ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിമിന്റെ അടുത്ത ചിത്രം, നായകൻ ഫഹദ് ഫാസിൽ


അൽത്താഫ് സലിം എഴുതി സംവിധാനം ചെയ്യുന്ന മലയാളം ഫിലിം ആണ് ‘ഓടും കുതിര ചാടും കുതിര’, ഒരു വർഷം മുന്നേ തന്നെ അൽത്താഫ് സലിം ഈ ഫിലിമിന്റെ ചിത്രികരണത്തെ കുറിച്ച് ഒരു ആഭിമുഖ്യത്തിൽ പറയുക ഉണ്ടായി. അന്ന് അൽത്താഫ് സലിം പറഞ്ഞത് ഇങ്ങനെ ആയിരുന്നു “ഓടും കുതിര ചാടും കുതിര ഫിലിം എന്തായാലും ഉണ്ടാകും ഫഹദ് ഫാസിൽ തന്നെ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് എന്നും, ഇത് പൂർണമായും റൊമാന്റിക് കോമഡി ചിത്രം കൂടി ആയിരിക്കും എന്നാണ് ആ അഭിമുഖത്തിൽ പറഞ്ഞട്ടുണ്ടായിരുന്നത്.

എന്നാൽ കാത്തിരിപ്പിന് വിരാമം നൽകി 29/04/2024 തിങ്കളാഴ്ച എറണാകുളത്ത് വച്ചാണ് പടത്തിന്റെ പൂജ കഴിഞ്ഞു, ചിത്രികരണം ആരംഭിച്ചു. നിർമാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്, ശ്രുതി ശിഖമണി ‘അൽത്താഫ് സലിം ന്റെ ഭാര്യ ‘ ക്ലാപ് അടിച്ച് ഫിലിം ചിത്രികരണത്തിന് തുടക്കം കുറിച്ചു. ഒരു വർഷം മുൻപ് തന്നെ ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് പുറത്ത് ഇറങ്ങയിരുന്നു, 2023 നവംബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാൻ ആയിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത് എന്നാൽ എന്തൊക്കെയോ സാങ്കേതിക കാരണങ്ങളാൽ 2024 ഏപ്രിൽ ആണ് ഫിലിം ചിത്രികരണം ആരംഭിക്കാൻ സാധിച്ചത്.

സംവിധാനത്തിൽ നില ഉറച്ച് സിനിമയിലേക്ക് വന്ന വ്യക്തിയാണ് അൽത്താഫ് സലിം, എന്നാൽ അപ്രതീക്ഷിതമായി അഭിനയത്തിലും അൽത്താഫ് ശ്രദ്ധകവർന്നു. എന്നാൽ താരം പല ആഭിമുഖത്തിലും പറഞത്ട്ടുള്ളത് ആണ് താൻ യാദൃശ്കമായിആയിട്ട് വന്നതാണ്, സംവിധാനമാണ് ലക്ഷ്യം എന്നത്. അൽത്താഫ് സലിമിന്റെ ആദ്യ സംവിധാന ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള നിവിൻ പോളി യെ കേന്ദ്ര കഥാപാത്രം ആയി പുറത്ത് ഇറങ്ങിയ ചിത്രം ആയിരുന്നു ഇത്. സെപ്റ്റംബർ 2017 ഒന്നാം തിയതി ആണ് ചിത്രം പുറത്ത് ഇറങ്ങിയത്. പോളി ജൂനിയർ പിക്ചർ ന്റെ ബാന്നറിൽ നിവിൻ പോളി ആണ് ചിത്രം നിർമിച്ചത്, ഈ ചിത്രത്തിലൂടെ ആണ് ശാന്തി കൃഷ്ണയ്ക് ‘ബെസ്റ്റ് ഫിലിംഫയർ അവാർഡ് ലഭിച്ചത്.

ആഷിഖ് ഉസ്മാൻ ആണ് ഈ ഫിലിം നിർമിക്കുന്നത്, ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി ആഷിഖ് ഉസ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ ചിത്രം ഇരു കൈയും നീട്ടി ആണ് ജനങ്ങൾ സ്വീകരിച്ചത് അദ്ദേഹം തന്നെ ആണ് ഈ ഫിലിം നിർമ്മിക്കുന്നത്.

അഭിനെയാതാക്കൾ

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ളൈ, ധ്യാൻ ശ്രീനിവാസൻ, രഞ്ജി പണിക്കർ, ലാൽ, റാഫി, വിനയ് ഫോർട്ട്‌, ബാബു ആന്റണി, അമിത് മോഹൻ രാജേശ്വരി എന്നിവർ ആണ്.

സംഗീതം

ജസ്റ്റിൻ വർഗീസ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, ഒരു തെക്കൻ തല്ല് കേസ്, മേവൗ, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ഹിറ്റ്‌ ഫിലിംസ്ന് സംഗീതം ഒരുക്കിയതും ജസ്റ്റിൻ തന്നെ ആണ്. കുഞ്ചാക്കോബോബൻ കേന്ദ്ര കഥാപാത്രം ആയി അഭിനയിച്ച ‘ചാവേർ’ ഫിലിം ന്റെ ലോകം എമ്പാടും ഒരേ പോലെ ആഘോഷിച്ച ബാക്ക് ഗ്രൗണ്ട് മ്യൂസിക് ജസ്റ്റിൻ ഒരുക്കിയത് ആയിരുന്നു.

സിനിമട്ടോഗ്രാഫി

സിനിമട്ടോഗ്രാഫി കൈകാര്യം ചെയ്തിരുന്നത് ആനന്ദ് സി ചന്ദ്രൻ നും ജിന്റോ ജോർജ് മ് ആണ്. പൂക്കാലം, ക്രിസ്റ്റി, ഗോൾഡ്, ഭീഷമ പാർവം, ഹെലൻ എന്നീ ചിത്രങ്ങൾക് ശേഷം ആണ് ആനന്ദ് ഈ സിനിമയിൽ എത്തിരിക്കുന്നത്. എന്നാൽ ജിന്റോ ജോർജ് ആവട്ടെ ‘ജെല്ലിക്കട്ട്’ ഫിലിമിൽ അസിസ്റ്റന്റ് ക്യാമറമാൻ ആയും സർക്കാർ, സ്വാതന്ത്ര്യം അർധരാത്രിയിൽ സിനിമട്ടോഗ്രാഫർ ആയും, ദുൽഖർ സൽമാൻ നായകൻ ആയി എത്തിയ കലി, സോളോ, ആന്റണി വർഗീസ് പെപെ നായകനായ അങ്കമാലി ഡയറിസ്, ടോവിനോ പ്രധാന വേഷത്തിൽ എത്തിയ ഗപ്പി, എന്നി ഹിറ്റ്‌ ഫിലിംസ് ശേഷം ആണ് ജിന്റോ ജോർജ് ഈ ഫിലിംമിൽ എത്തിരിക്കുന്നത്.

എസിറ്റിങ്

എസിറ്റിങ് ഡിപ്പാർട്മെന്റ് നോക്കിയാൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, ഗോദ, ആനന്ദം എന്നീ ഹിറ്റ്‌ ഫിലിംസ് എഡിറ്റ്‌ ചെയ്ത അഭിനവ് സുന്ദർ നായക് ആണ് എഡിറ്റിംഗ് ഡിപ്പാർട്മെന്റ് കൈകാര്യം ചെയുന്നത്.

ആർട്ട്‌ ഡിപ്പാർട്മെന്റ്

ആർട്ട്‌ ഡിപ്പാർട്മെന്റ് അല്ലെങ്കിൽ ആർട്ട്‌ ഡയറക്ടർ ആരാണെന്ന് നോക്കിയാൽ ആവേശം, ഫിലിപ്പ്സ്, പദ്മിനി, സുലൈഖ മന്സിൽ, ഇരട്ട, കാപ്പ, എന്നീ ഫിലംസ്ന്റെ ആർട്ട്‌ ഡയറക്ടർ ആയിരുന്ന ഔസേപ് ജോൺ ആണ് ഈ ചിത്രത്തിൽ ആർട്ട്‌ കൈകാര്യം ചെയ്യാൻ പോകുന്നത്.

അസിസ്റ്റന്റ് ഡയറക്ടർ

സെക്കന്റ്‌ യൂണിറ്റ് ഡയറക്ടർ അല്ലെങ്കിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വരുന്നത്, ടോവിനോ നായകൻ ആയി എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും, വിനീത് നായകൻ ആയി എത്തിയ കുറുക്കൻ, ബേസിൽ ജോസഫ് നായകൻ ആയി എത്തിയ ജയ ജയ ജയ ജയഹേ എന്നീ ഹിറ്റ്‌ ചിത്രങ്ങൾക് അസോസിയേറ്റ് ഡയറക്ടർ ആയ അനീവ് സുകുമാർ ആണ് ഈ ഫിലിമിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി എത്തുന്നത്.

ഇതൊക്കെ ആണ് ഈ ഫിലിമിന് ഇത്ര പ്രാധാന്യം നൽകുന്നത്, തൊട്ടത് എല്ലാം പൊന്നാക്കുന്ന അണിയറ പ്രവർത്തകർ മാത്രം അല്ല തന്റെ ശാന്തം ആയ സ്വഭാവം കൊണ്ട് ജെന മനസ്സിൽ ഇടം നേടിയ അൽത്താഫ് സലിം എന്ന പ്രതിഭാഷാലി ആയ സംവിധായകൻ.

അഭിനയിച്ച എല്ലാ ഫിലിമിലും തന്റെതായ മുഖ മുദ്ര ചാർത്തിയ, ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായ, ഏത് വേഷം വിശ്വസിച്ച് ഏൽപ്പിച്ചാലും അത് വളരെ മനോഹരം ആയി ചെയ്യുന്ന നടൻ ഫഹദ് ഫാസിൽ ആണ് നായക സ്ഥാനത്ത്. അതിനെല്ലാം ഉപരി ഫഹദ് ഫാസിൽ ഇത് വരെ അധികം ചെയ്തട്ടില്ലാത്ത അല്ലെങ്കിൽ നമ്മൾ ഇത് വരെ കണ്ടട്ടില്ലാത്ത ഒരു വേഷത്തിൽ നമ്മുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിച്ചേക്കാം കാരണം ഇത് ഒരു റൊമാന്റിക് കോമഡി വിഭാഗത്തിൽ ആണ് ഫിലിം ഒരുകുന്നത്.

Share Now

Leave a Comment