ഒന്ന്, രണ്ട് ദിവസമൊക്കെ മൂന്നാമത്തെ ദിവസം നമ്മൾ നമ്മളത്തെയായി മാറും, ആർഡിക്സ് ഡയറക്ടർ നിഹാസ് ഹിദായത്

പറയുമ്പോൾ രസം തോന്നും ഒരു ദിവസം രണ്ട് ദിവസം ഓക്കേ മൂന്നാമത്തെ ദിവസം കഴിയുമ്പോൾ നമ്മൾ ഒക്കെ നമ്മൾ നമ്മളത്തെയായി മാറും, നമ്മുക്ക് ഉറക്കമേ ഉണ്ടാകില്ല. ആർഡിക്സ് വൻ വിജയത്തിനു ശേഷം സംവിധായകൻ നഹാസ് ഹിദായത് അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഗോദയിലെ എത്തിയ വിശേഷങ്ങളും, അസിസ്റ്റന്റ് ഡയറക്ടറായിട്ടുള്ള കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഡയറക്ടർ നിഹാസ് ഹിദായത്.

” നല്ല കഠിനമാണ്, അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഇരിക്കുക എന്ന് പറയുന്നത് തന്നെ ഭയങ്കര കഠിന്യാമാണ് നമ്മുക്ക് ഉറക്കം എന്നുള്ളത് മറന്നേക്കണം, ഗോദയുടെ പല ദിവസങ്ങളിൽ എട്ട് പത്ത് ദിവസം അടുപ്പിച്ചു രാത്രി എന്നും രണ്ട് മണി വരെ ഷൂട്ടാണ് അതും പഴണിയിൽ. ഷൂട്ട് രണ്ട് മണിക്ക് പോയി കഴിഞ്ഞാൽ ഒരു മണിക്കൂർ വരെ യാത്ര ചെയ്യണം ഹോട്ടൽ റൂമിലേക്ക് മൂന്ന് മണിയാകും റൂമിൽ എത്തുന്നത് എത്തിക്കഴിഞ്ഞാൽ അടുത്ത ദിവസത്തെ ചാർട്ടിന്റെ ലിസ്റ്റ് കാര്യങ്ങൽ ഒക്കെ റെഡിയാക്കി തലക്കുടെ വെള്ളം കമ്മത്തണം കുളി എന്നൊക്കെ പറഞ്ഞാൽ ഇതാണ്.

പിന്നെ നാല് മണിയമ്പോഴേക്കും കണ്ണ് അടയ്ക്കുമ്പോൾ അലാറം അടിക്കും ആറ് മണിയാകുമ്പോഴേക്കും താഴെക്ക് ഇറങ്ങണം വണ്ടി ആറ് മണിതൊട്ട് റെഡിയായിട്ടുണ്ടാകും. പറയുമ്പോൾ രസം തോന്നും ഒരു ദിവസം രണ്ട് ദിവസം ഓക്കേ മൂന്നാമത്തെ ദിവസം കഴിയുമ്പോൾ നമ്മൾ ഒക്കെ നമ്മൾ നമ്മളത്തെയായി മാറും, നമ്മുക്ക് ഉറക്കമേ ഉണ്ടാകില്ല കണ്ണിന്റെ അടിയിൽ കറുപ്പ് വരും സിനിമക്കാരെ മനസ്സിലാക്കണമെങ്കിൽ അവരുടെ കണ്ണിൽ നോക്കിയാതി ഡാർക്ക്‌ സർക്കൾക്കാണ് അടയാളം.

ഇത് കൊറേ ആഗ്രഹിച്ചു വന്നട്ട് പിടിച്ച് നിക്കാൻ പറ്റുന്നില്ല, പല ആൾക്കാരും ഇട്ടട്ട് പോയവരുണ്ട് ഏഴ് എട്ട് പേര് ഉണ്ടായിടത് തീർക്കുംമുനെ ആറ് പേരെ ഇണ്ടായോള്ളു. എല്ലാവരും നിക്കില്ല കാരണം കഠിന്യാമായ പാഷൻ ഉണ്ടെങ്കിലേ നിക്കാൻ പറ്റു “. നിഹാസ് ഹിദായത് പറഞ്ഞു.

ഓണത്തിന് തീയറ്ററുകളിൽ റിലീസ് ചെയ്ത 24 ദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി രൂപയാണ് ബോക്സ്‌ ഓഫീസിൽ ആർഡിക്സ് കളക്ഷൻ നേടിയത്, ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന നായകന്മാർ.

ഒട്ടനവധി മലയാള സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ നവാഗതനായ നഹാസ് ഹിദായതാണ് ചിത്രം സംവിധാനം ചെയ്തത്.

Share Now