മലയാളത്തിൽ നിന്നും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന അടുത്ത പാൻ ഇന്ത്യൻ സെൻസേഷൻ ആകാൻ പോകുന്ന ഐറ്റമാണ് അജയൻ രണ്ടാം മോഷണം. ആക്ഷനും അഡ്വഞ്ചറും ഫാന്റസി പീരിയഡും ചേർന്ന് 3 ഡി ആയിട്ടാണ് ചിത്രമായി ഒരുക്കുന്നത്. ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥ പറഞ്ഞു കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്. 1900, 1950, 1990 എന്നി മൂന്ന് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ചിത്രം കൂടി ആണിത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ഏറെ പ്രതിക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്അത് പോലെ തന്നെ ഏറെ ആകാംഷയോടെ ആണ് പ്രേക്ഷകർ റിലീസിനായി കാത്തിരിക്കുന്നത്.
ഞെട്ടിക്കാൻ ഒരുങ്ങി സംവിധായകൻ
നവാഗതനായ ജിതിൻ ലാൽ ആണ് ‘അജയൻ്റെ രണ്ടാം മോക്ഷണം’ സംവിധാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ടോവിനോ ആരാധകർ കാത്തിരിക്കുന്നത്. ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോക്ഷണം.
അഭിനയതക്കൾ ആരെല്ലാം
ആദ്യമായി ആണ് ട്രിപ്പിൾ റോളിൽ നായകനായി ടൊവിനോ തോമസ് എത്തുന്നത്. അതേസമയം തെന്നിന്ത്യൻ താരസുന്ദരി കൃതി ഷെട്ടിയാണ് നായിക. കൃതി ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോക്ഷണം. കൂടാതെ ബേസിൽ ജോസഫ്, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ജഗദീഷ്, രോഹിണി, ഹരീഷ് ഉത്തമൻ, അജു വർഗീസ്, സുധീഷ്, പ്രമോദ് ഷെട്ടി, നിഷ്താർ സെയ്ത് എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ.
അണിയറ പ്രവർത്തകർ
സുജിത്ത് നമ്പ്യാരുടെ രചനയിൽ മാജിക് ഫ്രെയിമിൻറെയും യുജിഎം പ്രൊഡക്ഷൻറെയും ബാനറിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിബു നിന്നാൻ തോമസ് ചിത്രത്തിന് സംഗീതവും ബിജിഎമ്മും ഒരുക്കുന്നത്.
ഫോട്ടോഗ്രാഫി ഡയറക്ടർ: ജോമോൻ ടി ജോൺ ഐഎസ്സി, എഡിറ്റർ: ഷമീർ മുഹമ്മദ്, സഹനിർമ്മാതാക്കൾ: ജിജോ കാവനൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ, അധിക, തിരക്കഥ: ദീപു പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി, പ്രോജക്ട് ഡിസൈനർ: ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽദാസ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോനെക്സ് സേവ്യർ, സ്റ്റണ്ട്സ്: വിക്രം മോർ, ഫിയോണിക്സ് പ്രഭു കളരി.
നൃത്തസംവിധാനം: പി.വി. ശിവകുമാർ ഗുരുക്കൾ, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ക്യാമറാമാൻ: സുദേവ്, സൗണ്ട് ഡിസൈൻ: സച്ചിൻ & ഹരിഹരൻ (സിൻക് സിനിമ), ഓഡിയോഗ്രാഫി: എം.ആർ. രാജകൃഷ്ണൻ, കൊറിയോഗ്രഫി: ലളിത ഷോബി, സ്റ്റിൽസ്: ബിജിത്ത് ധർമ്മദം, കാസ്റ്റിംഗ് ഡയറക്ടർ: ഷനീം സായിദ്, ഡിഐ സ്റ്റുഡിയോ: ടിൻ്റ്, സ്റ്റീരിയോസ്കോപ്പിക് 3D പരിവർത്തനം: റേസ് 3D, സ്റ്റീരിയോഗ്രാഫർ: രാജ് എം സെയ്ദ്, വരികൾ: മനു മഞ്ജിത്ത്, കൺസെപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി.
നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം
2020 ജനുവരി ഒന്നിനാണ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത് ഇറക്കിയത്. 2022 ഒക്ടോബർ 11 ന് ചിത്രത്തിന്റെ പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. കാരായികൂടി, ചീമേനി എന്നി വിടങ്ങളിലെ 118 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം 2023 മാർച്ച് 11 ആണ് ചിത്രീകരണം പൂർത്തികരിച്ചത്, 2020ൽ ആരംഭിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ എല്ലാം പൂർത്തി ആക്കി പ്രേക്ഷകരുടെ ആകാംഷക് അവസാനം കുറിച്ച കൊണ്ട്, ഏറെ കൊറേ നാല് വർഷത്തെ കാത്തിരിപ്പിന്നാണ് വിരാമം കുറിക്കാൻ പോകുന്നത്.
പാൻ ഇന്ത്യൻ ചിത്രത്തിന്റെ വിതരണക്കാർ ആരെല്ലാം ആണ്
ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ തന്നെ സോഷ്യൽ മിഡിയയിൽ വൈറൽ ആയിരുന്നു, ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുക ആണ്. പാൻ ഇന്ത്യൻ ആയി റിലീസ് ചെയ്യുന്നതിനാൽ മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ, തമിഴിൽ ആര്യ ലോകേഷ് കനകരാജ്, തെലുങ്കിൽ നാനി, കന്നഡയിൽ റിക്ഷിട്ട് ഷെട്ടി, ഹിന്ദിയിൽ ഹൃതിക് റോഷൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ ആണ് ടീസർ റിലീസ് ചെയ്തത്.
വൻ ഹൈപ്പിൾ പുറത്ത് ഇറക്കിയ ടീസർ യൂട്യൂബിൽ തന്നെ ഒരു മില്യൺ പേരാണ് കണ്ടത്,
“ഇത് അജയന്റെ രണ്ടാം മോക്ഷണം സിനിമയിലെ ആദ്യത്തെ ടീസർ ആണ്. ഇത് ഞങ്ങളും പ്രിയപെട്ട കഥാപാത്രമായ മണിയൻ, മണിയന്റെ ടീസർ ആണ്. ഏറ്റവും വെല്ലുവിളിയായ കഥാപാത്രം മണിയൻ ആണ്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ആണ് ടോവിനോ ആ കഥാപാത്രം ചെയ്തിരിക്കുന്നത്. അതിന് വേണ്ടി ഒരുപാട് കഷ്ട്ടപ്പാട് ഈ സിനിമയ്ക്ക് ടോവിനോ എടുത്തിട്ടുണ്ട്” എന്ന് സംവിധാകയൻ ജിതിൻ ലാൽ ടീസർ ലോഞ്ചിൽ പറയുക ഉണ്ടായി.
‘അജയന്റെ രണ്ടാം മോക്ഷണം’ ത്രീഡിലേക്ക് എത്താനുള്ള സാഹചര്യം വെളിപ്പെടുത്തി സംവിധായകൻ ജിതിൻ ലാൽ
എട്ട് വർഷം ആയി ഞാനും സുജിത്തേട്ടനും ഒരു ജേർണിയിലാണ്, ‘അജയന്റെ രണ്ടാം മോക്ഷണം’ എട്ട് വർഷത്തിന് മുന്നേ ഇത് പ്ലാൻ ചെയ്യുമ്പോൾ ഒരു ചെറിയ സിനിമ ആയിട്ടാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഓരോ ഡെസ്റ്റിനി ഉള്ള പോലെ അവസാനം ഒരു വലിയ ബഡ്ജറ്റഡ് ആയിട്ടുള്ള ഒരു ത്രീഡി ഫിലിമിലേക്ക് വന്നു ചേർന്നതാണ്’.
‘ഇത് സ്റ്റാർട്ടിങ് തൊട്ട് ഇതിന്റെ ടെക്നീഷ്യൻസ് ആയിട്ടുള്ള ജോമോൻ ചേട്ടനും ഷമീറേട്ടനും ഒക്കെയാണ് കഥ നറേറ്റ് ചെയ്യുന്ന സമയത്ത് അവരാണ് ആദ്യമേ ഈ സിനിമ ത്രീഡിയിൽ വന്നാൽ നല്ലതായിരിക്കും എന്ന് പറയുന്നത്, അങ്ങനെ ത്രീഡിനെ കുറിച്ച് ഞാൻ പഠിച്ചു തുടങ്ങിയത്.
അത് കഴിഞ്ഞതിനുശേഷം അതൊരു ആക്സിഡന്റലി സംഭവിച്ചതാണെങ്കിലും നമ്മൾ ഷൂട്ട് ചെയ്യുന്ന സമയത്ത് മുന്നേ അത് പ്ലാൻഡ് ആയി കിട്ടി നമ്മൾ ഒരു ടീമുമായിട്ട് സംസാരിച്ചു അത് എനിക്ക് തോന്നുന്നു ഞാൻ ‘വിക്രാന്ത് റാണ’ എന്ന് പറയുന്ന സിനിമ കാണുന്ന സമയത്ത് അത് ചെയ്തത് ആരാണെന്ന് ചിന്തിച്ചായിരുന്നു, സാധാരണ ഇവിടെ ഇറങ്ങുന്ന മാർവൽ ഫിലിംസും അല്ലെങ്കിൽ കൺവെർട്ട് ചെയ്ത് ഇറങ്ങുന്ന സിനിമകളിൽ നിന്നും ഒക്കെ എനിക്ക് ക്വാളിറ്റി കുറച്ചുകൂടെ ബെറ്റർ ആയിട്ട് ഈ ‘വിക്രാന്ത് റാണ’യിൽ തോന്നിയായിരുന്നു. അങ്ങനെ ഞാൻ അവരെ കോൺടാക്ട് ചെയ്യുകയും അവരുമായിട്ട് അസോസിയേറ്റ് ചെയ്യുകയും ചെയ്തു, പിന്നെ അവരുടെ ഗൈഡ്ലൈൻസ് വെച്ച് ആണ് നമ്മൾ ഷൂട്ടും ഷോട്ട്സ് ഒക്കെ പ്ലാൻ ചെയ്തതും അങ്ങനെയാണ്’ ‘സംവിധായകൻ ജിതിൻ ലാൽ സംസാരിച്ചിരുന്നു’.
മൂന്ന് കഥാപാത്രം ചെയ്യാൻ മൾട്ടി സ്റ്റാറുകളെയായിരുന്നു പ്ലാൻ ചെയ്ത്, പിന്നീട് ഞാൻ ചെയ്യാം എന്ന് ഒരു തീരുമാനത്തിൽ എത്തി; ടോവിനോ തോമസ്
മൂന്ന് വ്യത്യസ്ത ഇമോഷൻസ് ഉള്ള മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ‘അജയന്റെ രണ്ടാം മോക്ഷണം’. 10 വർഷത്തെ സിനിമ കരിയറിലെ ടോവിനോ തോമസിന്റെ 50 ആമത്തെ സിനിമ കൂടിയാണ് ‘അജയന്റെ രണ്ടാം മോക്ഷണം’ എന്ന് അടയാളപെടുത്താം. റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം ഇപ്പോൾ പ്രൊമോഷൻ പരിപാടിയുടെ തിരക്കിലാണ് ടോവിനോ തോമസ്. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങൾ അവതരിപ്പിച്ചതിനെ കുറിച്ച് ടോവിനോ തോമസ് സംസാരിക്കുക ഉയുണ്ടായി.
‘ഈ സിനിമയിലെ മൂന്ന് കഥാപാത്രങ്ങളുടെ കാര്യവും കഥയും കേട്ട് ഞാൻ ജിതിനോടും സുജിത്തേട്ടനോടും ഞാൻ പറഞ്ഞത് നമുക്ക് വേറെ രണ്ട് ആർട്ടിസ്റ്റുകളെയും കൂടെ വെച്ച് ഒരു ക്യാരക്ടർ ഞാനും ചെയ്ത് നമുക്ക് ഇത് ഒരു മൾട്ടി സ്റ്റാറർ ആക്കി പ്ലാൻ ചെയ്യാം എന്നാലേ ഈ സിനിമ നടക്കുകയുള്ളൂ എന്നാണ് ഞാൻ ആദ്യം പറഞ്ഞത. അപ്പോൾ സുജിത്തേട്ടനും ജിതിനും എന്നെ ഇരുത്തി എന്റെ അടുത്ത് മുഴുവൻ വിശദീകരിച്ചു തന്നു.
എന്തുകൊണ്ട് ഞാൻ തന്നെ ഈ ക്യാരക്ടർ ചെയ്യണം എന്നുള്ളത് വിശദീകരിച്ചു തന്നപ്പോൾ എനിക്കും അത് മനസ്സിലായി. അപ്പോൾ ആണ് അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയത് കാരണം ഞാൻ പറഞ്ഞു ഞാൻ ചെയ്യാം പക്ഷെ എനിക്ക് കുറെ സമയം വേണം പ്രിപ്പയർ ചെയ്യാനായിട്ട്, പിന്നെ ആ സമയത്ത് ഞാൻ അത് കേട്ടപ്പോൾ, ഓക്കേ എന്നാൽ ചെയ്തേക്കാം എന്ന് വിചാരിക്കുന്ന അത്രയും വളർന്നിട്ടുള്ള ഒരു നടനോ. അങ്ങനത്തെ ഒരു കോൺഫിഡൻസ് ഉള്ള ഒരു നടനോ, ട്രെയിൻഡ് ആയിട്ടുള്ള ഒരു ആക്ടറോ ഒന്നുമല്ലായിരുന്നു’.
എനിക്ക് കഴിയുമെങ്കിൽ മൂന്ന് കാലഘട്ടങ്ങളും സെപ്പറേറ്റ് ആയിട്ട് ഷൂട്ട് ചെയ്യാം, ഒരു കഥാപാത്രം അഭിനയിച്ചു തീർന്ന് അടുത്ത കഥാപാത്രത്തിലേക്ക് വന്ന് അത് തീർത്ത് മൂന്നാമത്തേതിലേക്ക് പോവുകയാണെങ്കിൽ എനിക്ക് കുറച്ചുകൂടി എളുപ്പമായിരിക്കും എന്ന് ഞാൻ അവരോട് പറഞ്ഞു. അത് അവർ സമ്മതിച്ചു കാരണം അവർക്കും ആ ഗ്രാമത്തിന്റെ മൂന്ന് ഡിഫറെൻറ് കാലഘട്ടങ്ങൾ കാണിക്കണമായിരുന്നു.
അവർ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞു കാരണം മൂന്ന് കാലഘട്ടങ്ങൾ ഒരുക്കേണ്ടത് ഉണ്ടായിരുന്ന കാരണം കൊണ്ട് അവർ അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു, പക്ഷെ എന്നിട്ടും എനിക്ക് ധൈര്യം വന്നില്ല. ഞാൻ ഒരു ആക്ടിങ് ട്രെയിനറിനെ ഒക്കെ വെച്ച് ഈ കഥാപാത്രത്തിനെ കൂടുതൽ മനസ്സിലാക്കി. ഞങ്ങൾ ഒരു അഞ്ചാറു ദിവസം ഒരു ആക്ടിങ് വർക്ക് ഷോപ്പിൽ ഒക്കെ ഇരുന്ന് ഞങ്ങൾ സ്ക്രിപ്റ്റ് പലതവണ വായിച്ച് കഥാപാത്രത്തിൻ്റെ നോട്ട്സ് ഒക്കെ എഴുതി ഞാൻ പഠിച്ച് നല്ല മിടുക്കനായിട്ട് ഫസ്റ്റ് ഡേ ഞങ്ങൾ ഷൂട്ടിങ് തുടങ്ങുന്ന സമയം ഒക്കെ ആയപ്പോഴത്തേക്കും ആണ് എനിക്ക് അങ്ങനെ ഒരു പൂർണമായിട്ടുള്ള കോൺഫിഡൻസ് എന്നിൽ തന്നെ വന്നത്.
തരക്കേടില്ലാതെ അത് ചെയ്യാൻ പറ്റിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്, അങ്ങനെ ഗംഭീരമായിട്ട് ചെയ്യാൻ പറ്റി എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല അങ്ങനെ ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ എന്റെ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിച്ചിട്ടുണ്ട്’ ടോവിനോ തോമസ് പറഞ്ഞു.
ചിത്രം പ്രക്ഷകര്ക് മുന്നിൽ എത്തുന്നത്
ഇന്ന് ഇതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അജയന്റെ രണ്ടാം മോക്ഷണം തിയറ്ററിൽ റിലീസിനായി ഒരുങ്ങുന്ന വാർത്തയാണ് ചർച്ചയാവുന്നത്. ലോകമെമ്പാടും അഞ്ച് ഭാഷയിൽ എത്തുന്ന അജയന്റെ രണ്ടാം മോക്ഷണം 2024 സെപ്റ്റംബറിലെ ഓണത്തിന് എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് വരെ റിലീസ് തിയതി പുറത്തു വിട്ടട്ടില്ല.
ഈ ഓണം അജയൻ തൂക്കി, പ്രേക്ഷകരുടെ അഭിപ്രായം
മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ സിനിമയായ ‘അജയന്റെ രണ്ടാം മോക്ഷണം’ ഇന്ന് മുതൽ തിയറ്ററിൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. ടോവിനോ തോമസിന്റെ ഇത് വരെ കാണാത്ത ഒരു മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച്ച വച്ചിരിക്കുന്നത് എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപെടുന്നത്. ഇന്ന് രാവിലെ 6:30ക് കൊച്ചി തിയറ്ററിൽ പ്രൈവറ്റ് പ്രീമിയർ ഷോ നടത്തിയിരുന്നു. അതിൽ നിന്നും സിനിമയ്ക്ക് പോസിറ്റീവ് അഭിപ്രായങ്ങൾ ആണ് ചിത്രം നേടിയത്. ലവ്, ആക്ഷൻ, ഫാന്റസി ത്രില്ലർ തുടങ്ങിയ എല്ലാം ഉൾപ്പെടുത്താൻ പറ്റുന്ന ചിത്രം പ്രേക്ഷകർ ഇരുകയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ ഓണം അജയൻ മോഷ്ടിച്ചു എന്ന് തന്നെ പറയാം.
ഒരു മുത്തശി കഥ കാണുന്നത് പോലെ കാണാൻ പറ്റുന്ന ഫാമിലി എന്റർടൈൻമെന്റ് 3ഡി ചിത്രമാണ് ‘അജയന്റ് രണ്ടാം മോക്ഷണം’. ഒരു അന്തർദേശീയ നിലവാരം പുലർത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിംഗ് എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. ഉറപ്പായിട്ടും തിയേറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു സിനിമ കൂടിയാണ് ‘അജയന്റെ രണ്ടാം മോക്ഷണം’. മലയാള സിനിമയിൽ ഇങ്ങനെ ഒരു സിനിമ ആദ്യമായിട്ടാണ് വരുന്നത് എന്നാണ് ഒട്ടും മിക്ക പ്രേക്ഷകർ പറയുന്നത്. അഞ്ച് ഭാഷയിൽ റിലീസ് ചെയ്ത ‘അജയന്റെ രണ്ടാം മോക്ഷണം’ സിനിമ തുടങ്ങുന്നത് പ്രപഞ്ച സൃഷ്ടാവിന്റെ ശബ്ദത്തിൽ നിന്നാണ്. മലയാളത്തിൽ മോഹൻലാലും, അതേപോലെ തമിഴിൽ വിക്രവും, കന്നഡയിൽ ശിവരാജ്കുമാറും ആണ് സിനിമയുടെ തുടക്കവും അവസാനവും പ്രപഞ്ച സൃഷ്ടാവിന്റെ ശബ്ദം നൽകിയിരിക്കുന്നത്.