സ്ക്രിപ്റ്റിൽ പൂർണ്ണ തൃപ്താനാണ് ; മമ്മൂട്ടി

കാലം മാറുന്നതിന് അനുസരിച്ച്, പുതുമുഖ സംവിധായാകരോടൊപ്പം പരീക്ഷണങ്ങൾ നടത്താൻ താല്പര്യമുള്ള നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ബസൂക്ക ചിത്രം, ഡീനോ ഡെന്നിസ് ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ്. മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന ഗെയിം ത്രില്ലർ എന്ന പ്രത്യേകത കൊണ്ട് ആകാംഷയോടെയാണ് മമ്മൂക്കയുടെ ഫാൻസ്‌ മാത്രമല്ല ഓരോ സിനിമാ പ്രേമിയും ചിത്രത്തിനായി കാത്തിരിക്കുന്നത്.

സ്ക്രിപ്റ്റിൽ പൂർണ്ണ തൃപ്താനാണ് എന്നും പുതിയ കാലഘട്ടത്തിലെ സിനിമ പ്രേമികൾക്ക് ഇണങ്ങി ചേരുന്ന കഥയാണ് ബസൂക്ക എന്ന് മമ്മൂട്ടി ബസൂക്കയെ കുറിച്ച് ഒരു ആഭിമുഖത്തിൽ സംസാരിച്ചിരുന്നു.

അഭിനയതക്കൾ

മമ്മൂക്കയെ കൂടാതെ തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്, ഒരു നെഗറ്റീവ് ഷെയ്‌ഡിലുള്ള ഒരു കഥാപാത്രമായിട്ടാണ് ഗൗതം മേനോൻ എത്താൻ പോകുന്നത് എന്ന് റിപ്പോർട്ടുണ്ട്, എങ്കിൽ പോലും ചിത്രം പുറത്തു ഇറങ്ങിയാൽ ആണ് പൂർണമായാ വിവരങ്ങൾ ലഭിക്കുക ഒള്ളു. ഷൈൻ ടോം ചാക്കോ, ഐശ്വര്യ മേനോൻ, തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരങ്ങുന്നത്.

അണിയറ പ്രവർത്തകർ

വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ, ഡോൽവിൻ കുര്യാക്കോസ്, ജിനു വി അബ്രഹം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ റോഷാക്കിന് ഛായഗ്രഹണം നിർവഹിച്ച നിമിഷ് രവിയാണ് ബസൂക്കയുടെ ഛായഗ്രഹണം ഒരുക്കിയിരിക്കുന്നത്. അതേസമയം റോഷക്കിലെ മ്യൂസിക് ഡയറക്ടറായ മിഥുൻ മുകുന്ദൻ തന്നെയാണ് ഈ ഒരു ചിത്രത്തിലും മ്യൂസിക് കൈകാര്യം ചെയ്യുന്നത്.

ചിത്രീകരണത്തിന്റെ ആരംഭം

2023 മെയ്‌ 12 കൊച്ചിയിൽ നടത്തിയ പൂജയിൽ കലൂർ ഡെന്നിസ് ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്, പൂജയ്ക്ക് പിന്നാലെ ഏകദേശം 90 ദിവസത്തേക്കാണ് ബസൂക്കയുടെ ഷൂട്ടിംഗ് എറണാകുളം, ബാംഗ്ലൂർ, പാലക്കാട്‌ തുടങ്ങിയ ഇടങ്ങളിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നിരുന്നത്.

8 ഏപ്രിൽ 2023 ആയിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്ത് ഇറങ്ങിയത്, മെഗാസ്റ്റാർ മമ്മൂക്കയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രത്തിൻ്റെ പോസ്റ്റർ അനാച്ഛാദനം ചെയ്ത് ‘മമ്മൂട്ടി സാർ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ വളരെ ആവേശത്തിലാണ് എന്നും. എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായ ഗൗതംവാസുദേവമേനോൻ സാറെ സംവിധാനം ചെയ്യുന്നതിൽ വളരെ ത്രില്ലിലാണ്’ എന്ന് ഡീനോ ഡെനിസ് കുറിച്ചിരുന്നു.

Share Now

Leave a Comment