അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യാൻ ഇരിക്കുന്ന ചിത്രം പ്രഖ്യാപിച്ചു, ഗിഫ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിൽ പുറത്തിറക്കാൻ ഒരുങ്ങുന്ന ഗിഫ്റ്റിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ പുറത്തിറക്കി.
ഗിഫ്റ്റിൽ ഏഴു പാട്ടുകൾക്കും സംഗീത സംവിധായാകൻ ഇളയരാജയാണ് ഒരുക്കുന്നത്, ചിത്രത്തിന്റെ ചിത്രികരണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധായാകന് അപ്പുറം ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, കളർ ട്രെഡിങ്ങും എല്ലാം അൽഫോൻസ് പുത്രനാണ് നിർവഹിക്കുന്നത്.
റോമിയോ പിക്ചർസ് നിർമ്മിക്കുന്ന ചിത്രത്തിൽ സാൻഡി, സമ്പത്ത് രാജ, രാഹുൽ, കോവൈ സരള, ചാർളി, റച്ചൽ റബേക്ക എന്നിവരാണ് അഭിനയതാക്കൾ.
പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്, എന്നാൽ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ആയിരുന്നില്ല ചിത്രത്തിന് ലഭിച്ചുരുന്നത്.
പൃഥ്വിരാജും, നയൻതാരയും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഗോൾഡ്, മാജിക് ഫ്രെയിംസും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സും എന്നി ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.
ചിത്രത്തിന് വേണ്ടത്ര വിജയം കൈവരിക്കാൻ ഗോൾഡിന് സാധിക്കാത്തതുകൊണ്ട് സോഷ്യൽ മിഡിയയിൽ ചിത്രത്തിന് എതിരെ കടുത്ത വിമർശനങ്ങൾ അൽഫോൻസ് പുത്രൻ നേരിടേണ്ടി വന്നു. അതിനെ തുടർന്ന് സോഷ്യൽ മിഡിയയിൽ അൽഫോൻസ് പുത്രൻ അത്ര സജിവമല്ലായിരുന്നു.