്ങൾ സിനിമയിൽ കുറവുമായിരിക്കും, ബാഹുബലി, കെജിഎഫ് തുടങ്ങിയ സിനിമകൾക്ക് ഹിന്ദിയിൽ 400-500 കോടി നേടാനാകുമെങ്കിലും കങ്കുവയ്‌ക്കും അത് ചെയ്യാൻ കഴിയും. കാരണം, അതിന് ശക്തമായ ഉള്ളടക്കവും സൂര്യ സാറിനെ ഉത്തരേന്ത്യയിൽ നന്നായി അറിയാം. ദൃശ്യങ്ങൾ ലഭിച്ചതിന് ശേഷം അവർ ചിത്രം ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, ഒഡിയ, മറാത്തി ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നുണ്ടെന്നും അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, നിർമ്മാതാവ് ധനഞ്ജയൻ വെളിപ്പെടുത്തി.

താരത്തിന്റെ ജനദിനത്തിൽ പുറത്തിറക്കിയ വീഡിയോയിൽ മാരകമായ ലുക്കിലുള്ള സൂര്യയെയാണ് കങ്കുവയിൽ കണ്ടത്, സിനിമയുടെ അടിസ്ഥാനഘടകം മനുഷ്യവികാരങ്ങളാണെന്നും ഈ സ്‌ക്രിപ്റ്റിനായി 4 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്നും,സിനിമയുടെ കാലഘട്ട ഭാഗങ്ങൾ നടക്കുന്നത് 1500 വർഷങ്ങൾക്ക് മുമ്പാണ്. സിനിമയിൽ നിരവധി യുദ്ധ സീക്വൻസുകൾ ഉണ്ടെന്നും ശിവ ഈ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു, റോളക്സിന് ശേഷം സൂര്യയുടെ ഡെവിളിഷ് അവതാരമാണ് എന്നാണ് കങ്കുവ’ ഗ്ലിംപ്‌സ് കണ്ട സൂര്യ ആരാധകർ കുറിക്കുന്നത്.

തെന്നിന്ത്യൻ പ്രേക്ഷരുടെ ഇഷ്ട താരം കൂടിയാണ് സൂര്യ, അതേസമയം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രങ്ങളിൽ ഒന്നാണ് ‘കങ്കുവ’. 300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.

ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിഷാ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്, ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും ആരാധകരിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Share Now