ദിലീപിന്റെ അടുത്തതായി വരാനിരിക്കുന്ന പ്രോജക്‌റ്റിന്റെ ടൈറ്റിൽ പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി, ‘ഭ ഭ ബ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഉടൻ റോളിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ ഒരു കാമിയ റോൾ അവതരിപ്പിക്കാൻ പദ്ധതി ഇടുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഫാഹിം സഫറും, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, വിനീതിന്റെ ദീർഘകാല സുഹൃത്തും അസോസിയേറ്റും ആയിരുന്ന ധനജ്ഞയ് ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഭ ഭ ബ’.
വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തിന്റെ നിർമ്മാണത്തിൽ ദിലീപിനെ നായകൻ ആക്കി അരുൺ ഗോപി ഒരുക്കുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തിൽ തെന്നിന്ത്യൻ താരം തമന്നയാണ് നായിക, താരത്തിന്റെ ആദ്യ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ബാന്ദ്ര. ചിത്രം നവംബർ 10 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്