ആരാധകരുടെ കാത്തിരിപ്പിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ ബോളിവുഡ് കിങ് ഖാൻ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ജവാനിലെ ഒഫീഷ്യൽ ട്രൈലെർ ഇന്നലെയാണ് പുറത്തിറങ്ങിയത്, പ്രതീക്ഷകൾക്കപ്പുറം ഗംഭീര മാരകമായ ട്രൈലെറാണ് പുറത്തിറക്കിയിരിക്കുന്നത്.
2 മിനിറ്റും 46 സെക്കന്റ് ദൈർഘ്യമേറിയ ട്രൈലെർ വ്യത്യസ്ത ലുക്കിലുള്ള ഷാരുഖ് ഖാനിനെ കാണാം, എന്നാൽ സാധാരണ ഇപ്പോഴത്തെ സോഷ്യൽ മിഡിയയിൽ വളരെ സജീവമായ കാലത്ത് നടന്മാരിൽ നിന്ന് ഏറെ കുറെ ശ്രദ്ധ നേടിയെടുക്കുന്നത് വില്ലന്മാരാണ്. ജവാനിലെ നായകനെക്കാൾ സോഷ്യൽ മിഡിയ ഏറ്റെടുത്തിയിരിക്കുന്നത് വില്ലൻ കഥാപാത്രമായി എത്തിയ വിജയ്സേതുപതിയെയാണ്, ജവാനിലെ താരത്തിന്റെ ലുക്കാണ് ആരാധകരിൽ ഏറെ ശ്രദ്ധ നേടുന്നത്. നരച്ച താടിയും മുടിയും വേഷവും ഒക്കെ ഇപ്പോൾ സോഷ്യൽ മിഡിയയിൽ ട്രാൻഡിങ്ങിലായിരിക്കുകയാണ്, അതോടൊപ്പം തന്നെ ജവാനിലെ വിജയ്സേതുപതിയുടെ ലുക്ക് കൊച്ചി രാജാവ് എന്ന മലയാളസിനിമയിലെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച ലുക്കുമായി സാമ്യം കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാർ.
റെഡ് ചില്ലിസ് എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിലാണ് ജവാൻ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്, 24 മണീക്കൂർ കൊണ്ട്തന്നെ ട്രൈലെർ 2 കൊടിയ്ക്ക് മേലെ ആളുകളാണ് കണ്ടത്. ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ ജവാൻ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങിട്ടുണ്ട്.
‘നീതിയുടെയും ഒരു ജവാന്റെയും. സ്ത്രീകളുടെയും അവരുടെ പ്രതികാരത്തിന്റെയും. ഒരു അമ്മയുടെയും ഒരു മകന്റെയും. തീർച്ചയായും, ഒരുപാട് രസകരം ‘ എന്ന ക്യാപ്ഷനോടെയാണ് ഷാരുഖ് ഖാൻ ജവാൻ ഒഫീഷ്യൽ ട്രൈലെർ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചു കൊണ്ട് കുറിച്ചത്.
ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്, പോലീസ് കഥാപാത്രമായിട്ടാണ് നയൻതാര എത്തുന്നത് എന്ന് ട്രൈലെറിൽ കാണാം. വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്, നയൻതാരയുടെയും, വിജയസേതുപതിയുടെയും സംവിധായകൻ അറ്റ്ലിയുടെയും ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തുന്നുണ്ട്.
സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്രയുടെ രൂപരേഖ നൽകുന്ന ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, ചിത്രത്തിന്റെ ട്രൈലെറിൽ കിങ് ഖാൻ പല വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ എത്തുന്നുണ്ട്.
അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്, അനിരുദ്ധ് ഒരുക്കിയ ജവാനിലെ മൂന്ന് ഗുണങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മിഡിയയിൽ ട്രാൻഡിങ്ങ് ലിസ്റ്റിലാണുള്ളത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ നിർമ്മിക്കുന്ന ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.