സഹ സംവിധായകനിൽ നിന്നും സംവിധായകനിലേക്ക്

സാധാരണ വടക്കൻ ഗ്രാമപ്രദേശങ്ങളിൽ കാണപ്പെടുന്ന സമകാലിക ആക്ഷേപഹാസ്യങ്ങളെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം ആണ് പൊറാട്ടു നാടകം. ആക്ഷൻ ത്രില്ലർ എന്നി സിനിമയ്ക്ക് അപ്പുറം ഒരു ഫാമിലി കോമഡി എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് പൊറാട്ടുനാടകം എന്ന് ഉറപ്പാക്കാം. ഒരു സാധാരണക്കാരൻ കാണാൻ ആഗ്രഹിക്കുന്ന പശ്ചാത്തലത്തിലുള്ള സിനിമയാണ് ഇത്. ഗ്രാമപ്രദേശത്ത് ഒരു പശുവിനെ കേന്ദ്രികരിച്ച ഒരുക്കിയ പൊറാട്ടു നാടകം പ്രേക്ഷകർക് ആസ്വാദനാമം വിധത്തിൽ ആയിരിക്കും ചിത്രം നമ്മുടെ മുന്നിൽ എത്താൻ പോകുന്നത് എന്ന് നമ്മക്ക് പ്രേതീക്ഷിക്കാം

സഹ സംവിധായകനിൽ നിന്നും സംവിധായകനിലേക്ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളും മലയാള സിനിമയെ തന്നെ പുതിയ ഒരു തലത്തിൽ ഉയർത്താൻ ഏറെ പങ്കു വഹിച്ച സംവിധായൻ ആയിരുന്നു സിദ്ധിഖ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സംവിധായകനായ നൗഷാദ് സാഫ്‌റോൺ ആണ് പൊറാട്ടുനാടകം സംവിധാനം ചെയ്യുന്നത്.

സിദ്ധിഖ് എന്ന സംവിധായാകനിലൂടെ മലയാളികൾക് ലഭിച്ചത് എക്കാലത്തെയും മികച്ച, മലയാളികൾക് മറക്കാൻ പറ്റാത്തതും ഏത് പ്രായക്കാർ ആയാലും, എപ്പോൾ കണ്ടാലും മനസ്സ് നിറയുന്ന ഒട്ടനവധി ഹാസ്യ സിനിമകൾ സമ്മാനിച്ച അതുല്യ കലാകാരൻ കൂടി ആയിരുന്നു സിദ്ധിഖ്, നൗഷാദ് സാഫ്‌റോണിന്റെ ആദ്യ അരങ്ങേറ്റം കൂടിയായ പൊറാട്ടുനാടകം ഒരു ഹാസ്യ ചിത്രം ആയിരിക്കും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

അഭിനയതക്കൾ

പൊറാട്ടു നാടകം ത്തിൽ സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി എന്നിവർ ആണ് പ്രധാന വേഷത്തിൽ ആണ് എത്തുന്നത്. രാഹുൽ മാധവ്, സുനിൽ സുഗാഥാ, നിർമൽ പാലാഴി, ബാബു അന്നൂർ, രാജേഷ് അഴിക്കോടൻ, ശുക്കൂർ വകീൽ, ഐശ്വര്യ മിഥുൻ, ഗീതി സംഗീത, ചിത്ര നായർ, ജിജിന രാധാകൃഷ്ണൻ, ചിത്ര ഷെനോയ് എന്നിവർ ആണ് ചിത്രത്തിലെ മാറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ എടുത്തു കാണിക്കുന്ന കഥാപാത്രമായ മണി കുട്ടി എന്ന പശു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ പൂജയും ഫസ്റ്റ് ലുക്ക് പോസ്റ്ററും

കഴിഞ്ഞ വർഷം 2023 ൽ ആയിരുന്നു പൊറാട്ട് നാടകം ചിത്രത്തിന്റെ പൂജ ചടങ്ങ് നടത്തിയിരുന്നത്. പുതുമ പാലകുന്ന് ഭവതി ക്ഷേത്രത്തിൽ നടത്തിയ പൂജയിൽ സംവിധായകൻ സിദ്ധിഖ് ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. 2023 മാർച്ച് 23-ന് ആരംഭിച്ച സിനിമയുടെ ഷൂട്ട് ഏപ്രിൽ 6-നാണ് ചിത്രീകരണം പൂർത്തികരിച്ച് എന്നുള്ള വിവരം പൊറാട്ട് നാടത്തിന്റെ ഒഫീഷ്യൽ പേജിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

പൊറാട്ട് നാടകം ത്തിന്റെ എല്ലാ അണിയറ പ്രവർത്തനങ്ങളും പൂർത്തികരിച്ചു. ശേഷം 2023 ഡിസംബർ 24 ക്രിമസ് ദിനത്തിൽ ആയിരുന്നു ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പശു തൊഴുത്തിൽ താടിയ്ക്ക് കൈ കൊടുത്ത് ഇരിക്കുന്ന സൈജു കുറുപ്പും കൂടെ ധർമ്മജൻ ബോൾഗാട്ടിനും പോസ്റ്ററിൽ കാണുന്നു.

ആരെയും വിമർശിക്കാൻ ഉള്ളതല്ല ഈ സിനിമ, ‘പൊറോട്ട് നടകത്തെ കുറിച്ച് സംവിധായകൻ നൗഷാദ് സാഫ്‌റോൺ

‘പൊറോട്ട നാടകം എന്ന് പറയുന്നത് ഇന്നും കൊണ്ട് പോകുന്ന കലയെ യാണ് ‘പൊറോട്ട് നാടകം ‘ എന്ന് പറയുന്നത്. ഓരോ സ്ഥലത്തിലെ ജനങ്ങൾക്ക്‌ എന്തെങ്കിലും പ്രയാസങ്ങൾ വരുമ്പോൾ അവർ പ്രതിക്ഷേതിക്കുന്ന പ്ലാറ്റ്ഫോം ആണ്’.

‘സാധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന വർത്തമാനങ്ങളിൽ സംഭവിക്കുന്ന പൊറോട്ട് നാടകം. ഈ സിനിമ ജനങ്ങളെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ആണ് ആരെയും വിമർശിക്കാനും ഒന്നല്ല. ഈ പ്രേമേയം വരുമ്പോൾ പൊളിറ്റിക്സ് വരാം, ഫാമിലി എന്റർടൈൻമെന്റ് വരാം, പാട്ടുകൾ ഉണ്ട്‌ അങ്ങനെ എല്ലാം ചേർന്ന് ഒരു നർമ്മത്തിൽ പറയുന്ന കഥയാണ് ‘പൊറോട്ട് നാടകം’ സംവിധായകൻ നൗഷാദ് സാഫ്‌റോൺ പറയുക ഉണ്ടായി’.

അദ്ദേഹത്തിന്റെ കൈയൊപ്പ് ഉള്ള സിനിമയാണ് ഇത്, പൊറോട്ട് നാടകത്തിൽ അഭിനയിച്ചതിനെ കുറിച്ച് സൈജു കുറുപ്പ്.

‘പൊറോട്ട് നാടകം’ത്തിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇത് ഓക്കേ ഹാസ്യമായിട്ട് അവതരിപ്പിക്കുന്നത് ആണ്. സിനിമയിൽ സീരിയസ് കാര്യങ്ങൾ നർമ്മത്തിൽ പൊതിഞ്ഞാണ് അവതരിപ്പിക്കുന്നത്. സുനീഷ് കഥ എന്നോട് പറഞ്ഞത് ന്യൂസ് പേപ്പറിൽ വായിച്ച ഒരു സംഭവം അതിന് ഇൻസ്പെർ ആയിട്ടാണ് കഥ ഉണ്ടാക്കിട്ടുള്ളത്. ഈ സിനിമയുടെ കഥ കേട്ടപ്പോൾ വളരെ ഇന്റർറെസ്റ്റിംഗ് ആയിട്ട് ഫീൽ ചെയ്തു.

രണ്ടാമത്തേത് ഡയറക്ടർ സിദ്ധിഖ് എന്ന ഡയറക്ടർ, അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ട്രൈ ചെയ്തിട്ടുണ്ട് പക്ഷെ നടന്നട്ടില്ല. അദ്ദേഹത്തിന്റെ കൈയൊപ്പ് ഉള്ള സിനിമയാണ് ‘പൊറോട്ട് നാടകം’,അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന സിനിമ അങ്ങനെയാണ് അദ്ദേഹത്തിനെ പ്രേസേന്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റി എന്നുള്ള സന്തോഷമാണ് ഉള്ളത്’.

‘മൂന്നുമാസം അഭിനയിച്ചാലും ഒരു മാസം അഭിനയിച്ചാലും ഒരേ രീതിയിൽ ആ കഥാപാത്രത്തിന് എല്ലാം ഇൻവെസ്റ്റ്മെന്റ് ആണ് ഉള്ളത്. ഒരു ഷൂട്ട്‌ കഴിഞ്ഞാൽ ക്യാമറ ചേഞ്ച്‌ ചെയ്യുമ്പോൾ നമ്മുക്ക് റസ്റ്റ്‌ ഇല്ല ഡയറക്ടർ അടുത്ത സീനിനെ കുറിച്ച് പറഞ്ഞ് തരും. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ. ഞാൻ നാച്ചുറൽ ആക്ടർ ഒന്നും അല്ല. എക്സ്പീരിയൻസ് കൊണ്ട് പഠിച്ച ആൾ ആണ്. ഹോം വർക്ക്‌ ചെയ്യാറില്ല ഷോർട്ട് ടു ഷോർട്ട് പ്രീപേർ ചെയ്യണം’ എന്ന് ‘പൊറോട്ട് നാടകം’ത്തിലെ കഥാപാത്രത്തെ കുറിച്ച് സൈജു കുറുപ്പ് കൂട്ടിചേർത്തു.

സിദ്ദിഖ് സാർ ആണ് ഈ സിനിമയ്ക്ക് പേര് നൽകിയത്, ഞാൻ ഇട്ടാൽ അത് വിവാദം ആകും ; തിരകഥക്യത്ത് സുനീഷ് വാരനാട്.

‘മാധ്യമപ്രവർത്തകർ കൂടുതൽ ആയി ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘പൊറോട്ട് നാടകം’. ഈ സിനിമയ്ക്ക് മറ്റൊരു പേരായിരുന്നു, എന്നാൽ സിദ്ദിഖ് സാറാണ് ‘പൊറോട്ട് നാടകം’ എന്ന് പേര് നൽകിയത്. ഞാൻ കുറച്ച് വിവാദം ആകാമെന്ന് സാധ്യതയുള്ള പേരായിരുന്നു ഇട്ടത്. ഇതിനു മുന്നേ ‘ഈശോ’ വിവാദമായത് കൊണ്ട് ഇത് തന്നെയാണോ നിന്റെ സ്ഥിരം പരിപാടി എന്ന് സാറ് പറഞ്ഞിട്ടുണ്ട്’.

‘ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ഒരു ആശയം പറഞ്ഞു പറഞ്ഞു വെളുപ്പാക്കാലത്ത് വരെ പറഞ്ഞു പോകുന്ന വടക്കൻ കേരളത്തിലെ ഒരു കാലരൂപമാണ് ‘പൊറോട്ട് നാടകം’. അത് പോലെയാണ് ഈ സിനിമ, സിനിമയിൽ കഥാപാത്രങ്ങൾ വന്ന് പോയി വന്ന് പോയി ഒരാളുടെ കഥ 21 ദിവസം നടക്കുന്ന സംഭവങ്ങൾ ആണ്’.

‘മനുഷ്യനും മൃഗവും ചേർന്ന് അല്ലെങ്കിൽ ജീവിതത്തിൽ രാഷ്ട്രീയം എങ്ങനെയാണ് ഒരു മനുഷ്യന്റെ കുടുംബം ജീവിതത്തെ സ്വാധീന്നിക്കുക എന്നതാണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്’ എന്ന് സുനീഷ് വാരനാട് പറയുകയുണ്ടായി.

എന്നാണ് ചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്

ചെറിയ ഒരു സിനിമ ആണെങ്കിലും നൗഷാദ് സാഫ്‌റോണിന്റെ ആദ്യ ചിത്രം ആയ പൊറാട്ട് നാടകം ഈ ആഗസ്റ്റ് 9-ന് ആണ് റിലീസിനായി ഒരുങ്ങുന്നത്. നൗഷാദ് സാഫ്‌റോണിന്റെ ആദ്യം സിനിമ കൂടി ആയതിനാൽ ഗുരുവായ സിദ്ധിഖിന്റെ ഒന്നാം ചർമ വാർഷിക അനുസ്മരണ ദിനത്തിൽ ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

Share Now

Leave a Comment