ഇനി പദ്മിനി നെറ്റ്ഫ്ലിക്സിൽ, ഒടിടി തിയതി പുറത്ത്

സെന്ന ഹെഗ്ഡ സംവിധാനത്തിൽ കുഞ്ഞിരാമായണം തിരക്കഥ എഴുതിയ ദീപു പ്രദീപിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ പദ്മിനി ഇനി ഒടിടിയിൽ എത്തുന്നു, ഓഗസ്റ്റ് 11 മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രമിങ് ആരംഭിക്കുകയാണ്.

ജൂലൈ 14 ന് തിയറ്ററിൽ റിലീസ് ചെയ്ത പദ്മിനി പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് നേടിയെടുത്തത്, ചിത്രത്തിൽ മൂന്ന് നായികമരാണ് എത്തുന്നത്, അപർണ ബലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് കൂടാതെ മാളവിക മേനോൻ, അൽത്താഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മനമാധൻ, സീമ ജി നായർ, ഗോകുലം, ജെയിംസ് എലിയ എന്നിവരാണ് മറ്റ്‌ കഥാപാത്രങ്ങൾ.

ലിറ്റിൽ ബിഗ് ഫിലംസ് ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ കൃഷ്ണ, അഭിലാഷ് ജോർജ് എന്നിവർ ചേർന്നാണ് പദ്മിനി നിർമ്മിച്ചിരിക്കുന്നത്, ഇതിനോടകം തന്നെ ചിത്രത്തിലെ ട്രൈലെറും, ഗാനം ജനശ്രദ്ധ നേടിയിട്ടുണ്ട്.

Share Now