ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ, ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ ലോകമെമ്പാടും ഒരാഴ്ച കൊണ്ട് 461 കോടി കളക്ഷൻ നേടി മുന്നേറുന്നത്.
ഇപ്പോൾ ഇതാ ലിയോ ചിത്രത്തിലെ സെറ്റിൽ നിന്നുള്ള സ്റ്റിലുകൾ വീഡിയോയാക്കി സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ് നടി തൃഷ.
“ഓരോ സെക്കന്റിന്റെ നൂറിലൊന്ന് സമയവും ജീവിതത്തെ തീവ്രമായി ആസ്വദിക്കുകയാണ് ചിത്രങ്ങളെടുക്കുന്നത്” എന്ന ക്യാപ്ഷനോടെ പങ്കു വച്ച വീഡിയോയിൽ തൃഷയുടെ മക്കളായി എത്തിയ മാത്യു തോമസും, ഇയലും കൂടാതെ സഞ്ജയ് ദത്ത് വീഡിയോയിൽ കാണാം.
‘ഗില്ലി’ ചിത്രത്തിന് ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിക്കുന്നത്, സത്യ എന്ന കഥാപാത്രമായി വിജയുടെ ഭാര്യയായിട്ടാണ് തൃഷ ലിയോയിൽ എത്തുന്നത്. ചിത്രത്തിൽ മറ്റൊരു പ്രത്യേകത മലയാളി താരം മാത്യു തോമസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ, അതെസമയം ലോകേഷ് സസ്പെൻസാക്കി വച്ച വിജയുടെ സഹോദരിയായ ‘എലിസാ’ എന്ന കഥാപാത്രം മഡോണ സെബാസ്റ്റ്യനാണ് അവതരിപ്പിച്ചിരുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്. എസ് ലളിത കുമാർ, ജഗദീഷ് പളനിസ്വാമി എന്നിവർ നിർമ്മിച്ച ചിത്രത്തിൽ അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സാൻഡ, എന്നിവരാണ് എത്തുന്നത്.
Other Trending Film News Related to Leo
- കെ.ജി.എഫ്-2 ന്റെ കേരള ഫസ്റ്റ് ഡേ കളക്ഷൻ പ്രീ സെയിൽ കൊണ്ട് പിന്നിലാക്കി ലിയോ movie
- ലിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ എത്തിയ തൃഷ
- ലിയോ എൽ.സി.യു തന്നെ
- ചുമ്മാതല്ല ലോകേഷ് മാത്യൂവിനെ തേടി വന്നത്, അമ്മാതിരി പെർഫെക്റ്റ് മാച്ചിംഗ് അല്ലേ
- ഈ വീക്കെൻഡ് വേൾഡ് ബോക്സ് ഓഫീസിൽ നമ്പർ 1 ഫിലിം ലിയോ