തല ധോണിയെ സംവിധാനം ചെയ്ത വിഘ്നേഷ് ശിവൻ, ഫാൻബോയ് മൊമെന്റ് നിമിഷം പകർത്തി വിക്കി

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരമായ എം.എസ് ധോണിയോടുള്ള അളവറ്റ സ്നേഹം തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവൻ ഇതിനുമുന്നേ സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിട്ടുണ്ട്, ഇപ്പോൾ ഇതാ ഫാൻബോയ് നിമിഷങ്ങൾ സാക്ഷാകരിച്ചിരിക്കുകയാണ് വിഘ്‌നേശ് ശിവൻ.

സ്വകാര്യ റിയൽ എസ്റ്റേറ്റായ ജി. സ്‌ക്വരെ ഹൌസ് എന്ന കമ്പനിയ്ക്ക് വേണ്ടി പരസ്യത്തിനായി അഭിനയിക്കുന്നത് ധോണിയാണ്, കൂടെ ഹാസ്യതാരം യോഗി ബാബുവും ഒരു വേഷമിടുന്നുണ്ട്. ഈ പരസ്യം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് സംവിധായകൻ വിഘ്‌നേശ് ശിവനാണ്, ആ സന്തോഷം വാർത്ത വിഘ്‌നേഷ് ശിവൻ ധോണിയ്ക്കൊപ്പമുള്ള ചിത്രം പങ്കു വച്ചു.

“എന്റെ വിഗ്രഹത്തിന് വേണ്ടി “ആക്ഷൻ” എന്ന് പറയുന്നതും സംവിധാനം ചെയ്യുന്നതും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണോ! വിശദീകരണത്തിനപ്പുറം ഞാൻ ഇഷ്‌ടപ്പെടുന്ന ഒരു നക്ഷത്രവും ഞാൻ ശരിക്കും പ്രതീക്ഷിക്കുന്ന ഒരു മാതൃകയും! ക്യാപ്റ്റൻകൂൾ മഹി7781″ എന്ന ക്യാപ്‌ഷ്നോടെ ചിത്രങ്ങൾ ഫാൻ ബോയ് നിമിഷങ്ങൾ വിഘ്‌നേഷ് ശിവൻ പങ്കു വച്ചത്.

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ ഭർത്താവായ വിഘ്‌നേഷ് ശിവൻ സംവിധായകൻ എന്നതിനപ്പുറം തിരക്കഥാക്യത്തും, സംഗീത സംവിധായകനും, സിനിമ നിർമ്മാണം അത് പോലെ തന്നെ നയൻ‌താരയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ 9സ്കിൻ ബ്രാൻഡിന്റെ കോ-ഫൗണ്ടർ കൂടിയാണ് വിഘ്‌നേഷ് ശിവൻ.

നെൽസൺ ദിലിപകുമാർ സംവിധാനം ചെയ്ത് ഈ അടുത്തിടെ പുറത്തിറങ്ങിയ രാജിനികാന്തിനെ നായകനാക്കി ഒരുക്കിയ ജയിലർ ചിത്രത്തിൽ ‘രതമാരെ’ എന്ന ഗാനത്തിന് വരികൾക്ക് എഴുതിയത് സംവിധായകൻ വിഘ്‌നേഷ് ശിവനാണ്.

Share Now