എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയാണ്, ലേഡി സൂപ്പർ സാറ്ററിന് പിറന്നാൾ ആശംസ നൽകി വിഘ്‌നേഷ് ശിവൻ

Vignesh Shiven Wishes Nayanthara

തെന്നിന്ത്യയിലും ഇപ്പോൾ ബോളിവുഡിലും താരമായ ലേഡി സൂപ്പർ സ്റ്റാർ നയൻസിന് ഇന്ന് 39 വയസ്സ് തികഞ്ഞിരിക്കുകയാണ്. സംവിധായകൻ വിഘ്‌നേഷ് ശിവൻ അദ്ദേഹത്തിന്റെ പ്രിയതമയ്ക്ക് മനോഹരമായ പിറന്നാൾ ആശംസയാണ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.

Vignesh Shiven Wishes Nayanthara

‘ ലവ് യു മൈ ഉയിർ & ഉലഗം നയൻ‌താര ജന്മദിനാശംസകൾ, എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയും നിന്റെ സന്തോഷവുമാണ്’ എന്ന കുറിപ്പോടെ വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ജന്മദിന ആഘോഷങ്ങളുടെ ഒരു കേക്കിന്റെ ദൃശ്യത്തിൽ പങ്കു വച്ചു.

വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൌഡി താൻ’ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിക്കിയും പ്രണയത്തിലാകുന്നത്. പിന്നീട് നീണ്ട 7 വർഷങ്ങൾക്ക് ശേഷം 2022-ൽ ചെന്നൈയിൽ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇരുവരും വിവാഹിതരായി.

2022 ഒക്ടോബറിലാണ് വിഘ്‌നേഷ് ശിവനും നയൻ‌താരയ്ക്കും ഇരട്ടകുട്ടികൾ ജനിക്കുന്നത്. ഉയിർ ഉലഗ് എന്നി പേരിൽ അറിയപ്പെടുന്ന ഇവരുടെ യഥാർത്ഥ പേര് ഉയിർ രുദ്രോനീൽ.എൻ. ശിവൻ , ഉലഗ് ദൈവിക്. എൻ. ശിവൻ എന്നാണ്. ഈ അടുത്തിടെയാണ് മലേഷ്യയിൽ വച്ച് ഉയിരിന്റെയും ഉലഗത്തിന്റെയും ഒന്നാം പിറന്നാൾ ആഘോഷമാക്കിയത്.

സിനിമ മേഖലയ്ക്ക് പുറമെ നയൻ‌താര ബിസിനസ്സ് രംഗത്തും താരം നിറ സജീവമാണ്. ‘9സ്കിൻ’ എന്ന ബ്രാൻഡും അതുപോലെതന്നെ ലിപ് ബ്ലാം കമ്പനിയും നിലവിലുണ്ട്. കൂടാതെ ഡോ.ഗോമതിയുമായി ചേർന്ന് നയൻ‌താര സ്ത്രീകളുടെ ആരോഗ്യത്തിനും ശാക്തീകരണത്തിനും വേണ്ടി, ‘ഫെമി9’ എന്ന പേരിൽ സാനിറ്ററി നാപ്കിൻ സംരംഭം ഈ അടുത്തിടെയാണ് തുടങ്ങിയത്.

നയൻ‌താരയുടെ 75-ാമത്തെ ചിത്രം കൂടിയായ ‘അന്നപൂരണി’യാണ് ഇനി വരാനിരിക്കുന്ന ചിത്രം. നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോ, ട്രൈഡന്റ് ആർട്സ്, നാദ് എസ്.എസ് ചേർന്നാണ് ‘അന്നപൂരണി’ നിർമ്മിക്കുന്നത്.

നയൻ‌താരയെ കൂടാതെ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, അച്യുത് കുമാർ, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്കരവർത്തി എന്നിവരാണ് അഭിനയിക്കുന്നത്.

Other Related News

എങ്ങനെയോ ഞാനായിട്ട് പറയണം എന്ന് ഇരിക്കുപ്പോൾ ആണ് അവൾ ചെന്ന് പറഞ്ഞത്, കാളിദാസ് ജയറാം

Kalidas Jayaram Got Engaged Latest News

മലയാളികളുടെ എന്നും പ്രിയ താരങ്ങളാണ് ജയറാമും പാർവതിയും. നിരവധി നല്ല മലയാള സിനിമയിലൂടെ ജനമനസ്സിൽ കയറി പറ്റിയ താരങ്ങൾ കൂടിയാണ് ഇരുവരും. ഇരുവരുടെ വിവാഹശേഷം പാർവതി സിനിമ മേഖലയിൽ നിന്ന് പിന്മാറി. അച്ഛന്മ്മാരെ പോലെ തന്നെ അതെ പാത പിന്തുടരുന്നത് മക്കളിൽ കാളിദാസ് ജയറാമാണ്. തമിഴിലും മലയാളത്തിലും കാളിദാസ് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Kalidas Jayaram Got Engaged Latest News

ഈ അടുത്തിടെയാണ് ചെന്നൈയിൽ വച്ച് നടൻ കാളിദാസ് ജയറാമിന്റെ വിവാഹനിഛയം കഴിഞ്ഞത്. വിവാഹ നിഛയത്തിന്റെ വീഡിയോസും ചിത്രങ്ങലും എല്ലാം സോഷ്യൽ മിഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഡലും നടിയുമായ തരിണി കിലംഗരയരാണ് കാളിദാസിന്റെ വധു. കാളിദാസ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി തരിണിയുമായി പ്രണയത്തിൽ ആണെന്നുള്ള വിവരം പങ്കു വച്ചത്.

ഇപ്പോൾ ഇതാ കാളിദാസിന്റെ തമിഴിലും മലയാളത്തിലും വരാനിരിക്കുന്ന ‘രാജിനി’ ചിത്രത്തിന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, തരിണിയുടെ കാര്യം വീട്ടിൽ അറിയിച്ചത് അനിയത്തി മാളവിക ആയിരുന്നു എന്ന് സംസാരിക്കുകയാണ് കാളിദാസ് ജയറാം. അവൾ വീട്ടിൽ പറഞ്ഞത് കൊണ്ട് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്ന് കാളിദാസ് പറഞ്ഞു.

” എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ തരിണിയെ പരിചയപ്പെടുത്തത്. കണ്ടപ്പോൾ തന്നെ സിനിമയിൽ കാണുന്നത് പോലെ ഐ ലാവ് യു ചെന്ന് ഒന്നും പറഞ്ഞെതേയില്ല. അത് എങ്ങനെയോ മനസ്സിൽ ആക്കി എന്നുള്ളതാണ് സത്യം.”

” തരിണിയുമായിട്ടുള്ള പ്രണയം അനിയത്തി മാളവികയാണ് ആദ്യം കണ്ടെത്തിയത്, എന്റെ കാറിലെ ബ്ലൂട്ടൂത്ത് തരിണിയുടെ കോളുമായി കണക്റ്റ് ആയിരുന്നു. ആ പേര് വച്ച് എന്റെ അനിയത്തി കണ്ടെത്തി, അപ്പോഴേക്കും അമ്മയോടും അച്ഛനോടും ചെന്ന് പറഞ്ഞു. എങ്ങനെയോ ഞാൻ ആയിട്ട് പറയണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവൾ ചെന്ന് പറഞ്ഞത്. പക്ഷെ അത്‌ എനിക്ക് കൂടുതൽ എളുപ്പമായി.”

” തരിണിയുടെ അച്ഛനും അമ്മയും എന്റെ അച്ചന്മ്മാരെ പോലെ ചില്ല് ആണ്. വിവാഹ കാര്യം വീട്ടിൽ ചെന്ന് പറഞ്ഞതൊന്നും കൊഴപ്പമുണ്ടയിൽ അവർക്ക് ഒക്കെ ആയിരുന്നു. കല്യാണം എപ്പോൾ എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടില്ല, തീയതി തീർച്ചയായും അടുത്ത വർഷമായിരിക്കും തീരുമാനിക്കുക”കാളിദാസ് പറഞ്ഞു.

Related News

ദിലീപിന്റെ അടുത്ത പ്രോജക്‌റ്റിൽ വിനീതും, ധ്യാനും കൂടാതെ പ്രണവ് മോഹൻലാലും, ടൈറ്റിൽ പോസ്റ്റർ പുറത്ത്

Bha Bha Ba Dileep Movie Poster Out

ദിലീപിന്റെ അടുത്തതായി വരാനിരിക്കുന്ന പ്രോജക്‌റ്റിന്റെ ടൈറ്റിൽ പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി, ‘ഭ ഭ ബ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

Bha Bha Ba Dileep Movie Poster Out

വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഉടൻ റോളിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ ഒരു കാമിയ റോൾ അവതരിപ്പിക്കാൻ പദ്ധതി ഇടുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഫാഹിം സഫറും, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, വിനീതിന്റെ ദീർഘകാല സുഹൃത്തും അസോസിയേറ്റും ആയിരുന്ന ധനജ്ഞയ് ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഭ ഭ ബ’.

വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തിന്റെ നിർമ്മാണത്തിൽ ദിലീപിനെ നായകൻ ആക്കി അരുൺ ഗോപി ഒരുക്കുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തിൽ തെന്നിന്ത്യൻ താരം തമന്നയാണ് നായിക, താരത്തിന്റെ ആദ്യ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ബാന്ദ്ര. ചിത്രം നവംബർ 10 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്

ലിയോ ചരിത്രം സൃഷ്ട്ടിച്ചത് കോടികൾ, ആദ്യ ദിന കളക്ഷൻ പുറത്ത്

വിജയ് നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ചിത്രം ചരിത്രം സൃഷ്ട്ടിക്കും എന്ന് പറഞ്ഞത് പോലെ ആദ്യ ദിനം കൊണ്ട് തന്നെ മാറ്റി എഴുതിച്ചിരിക്കുകയാണ് ലിയോ, ഈ വർഷത്തിലെ റിലീസ് ചെയ്ത ചിത്രങ്ങളെ മാറി കടന്ന് റെക്കോർഡ് തുകയാണ് ലിയോ നേടിയിരിക്കുന്നത്. ഈ വർഷത്തെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഓപ്പണിങ്ങ് ചിത്രമായി മാറിയിരിക്കുകയാണ് ലിയോ ഇപ്പോൾ.

148.5 കോടി രൂപയാണ് ആദ്യ ദിനം വേൾഡ് വൈഡ് നേടിയതെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് ഈ വിവരം പുറത്തു വിട്ടത്.

റിലീസിന് 2 ദിവസം ബാക്കി നിൽക്കെ കെ. ജി. എഫ്-2വിന്റെ കേരള ഫസ്റ്റ് ഡേ കളക്ഷൻ പ്രീ സെയിൽ 5 കോടിയിലാണ് ലിയോ തുക്കിയത്, കേരളത്തിൽ ആദ്യമായി ഡബിൾ ഡിജിറ്റ് ഫസ്റ്റ് ഡേ കളക്ഷൻ 12 കോടി രൂപ നേടിയ ആദ്യത്തെ നടനാണ് വിജയ്.

ചിത്രത്തിൽ എല്ലാ താരങ്ങളും മികച്ച രീതിയിൽ കഥാപാത്രങ്ങൾ കൊണ്ടുപോകുമ്പോൾ മലയാള സിനിമയിൽ നിന്ന് ചെക്കെറിയ യുവ താരം മാത്യു തോമസ് ദളപതി വിജയുടെ മകനായി എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ വിജയുടെ അനിയത്തിയായി എത്തുമ്പോൾ മികച്ച രീതിയിൽ ഇരുവരെയുടെയും കഥാപാത്രങ്ങൾ പ്രേക്ഷകരിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.

ഗില്ലി ചിത്രത്തിനു ശേഷം തൃഷ വിജയ് ജോഡി വീണ്ടും സ്ക്രീനിൽ കണ്ടതോടെ ആരാധകരിൽ ആഘോഷത്തിന്റെ ആവേശമാണുണ്ടായത്, അനിരുദ്ധിന്റെ സംഗീതം ലിയോ ചിത്രത്തെ വേറെ തലത്തിലേക്ക് മാറ്റാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിച്ച് ലിയോ ശ്രീ ഗോകുലം ഗോപാലനാണ് ലിയോ കേരളത്തിൽ വിതരണം ചെയ്തത്, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ലിയോ എൽ.സി.യു തന്നെ, ഉദയനിധി സ്റ്റാലിൻ സ്ഥിരീകരിച്ചു

Leo lcu confirmed

മാസ്റ്ററിന് ശേഷം വിജയ് തൃഷ എന്നിവരെ പ്രധാന കഥാപാത്രമാക്കി സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ഒക്ടോബർ 19 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ലിയോ ചിത്രം കണ്ട് സംവിധായകനും നടനുമായ ഉദയനിധി സ്റ്റാലിൻ.

leo lcu confirmed

“ദളപതി വിജയ് അണ്ണയുടെ ലിയോ, ലോകേഷ് കനകരാജിന്റെ മികച്ച ഫിലിം മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപറിവ് മാസ്റ്ററിന്റെ ആക്ഷൻ, എല്ലാവിധ ആശംസകൾ ടീം. എൽ. സി. യു ” അവസാനം ഹാഷ് ടാഗിലൂടെ എൽ.സി.യു കണ്ടതോടെ ആരാധകർ ലിയോ എൽ.സി.യു ആണെന്ന ആവേശത്തിലാണ്.

വിജയ് ലോകേഷ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ലിയോ ചിത്രത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി, നാളെ തിയറ്ററിൽ എത്താൻ ഒരുങ്ങുന്ന ലിയോ ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ്‌ ഓഫീസിൽ ഈ വർഷത്തെ വമ്പൻ കളക്ഷൻ റെക്കോർഡായിരിക്കും ലഭിക്കുക. ലിയോ എൽ.സി.യു ആണെന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി നാളെ കാത്തിരിക്കുന്നത് മികച്ച തീറ്റർ എക്സ്പീരിയൻസ് തന്നെയാണ്.

ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ലിയോ ചിത്രത്തിൽ ഗില്ലി ചിത്രത്തിന് ശേഷം തൃഷയും വിജയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

മറ്റു ലിയോ വാർത്തകൾ