ദുൽഖർ സൽമാന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ഒരുപാട് നാളത്തെയുള്ള ആഗ്രഹമാണ് എന്നും, വളരെ വൈകിയാണ് താൻ സിനിമയിൽ എത്തിയെന്നും വെളിപ്പെടുത്തുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
” ഈ സിനിമയ്ക്ക് നല്ലൊരു കഥയുണ്ട് ഒരു ഓഡിയനസയിട്ടാണ് ഞാൻ കഥ കേൾക്കാറ്, കാരണം വളരെ അവസാനമായിട്ടാണ് സിനിമയിൽ വന്നത് അപ്പൊ ഒരു തിയറ്ററിന്റെ ഉള്ളിൽ 300 സീറ്റിൽ ഒരാളായിട്ട് സിനിമ കണ്ടിട്ടുള്ള ഒരാളാണ് അപ്പൊ ഒരു കഥ കേൾക്കുമ്പോൾ ആ തിയറ്ററിൽ തിരിച്ച് പോകും എന്നാണ് ആലോചിക്കുന്നത്.
ദുൽഖറിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ്, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന സിനിമയുടെ ഓഡിഷൻ കാൾ അവർ വിട്ടിരുന്നു. അന്ന് കോളേജിൽ പഠിക്കുകയായിരുന്നു, അന്ന് ഞാൻ മോഡലിങ് തുടങ്ങിയ സമയമായിരുന്നു അന്ന് മുതലേ ഭയങ്കര ആഗ്രഹമായിരുന്നു ഒരു സ്റ്റാർ എന്നതിലുപരി ഒരു നല്ല ആക്ടർ ആവുക എന്നതാണ്. പിന്നെ മമ്മൂക്കയുടെ മകൻ ഒന്ന് പരിചയപ്പെടുക അങ്ങനെയുള്ള കാര്യങ്ങൾ ” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ദുൽഖർ സൽമാൻ നായകനായി ഓണ പ്രമാണിച്ചു ആഗസ്റ്റ് 24 ന് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത നിർമ്മിച്ചിരിക്കുന്നത്.
സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത, പ്രീ ബുക്കിങ്ങിലൂടെ 2.5 കോടി രൂപ ചിത്രം കളക്ട് ചെയ്ത് കഴിഞ്ഞത്ചി
ത്രത്തിൽ രാജു എന്ന കഥാപാത്രമായി ദുൽഖറും താര എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്, ദുൽഖർ സൽമാനും ഐശ്വര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത, അഭിലാഷ് ജോഷി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയിൽ ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് അഭിനയതാക്കൾ.