പദ്മിനി റിലീസ് തിയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡ സംവിധാനത്തിൽ കുഞ്ഞിരാമായണം തിരക്കഥ എഴുതിയ ദീപു പ്രദീപിന്റെ തിരക്കഥയിൽ ഒരുക്കിയ പദ്മിനി റിലീസ് തിയതി പ്രഖ്യാപിച്ചു, ജൂലൈ 21 അല്ലെങ്കിൽ 22 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ജൂലൈ 7 ന് റിലീസിന് ഒരുങ്ങിയ പദ്മിനി കേരളത്തിൽ കഴിഞ്ഞ ദിവസങ്ങൾ പ്രതികൂല കാലാവസ്ഥയായതിൽ കാരണമാണ് റിലീസ് തിയതി മാറ്റി വച്ചത്. ചിത്രത്തിൽ മൂന്ന് നായികമരാണ് എത്തുന്നത്, അപർണ ബലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് കൂടാതെ മാളവിക മേനോൻ, അൽത്താഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മനമാധൻ, സീമ ജി നായർ, ഗോകുലം, ജെയിംസ് എലിയ എന്നിവരാണ് മറ്റ്‌ കഥാപാത്രങ്ങൾ.

ലിറ്റിൽ ബിഗ് ഫിലംസ് ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ കൃഷ്ണ, അഭിലാഷ് ജോർജ് എന്നിവർ ചേർന്നാണ് പദ്മിനി നിർമ്മിച്ചിരിക്കുന്നത്, ഇതിനോടകം തന്നെ ചിത്രത്തിലെ ട്രൈലെറും, ഗാനം ജനശ്രദ്ധ നേടിയിട്ടുണ്ട്.

Share Now